വയനാട് ആര്‍ടിഒ ഓഫീസില്‍ ഗതാഗത കമ്മീഷണറുടെ മിന്നല്‍ പരിശോധന

  • Posted By: Desk
Subscribe to Oneindia Malayalam

കല്‍പ്പറ്റ. ഗതാഗത കമ്മീഷണര്‍ കെ.പത്മകുമാര്‍ ജില്ലാ ആര്‍.ടി. ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തി. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് മൂന്നോടെയാണ് ഗതാഗതകമ്മീഷര്‍ പരിശോധനയ്ക്കായി എത്തിയത്. ആര്‍.ടി ഓഫീസില്‍ സ്ഥലപരിമിതി ശ്രദ്ധയില്‍പ്പെട്ട കമ്മീഷണര്‍ ഉടന്‍ സൗകര്യം വിപുലപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓഫീസിലെത്തുന്ന പൊതുജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിക്കണമെന്ന് പത്മകുമാര്‍ പറഞ്ഞു.

 padmakumar

ഓഫീസ് നവീകരണത്തിനായി പ്രൊപ്പോസല്‍ നല്‍കിയതായി ആര്‍.ടി.ഒ വി.സജിത്ത് കമ്മീഷണറെ അറിയിച്ചു. പ്രൊപ്പോസല്‍ വേഗത്തില്‍ അംഗീകരിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗതകമ്മീഷണര്‍ ഉറപ്പു നല്‍കി. അനധികൃതമായി ജില്ലയില്‍ ഓടുന്ന അന്യസംസ്ഥാന രജിസ്‌ട്രേഷനുള്ള വാഹനങ്ങള്‍ പിടിച്ചെടുക്കാന്‍ കമ്മീഷണര്‍ ആര്‍.ടി.ഒ യ്ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കി. ഓഫീസ് സംബന്ധിച്ച് ജീവനക്കാരില്‍ നിന്നും വിവരങ്ങള്‍ തിരക്കിയശേഷമാണ് കെ.പത്മകുമാര്‍ മടങ്ങിയത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
transport commissioner visits wayand rt office

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്