• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സര്‍ക്കാര്‍ പദ്ധതികള്‍ പൊളിച്ചത് പോലീസുകാര്‍ തന്നെ!!; ഉദ്യോഗസ്ഥന്റെ സംഭാഷണം പുറത്ത്‌

പത്തനത്തിട്ട: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ സ്ത്രീകള്‍ ദര്‍ശനത്തിന് എത്തിയാല്‍ അവരുള്‍പ്പടേയുള്ള എല്ലാ ഭക്തര്‍ക്കും യാതൊരു തടസ്സങ്ങളുമില്ലാതെ സന്നിധാനത്തെത്താന്‍ അവസരമൊരുക്കുമെന്നായിരുന്നു പോലീസും സര്‍ക്കാരും അറിയിച്ചിരുന്നത്.

കര്‍ണാടക നല്‍കുന്ന പാഠം; 2019ല്‍ ബിജെപിയെ കാത്തിരിക്കുന്നത് വലിയ തിരിച്ചടി?, കോണ്‍ഗ്രസ്സിന് പ്രതീക്ഷ

എന്നാല്‍ ചിത്തിര ആട്ട വിശേഷങ്ങള്‍ക്കായി കഴിഞ്ഞ ദിവസം നട തുറന്നപ്പോള്‍ ചില നേരത്തേക്കെങ്കിലും പോലീസിന്റെ കയ്യില്‍ നിന്ന് കാര്യങ്ങള്‍ വിട്ടുപോയി. സര്‍ക്കാര്‍ ആസൂത്രണം ചെയ്ത പദ്ധതി ചില പോലീസുകാര്‍ പൊളിച്ചു എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്.

ബിജെപിയുടെ പ്രചരണത്തിനായി പ്രധാനമന്ത്രിയുള്‍പ്പടുന്ന വന്‍പടയെത്തുന്നു; തിരിച്ചടിക്കാന്‍ കോണ്‍ഗ്രസും

വലിയ സുരക്ഷ

വലിയ സുരക്ഷ

ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിന് ശേഷം ആദ്യമായി നടതുറന്ന ദിനങ്ങളില്‍ സന്നിധാനത്തും പരിസര പ്രദേശങ്ങളിലും വലിയ ക്രമസമാധാന പ്രശനങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഈ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ചിത്തിര ആട്ട വിശേഷത്തിനായി നട തുറക്കുമ്പോള്‍ വലിയ സുരക്ഷയായിരുന്നു സര്‍ക്കാര്‍ ഒരുക്കിയിരുന്നത്.

പോലീസ് സന്നാഹം

പോലീസ് സന്നാഹം

വന്‍ പോലീസ് സന്നാഹത്തെയായിരുന്നു പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തുമായി സര്‍ക്കാര്‍ വിന്യസിച്ചത്. വടശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ മേഖലകളായി തിരിച്ചായിരുന്നു സുരക്ഷ ഒരക്കിയിരുന്നത്. നടതുറക്കുന്നതിന് തലേദിവസം അര്‍ധരാത്രി മുതല്‍ തന്നെ നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.

യുവതികള്‍ എത്തിയാല്‍

യുവതികള്‍ എത്തിയാല്‍

ദര്‍ശനത്തിന് യുവതികള്‍ എത്തിയാല്‍ അവര്‍ക്ക് സുരക്ഷ നല്‍കാന്‍ പോലീസ് സജ്ജമാണെന്ന് പത്തനംതിട്ട എസ്പിയും വ്യക്തമായിരുന്നു. സ്ത്രീകള്‍ എത്തിയാല്‍ അവരെ തടയാന്‍ പ്രതിഷേധക്കാര്‍ സ്ത്രീകളെ തന്നെ രംഗത്ത് ഇറക്കും എന്നതിനാല്‍ വനിതാ പോലീസുകാരെയും സന്നിധാനത്ത് എത്തിച്ചിരുന്നു.

നടതുറന്നപ്പോള്‍

നടതുറന്നപ്പോള്‍

എന്നാല്‍ ഇത്രയൊക്കെ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടും നടതുറന്നപ്പോള്‍ ശബരിമലയിലെ ക്രമീകരണങ്ങള്‍ ചിലപ്പോഴെങ്കിലും പോലീസിന്റെ കയ്യില്‍ നിന്നിരുന്നില്ല. പ്രതിഷേധക്കാരെ പോലീസിന് നിയന്ത്രിക്കാന്‍ കഴിയാതെ പോയപ്പോള്‍ പോലീസിന്റെ മെഗാഫോണിലൂടെ തന്നെ ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരിയായിരുന്നു പ്രവര്‍ത്തകരെ നിയന്ത്രിച്ചത്.

കയ്യേറ്റം ചെയ്തു

കയ്യേറ്റം ചെയ്തു

ദര്‍ശനത്തിനായി എത്തിയ 52 വയസ്സുകഴിഞ്ഞ സ്ത്രീകളെവരെ കയ്യേറ്റം ചെയ്തു. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ അക്രമം നടന്നപ്പോള്‍ പോലീസ് വെറും നോക്കുകുത്തിയാവുകയായിരുന്നു. പതിനെട്ടാം പടിയുടെ നിയന്ത്രണവും പലപ്പോഴും പ്രതിഷേധക്കാരുടെ കൈവശമായിരുന്നു.

റിപ്പോര്‍ട്ട് ചെയ്യുന്നത്

റിപ്പോര്‍ട്ട് ചെയ്യുന്നത്

സര്‍ക്കാര്‍ ഇത്രയൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടും അതൊക്കെ പൊളിച്ചത് പോലീസുകാര്‍ തന്നെയാണെന്നാണ് കേരള കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതു സംബന്ധിച്ച ഒരു സംഭാഷണവും പുറത്തു വന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഓഫീസറുടെ സംഭാഷണം

ഓഫീസറുടെ സംഭാഷണം

പോലീസ് ആസ്ഥാനത്തെ മധ്യനിരയിലെ ഒരു ഓഫീസറുടെ സംഭാഷണമാണ് പുറത്തുവന്നത്. സര്‍ക്കാര്‍ എന്ത് തീരുമാനിച്ചാലും സന്നിധാനത്ത് കടുത്ത നടപടിയിലേക്ക് പോകുന്നത് സേനയ്ക്ക് ഭൂഷണമല്ലെന്നാണ് പുറത്തു വന്ന സംഭാഷണത്തിന്റെ കാതല്‍.

അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍

അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍

സന്നിധാനത്ത് പോലീസ് നടപടിയില്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ അത് നാട്ടില്‍ വലിയ അക്രമസംഭവങ്ങള്‍ക്ക് ഇടയാക്കുമെന്നും വിലയിരുത്തുന്നു. ഇതിന്റെ പ്രതിഷേധം ആദ്യ ഘട്ടത്തില്‍ സര്‍ക്കാറിനെതിരേയുള്ള വികാരമായിരിക്കും.

ഏറ്റുമുട്ടല്‍

ഏറ്റുമുട്ടല്‍

ഈ ഘട്ടത്തില്‍ പൊതുമുതല്‍ നശീകരണത്തിലേക്കായിരിക്കും പ്രതിഷേധക്കാര്‍ നിങ്ങുക. എന്നാല്‍ അടുത്ത ഘട്ടത്തില്‍ അത് സിപിഎം-സംഘപരിവാര്‍ ഏറ്റുമുട്ടലില്‍ കലാശിക്കുമെന്നും ഈ ഉദ്യോഗസ്ഥന്‍ പറയുന്നു.

കാരണം

കാരണം

ചിത്തിര ആട്ടവിശേഷത്തിന് നട തുറക്കുന്നതിന് തലേന്നാണ് ഈ ഉദ്യോഗ്സ്ഥന്‍ പോലീസ് ഫാറത്തില്‍ ഇങ്ങനെ പറഞ്ഞത്. ഈ ഒരു നിലപാടിന്റെ പശ്ചാത്തലത്തിലാണ് നട തുറന്നപ്പോള്‍ പോലീസ് പ്രതിഷേധക്കാര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണമെന്നാണ് വിലയിരുത്തുന്നത്.

സാധാരണ എത്തുന്നതിനേക്കാള്‍

സാധാരണ എത്തുന്നതിനേക്കാള്‍

സാധാരണ എത്തുന്നതിനേക്കാള്‍ മൂന്നിരട്ടി തീര്‍ത്ഥാടകരാണ് ഇത്തവണ ചിത്തിര ആട്ട വിശേഷത്തിനായി സന്നിധാനത്ത് എത്തിയത്. ഒറ്റ ദിവസത്തേയ്ക്ക് നട തുറന്നപ്പോള്‍ പോലും കാര്യങ്ങള്‍ നിയന്ത്രിക്കാനാവാതെ വരുന്നതോടെ പോലീസ് പ്രതിരോധത്തിലാണ്. മണ്ഡല- മകര വിളക്ക് കാലം പോലീസിന് വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് തന്നെയാണ് കരുതുന്നത്.

മണ്ഡലകാല സുരക്ഷ

മണ്ഡലകാല സുരക്ഷ

ചൊവ്വാഴ്ച നടന്ന പ്രതിഷേധങ്ങളും വീഴ്ചകളും വിലയിരുത്തിയാകും മണ്ഡലകാല സുരക്ഷയുടെ കാര്യത്തില്‍ പോലീസ് തീരുമാനമെടുക്കുന്നത്. മുഖ്യമന്ത്രിയും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. സന്നിധാനത്ത് പോലീസ് ഇടപെടലുകള്‍ക്ക് ചില പരിമിതികളുണ്ട്. ഇത് തന്നെയാണ് പ്രതിഷേധക്കാരും മുതലെടുക്കുന്നത്.

നവംബര്‍ 16

നവംബര്‍ 16

മണ്ഡല-മകര വിളക്ക് കാലത്ത് നട തുറക്കുമ്പോള്‍ ദര്‍ശനത്തിനായി കൂടുതല്‍ സ്ത്രീകളെത്തിയേക്കുമെന്നാണ് കരുതുന്നത്. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ശബരിമലയില്‍ എത്തുമെന്നും സര്‍ക്കാര്‍ സുരക്ഷ ഒരുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. 41 ദിവസം വൃതമെടുത്ത് വിശ്വാസികളായ സ്ത്രീകളെത്തിയാല്‍ പോലീസിന് സുരക്ഷയൊരുക്കിയേ മതിയാകു. നവംബര്‍ 16നാണ് ഇനി നട തുറക്കുന്നത്

lok-sabha-home

English summary
sabarimala women entry; kerala police leaked audio clip

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more