ശബരിമല സ്വർണപ്പാളിയുടെ അറ്റകുറ്റപ്പണിയിൽ തിരിമറി; 474.9 ഗ്രാം സ്വർണം കാണാനില്ലെന്ന് കോടതി, അന്വേഷണം
കൊച്ചി: ശബരിമല സ്വർണപ്പാളി അറ്റകുറ്റപ്പണിയിൽ ഗുരുതര തിരിമറി കണ്ടെത്തിയതിന് പിന്നാലെ അന്വേഷണത്തിന് നിർദ്ദേശം നൽകി ഹൈക്കോടതി. സ്വര്‍ണപ്പാളിയില്‍ നിന്ന് 474.9 ഗ്രാമോളം നഷ്‌ടമായെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് വിജിലൻസ് റിപ്പോർട്ടിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി അറിയിച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവിയെ കേസില്‍ കക്ഷി ചേര്‍ത്തു.
ദേവസ്വം കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പൂശാൻ ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറിയത്. മഹസറിൽ രേഖപെടുത്തിയത് ചെമ്പു പാളി എന്നാണ്, സ്വർണം എന്നല്ല. ശിൽപങ്ങൾ സ്‌മാർട്ട് ക്രിയേഷന്‍സില്‍ എത്തിച്ചപ്പോള്‍ സ്വർണത്തിന്റെ പാളി ഉണ്ടായിരുന്നു. ഇത് മാറ്റൻ പോറ്റിയാണ് അവർക്ക് നിർദ്ദേശം നൽകിയതെന്നും 474.99 ഗ്രാം സ്വർണത്തിന്റെ ക്രമകേട് നടന്നുവെന്ന് വ്യക്തമായതായും കോടതി അറിയിച്ചു.

ദേവസ്വം ചീഫ് വിജിലൻസ് ഓഫിസറുടെ റിപ്പോർട്ട് ഇന്ന് തന്നെ ദേവസ്വം ബോർഡിന് കൈമാറാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ബോർഡ് ഇത് സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറണം. തുടർന്ന് സംസ്ഥാന പോലീസ് മേധാവിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാകണം എസ്ഐടി കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി.
ദ്വാരപാലക ശിൽപങ്ങളിലെ ചെമ്പുപാളികൾക്ക് പുറമെ, ലിന്റൽ, വശങ്ങളിലെ ഫ്രെയിമുകൾ എന്നിവയിൽ സ്വർണം പൂശിയതിൽ ക്രമക്കേടുണ്ടോ എന്ന് കൂടി പ്രത്യേക അന്വേഷണ സംഘത്തിന് പരിശോധിക്കാം. പ്രത്യേക കേസുകൾ രജിസ്‌റ്റർ ചെയ്‌ത് അന്വേഷണിക്കണോ എന്നത് എസ്ഐടിക്ക് തീരുമാനിക്കാമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
രണ്ടാഴ്‌ചയിലൊരിക്കൽ അന്വേഷണ പുരോഗതി കോടതിയെ അറിയിക്കണമെന്നും ആറാഴ്‌ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ജസ്‌റ്റിസുമാരായ രാജാ വിജയരാഘവൻ, കെവി ജയകുമാർ എന്നിവരുടെ ബെഞ്ച് ആണ് വിഷയം പരിഗണിച്ചത്. വിജിലൻസ് അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് ഈ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ശബരിമല ദേവസ്വം കമ്മീഷണറെ അറിയിക്കാതെയും ഹൈക്കോടതിയുടെ അനുമതിയില്ലാതെയും ദ്വാരപാലക ശിൽപ്പങ്ങളിലെ ചെമ്പുപാളികൾ സ്വര്‍ണം പൂശുന്നതിന് ചെന്നൈയിലേക്ക് കൊണ്ടുപോയതാണ് വിഷയം കോടതിയിൽ എത്തുന്നതിലേക്ക് നയിച്ചത്. തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ കോടതി വിജിലൻസ് ഓഫിസർക്ക് നിർദ്ദേശം നൽകിയിരുന്നു.
അതിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് നേരത്തെ 2019ലും സ്വർണം പൂശാൻ ചെന്നൈയ്ക്ക് കൊണ്ടുപോയിരുന്നു എന്ന നിർണായക കണ്ടെത്തൽ നടത്തിയത്. പിന്നാലെ ഇക്കാര്യം വിശദമായി പരിശോധിച്ച ഹൈക്കോടതി അന്നു കൊണ്ടുപോയ തൂക്കത്തേക്കാൾ നാലര കിലോയോളം കുറവാണ് ചെന്നൈയിൽ എത്തിയത് എന്ന് കണ്ടെത്തുകയും ചെയ്‌തു.
നേരത്തെ എഡിജിപി എച്ച് വെങ്കിടേഷിന്റെ നേതൃത്വത്തിൽ അന്വേഷണത്തിന് നിയോഗിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങളെ തീരുമാനിച്ചതും കോടതി തന്നെയാണ്. കോടതിയുടെ ഉത്തരവോടെ വിഷയത്തിൽ സമഗ്രമായ അന്വേഷണത്തിനുള്ള സാധ്യതയാണ് തെളിയുന്നത്. സ്വർണപാളിയിൽ നിന്ന് കാണാതായ 474.9 ഗ്രാം സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ കൈവശമുണ്ടോ എന്നതുൾപ്പെടെ അന്വേഷണത്തിൽ പരിശോധിക്കും.
സ്വർണപ്പാളി വിവാദത്തിൽ വിജിലൻസ് റിപ്പോർട്ട്
ശബരിമലയിൽനിന്ന് ഇളക്കിമാറ്റിയ സ്വർണപ്പാളികൾ ശനിദോഷം അകറ്റാനും ഐശ്വര്യത്തിനായുമായും കോടിക്കണക്കിന് രൂപക്ക് ബെംഗളൂരുവിൽ വിറ്റഴിച്ചുവെന്നാണ് വിജിലൻസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുൻപാകെയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
വില്‍പ്പന നടത്തിയത് ബാംഗ്ലൂരിലെന്നും ഉണ്ണികൃഷ്‌ണന്‍ പോറ്റിയാണ് ഇടനിലക്കാരനെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 20 പേജുള്ള അന്വേഷണ റിപ്പോർട്ടാണ് വിജിലൻസ് സമർപ്പിച്ചത്. വർഷങ്ങളോളം നീണ്ട ഗൂഢാലോചനയുടെ ചിത്രങ്ങളാണ് ഇപ്പോൾ തെളിയുന്നത്. സ്വര്‍ണവും ചെമ്പുപാളികളും ബാംഗ്ലൂരില്‍ എത്തിച്ച് വില്‍പ്പന നടത്തിയതിന്റെ നിര്‍ണായക വിവരങ്ങള്‍ ദേവസ്വം വിജിലന്‍സിന് ലഭിച്ചെന്നാണ് സൂചന.
-
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി












Click it and Unblock the Notifications