കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കേട്ടുകേൾവിയില്ലാത്ത മാധ്യമ നിയന്ത്രണം, പിൻവലിക്കണം'; കത്തുമായി പി സി വിഷ്ണുനാഥ്

Google Oneindia Malayalam News

തിരുവനന്തപുരം: നിയമസഭയിലെ മാധ്യമ വിലക്ക് പിൻവലിക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് പാർലമെന്ററി പാർട്ടി സെക്രട്ടറി പി സി വിഷ്ണുനാഥ് എം എൽ എ കത്ത് നൽകി. സ്പീക്കാണ് എം എൽ എ വിഷയം ഉന്നയിച്ചത് കത്ത് സമർപ്പിച്ചത്. ചരിത്രത്തിൽ ഇതുവരെ കേട്ടു കേൾവി ഇല്ലാത്ത മാധ്യമ നിയന്ത്രണമാണ് ഇന്ന് നിയമസഭയിൽ ഏർപ്പെടുത്തിയതെന്ന് പി സി വിഷ്ണുനാഥ് എം എൽ എ സമർപ്പിച്ച കത്തിൽ വ്യക്തമാക്കുന്നുണ്ട്.

ഗുരുതരമായ വിഷയത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സ്പീക്കർക്ക് സമർപ്പിച്ച കത്തിന്റെ പൂർണരൂപം ഇങ്ങനെ; -

'ബഹുമാനപ്പെട്ട സ്പീക്കർ,

pc

കേരള നിയമസഭയുടെ ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത മാധ്യമ നിയന്ത്രണമാണ് ഇന്ന് 27.06.22 ഏർപ്പെടുത്തിയത്. ഇത് ജനാധിപത്യ വിരുദ്ധവും ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കലുമാണ്. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ഓഫീസുകളിൽ പ്രവേശിപ്പിക്കുന്നതിൽ നിന്നും മാധ്യമ പ്രവർത്തകരെ വിലക്കിയിരുന്നു.

പി.ആർ.ഡി മാധ്യമങ്ങൾക്ക് നൽകിയ ദൃശ്യത്തിൽ ഭരണപക്ഷത്തിന്റേത് മാത്രമേയുളളു. ഈ ഗുരുതരമായ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് മാധ്യമ വിലക്ക് പിൻവലിക്കണമെന്നും ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു '

രാവിലെ മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണമാണ് ഉണ്ടായിരുന്നത്. സഭ ടിവി നൽകുന്ന ദൃശ്യങ്ങൾ മാത്രമാണ് മാധ്യമങ്ങൾക്ക് ലഭ്യമായത്. ചോദ്യോത്തരവേള തുടങ്ങിയപ്പോൾ തന്നെ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയെങ്കിലും അതിന്റെ ദൃശ്യങ്ങളൊന്നും സഭ ടിവി മാധ്യമങ്ങൾക്ക് നൽകിയില്ല. മുഖ്യമന്ത്രിയുടെയും മന്ത്രി എം.വി ഗോവിന്ദന്റെയും സ്പീക്കർ എംബി രാജേഷിന്റെയും ദൃശ്യങ്ങൾ മാത്രമാണ് സഭാ ടിവി മാധ്യമങ്ങൾക്ക് നൽകിയത് ...'

കറുപ്പിൽ തിളങ്ങി ഈ നായിക; ലുക്കിലാണ് നല്ല സെറ്റാണ്; മീരാനന്ദനെ കാണാം

അതേസമയം, നിയമ സഭയിൽ മാധ്യമ വിലക്കെന്ന വാർത്തകളെ തള്ളിയിരുന്നു സ്പീക്കർ പ്രതികരിച്ചത്. ഇത്തരം വാർത്തകൾ സംഘടിതവും ആസൂത്രിതവും ആണെന്ന് സ്പീക്കർ പറഞ്ഞിരുന്നു. ഇന്ന് നിയമസഭയിൽ നിയന്ത്രണം കടിച്ചിരുന്നു. വാർത്തകൾ തെറ്റാണ് . ചില മാധ്യമ പ്രവർത്തകരെ വാച്ച് ആൻഡ് വാർഡ് തടയുന്നത് ശ്രദ്ധയിൽ പെട്ടു.

ഡിവൈഎഫ്‌ഐക്കാര്‍ തലയറുത്തിട്ട ഗാന്ധി പ്രതിമ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും; കടന്നാക്രമിച്ച് ഷാഫി പറമ്പില്‍ഡിവൈഎഫ്‌ഐക്കാര്‍ തലയറുത്തിട്ട ഗാന്ധി പ്രതിമ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും; കടന്നാക്രമിച്ച് ഷാഫി പറമ്പില്‍

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

എന്നാൽ, അത്തരം പ്രവർത്തികൾ പാടില്ലെന്നാണ് നിർദേശം നൽകിയത്. അപേക്ഷിച്ച എല്ലാവർക്കും പാസ് പുതുക്കി നൽകിയിട്ടുണ്ട് . പഴയ പാസ് ഉണ്ടെങ്കിലും സഭയിൽ പ്രവേശിപ്പിക്കാൻ നിർദേശം നൽകിയിരുന്നു. എന്നിട്ടാണ് മാധ്യമ വിലക്ക് എന്ന് വാർത്ത നൽകിയതെന്നും സ്പീക്കർ കുറ്റപ്പെടുത്തി .

English summary
sabha tv controversy: PC Vishnunath MLA submitted a letter to Speaker for asking lift the media ban
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X