കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സന്നിധാനത്ത് ഭക്തജന തിരക്കേറി: കൂടുതലായി എത്തുന്നത് ഇതര സംസ്ഥാനത്ത് നിന്നുള്ള ഭക്തർ

Google Oneindia Malayalam News

പത്തനംതിട്ട: മകരവിളക്കിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. മണ്ഡലകാലത്തെ പോലെ തന്നെ തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തരാണ് കൂടുതലായി എത്തുന്നത്. നെയ്യഭിഷേകത്തിനും വലിയ തിരക്കാണനുഭവപ്പെടുന്നത്. മകരവിളക്കിനോട് അനുബന്ധിച്ച് ഉണ്ടായേക്കാവുന്ന തിരക്ക് കണക്കിലെടുത്ത് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ശബരിമല തീർഥാടകർക്ക് നേരെ യുവാവിന്റെ ആക്രമണം; 'റിയാലിറ്റി ഷോ താരത്തിനൊപ്പമെത്തിയ ആളെ'ന്നു മൊഴിശബരിമല തീർഥാടകർക്ക് നേരെ യുവാവിന്റെ ആക്രമണം; 'റിയാലിറ്റി ഷോ താരത്തിനൊപ്പമെത്തിയ ആളെ'ന്നു മൊഴി

തിരക്ക് നിയന്ത്രിച്ച്, ശബരിമലയില്‍ എത്തുന്ന മുഴുവന്‍ ഭക്തജനങ്ങള്‍ക്കും ദര്‍ശനം ഒരുക്കുന്നതിന് പോലീസ് സുസജ്ജമാണന്ന് സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ വി എസ് അജി പറഞ്ഞു. വെര്‍ച്വല്‍ ക്യൂ ബുക്കിങ് തീര്‍ന്നാലും സ്‌പോര്‍ട്ട് ബുക്കിങ് സൗകര്യം ഉപയോഗപ്പെടുത്തി ദര്‍ശനം സാധ്യമാണെന്നും ഇതര സംസ്ഥാന ഭക്തന്മാര്‍ക്ക് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്നും അദ്ദേഹം അറിയിച്ചു. ദര്‍ശന ശേഷം ഭക്തര്‍ സന്നിധാനത്ത് തങ്ങാതെ പമ്പയിലേക്ക് തിരികെ വേഗത്തില്‍ മടങ്ങി സഹകരിക്കണമെന്ന് വിവിധ ഭാഷകളില്‍ ഉച്ചഭാഷിണിയിലൂടെ ഭക്തജനങ്ങളെ അറിയിക്കുന്നുമുണ്ട്.

 sabarimalai1

ബുധനാഴ്ച വൈകീട്ട് അഞ്ചുമണിവരെ 65,670പേര്‍ മലചിവിട്ടിയതായാണ് കണക്ക്. പമ്പ വഴി ശബരിമലയിലെത്തിയവരുടെ കണക്കാണിത്. ഇതിനുപുറമേ പുല്ല്‌മേട് വഴിയും ഭക്തജനങ്ങള്‍ ദര്‍ശനത്തിന് എത്തുന്നുണ്ട്. വരും ദിവസങ്ങളിലും ഭക്തജന പ്രവാഹമേറുമെന്നാണ് കരുതുന്നത്.

അതേസമയം, ശബരിനാഥന് വയലിനില്‍ സംഗീതാര്‍ച്ചനയുമായി യുവ വയലിനിസ്റ്റ് കൊട്ടയൂര്‍ ജനാര്‍ദ്ദനന്‍ ശ്രദ്ധേയനായി. തമിഴ്‌നാട്ടിലെ യുവ കര്‍ണ്ണാടക സംഗീതജ്ഞരില്‍ ശ്രദ്ധേയനായി വരുന്ന കൊട്ടയൂര്‍ വി ജനാര്‍ദ്ദനന്‍ തന്റെ അമ്മാവനൊപ്പമാണ് സന്നിധാന മുഖ്യ മണ്ഡപത്തെ സംഗീത സാന്ദ്രമാക്കിയത്. കര്‍ണ്ണാടക സംഗീതത്തിലെ അനശ്വരകൃതികള്‍ക്കൊപ്പം ഭക്തിഗാനങ്ങളും ഗീതങ്ങളും ദര്‍ശനത്തിനെത്തിയ അയ്യപ്പഭക്തര്‍ക്ക് അമൃതധാരയായി.
പ്രസിദ്ധമായ വാതാപി ഗണപതിം ഭജേ.. എന്ന കൃതിയോടെയാണ് ജനാര്‍ദ്ദനന്‍ വയലിന്‍ കച്ചേരി തുടങ്ങിയത്.തുടര്‍ന്ന് അന്നമാചാര്യരുടെ ബ്രഹ്മം ഒക്കടെ പരം ബ്രഹ്മം ഒക്കടെയെന്ന കീര്‍ത്തനവും ഭക്തി ഗായകന്‍ വീരമണിരാജിന്റെ സ്വാമി അയ്യപ്പ എന്ന ഭക്തിഗാനവും ജനാര്‍ദ്ദനന്‍ വായിച്ചു.

ശിങ്കാരവേലനെ ദേവാ എന്ന ജനപ്രിയ സിനിമാ ഭക്തിഗാനവും കാനഡ രാഗത്തിലെ ജനപ്രിയ കൃതിയായ അലൈ പായുതെയും പുരന്ദരദാസ കൃതിയായ ഭാഗ്യാത ലക്ഷ്മി ബാരമ്മയും വായിച്ചത് ശ്രോതാക്കളെ ആനന്ദത്തിലാഴ്ത്തി.തവിലില്‍ അമ്മാവന്‍ കൂടിയായ തൃക്കണമഗെ ജി രാജ അകമ്പടിയായി. തഞ്ചാവൂരിലെ സംഗീത കുടുംബത്തില്‍ ജനിച്ച ജനാര്‍ദ്ദനന്‍ പത്ത് വയസ് മുതല്‍ വയലിന്‍ അഭ്യസിക്കുന്നു. പ്രമുഖ വയലിന്‍ ആചാര്യന്‍ ദേവി പ്രസാദാണ് ഗുരു. ഭാരതി ദാസന്‍ സര്‍വ്വകലാശാലയില്‍ നിന്നും സംഗീതത്തില്‍ സ്വര്‍ണ്ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടിയ ജനാര്‍ദ്ദനന്‍ നിരവധി വേദികളില്‍ കച്ചേരി അവതരിപ്പിച്ച് വരുന്നു.

English summary
Jaya Jaya Jaya Hey: Sulphi against Basil Joseph film, Darshana's dialogue should be corrected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X