മലയാള സിനിമയിലെ നടന്മാരുടെ മുഖംമൂടി വലിച്ച് കീറി നടി.. താൽപര്യങ്ങൾക്ക് വഴങ്ങാത്ത സ്ത്രീകളെ ഒതുക്കും!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  Sajitha Madathil's revelationa about actors in Malayalam Cinema

  കോലഞ്ചേരി: സ്ത്രീകള്‍ വളരെയധികം ചൂഷണത്തിന് വിധേയമാകുന്ന മേഖലകളിലൊന്നാണ് സിനിമാരംഗം. പുറമേ കാണുന്ന വര്‍ണ്ണപ്പകിട്ട് പിന്നണിയില്‍ ഇല്ല എന്നത് പരസ്യമായ ഒരു രഹസ്യം കൂടിയാണ്. എന്നാല്‍ ദുരനുഭവങ്ങള്‍ തുറന്ന് പറയാനോ പ്രതികരിക്കാനോ അടുത്തകാലം വരെ സിനിമയിലെ സ്ത്രീകള്‍ തയ്യാറായിരുന്നില്ല.

  യുവനടി അറസ്റ്റില്‍!! അഞ്ചിലധികം യുവാക്കള്‍ നടിയുടെ ഇരകള്‍.. പ്രണയിച്ച് വീഴ്ത്തി ലക്ഷങ്ങൾ തട്ടി

  നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ശേഷമാണ് മലയാളത്തില്‍ സ്ത്രീകള്‍ മുന്നോട്ട് വരാനും ശക്തമായി പ്രതികരിക്കാനും തുടങ്ങിയത്. അതുവരെ ചില ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രമായിരുന്നത് ഒരു കൂട്ടായ, വലിയ ശബ്ദമായി മാറി.ഏറ്റവും ഒടുവില്‍ മലയാളസിനിമയിലെ നടന്മാര്‍ എത്തരക്കാരാണ് എന്ന് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നടി സജിത മഠത്തില്‍. മാധ്യമം ആണ് സജിത മഠത്തിലിന്റെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

  സിനിമയിൽ നടക്കുന്നത്

  സിനിമയിൽ നടക്കുന്നത്

  മലയാള സിനിമയുടെ മുന്നിലും പിന്നിലുള്ള സ്ത്രീകള്‍ക്ക് വേണ്ടി വിമന്‍ ഇന്‍ സിനിമ കലക്ടീവ് എന്ന സംഘടന രൂപം കൊള്ളുന്നതിന് മുന്‍പേ തന്നെ ഒറ്റപ്പെട്ട എതിര്‍ശബ്ദങ്ങള്‍ ഉയര്‍ത്തിയിരുന്നവരാണ് റിമ കല്ലിങ്കലിനേയും സജിത മഠത്തിലിനേയും പോലുള്ളവര്‍. ആക്രമിക്കപ്പെട്ട നടിക്കൊപ്പം തുടക്കം മുതല്‍ ഉറച്ച് നില്‍ക്കുന്നവരുമാണ്. മലയാള സിനിമയില്‍ കാര്യങ്ങള്‍ അത്ര വെടിപ്പല്ല എന്നത് നേരത്തെ തന്നെ ഇവര്‍ പലപ്പോഴായി സൂചിപ്പിച്ചിട്ടുള്ളതുമാണ്.

  ഭൂരിഭാഗം നടന്മാരും ഇത്തരക്കാർ

  ഭൂരിഭാഗം നടന്മാരും ഇത്തരക്കാർ

  മലയാള സിനിമയിലെ നടന്മാരുടെ പൊതുസ്വഭാവം എന്താണെന്ന് വെളിപ്പെടുത്തി പുതിയ വിവാദത്തിന് വഴി തുറന്നിരിക്കുകയാണ് നടി സജിത മഠത്തില്‍. മലയാള സിനിമയിലെ ഭൂരിഭാഗം നടന്മാരും നടിമാരോട് ലൈംഗിക താല്‍പര്യം പ്രകടിപ്പിക്കുന്നവരാണ് എന്നാണ് സജിത മഠത്തിലിന്റെ തുറന്ന് പറച്ചില്‍ എന്ന് മാധ്യമം വാർത്തയിൽ പറയുന്നു. മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നുമുള്ള നടിമാർ നേരത്തെയും ഇത്തരം വെളിപ്പെടുത്തലുകൾ നടത്തിയിട്ടുള്ളതാണ്.

  വഴങ്ങാത്തവരെ ഒതുക്കുന്നു

  വഴങ്ങാത്തവരെ ഒതുക്കുന്നു

  വര്‍ഷങ്ങളായി സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് താന്‍. അതുകൊണ്ട് തന്നെ ആ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ഇക്കാര്യം പറയുന്നത് എന്നും സജിത മഠത്തില്‍ വ്യക്തമാക്കി. താല്‍പര്യങ്ങള്‍ക്ക് വഴങ്ങാത്ത നടിമാരെ പിന്നീടുള്ള സിനിമകളില്‍ അവസരം നല്‍കാതെ ഒഴിവാക്കുന്ന പതിവും മലയാളത്തിലുണ്ടെന്ന് സജിത മഠത്തില്‍ വെളിപ്പെടുത്തുന്നു.

  തുറന്ന് പറഞ്ഞാൽ സുരക്ഷയില്ല

  തുറന്ന് പറഞ്ഞാൽ സുരക്ഷയില്ല

  നടന്മാര്‍ക്ക് വഴങ്ങാത്ത നടിമാരെ എങ്ങനെയാണ് ഒഴിവാക്കുന്നത് എന്നും സജിത മഠത്തില്‍ തുറന്നടിക്കുന്നു. ഇത്തരത്തില്‍ വഴങ്ങാന്‍ തയ്യാറാവാത്ത നടിമാര്‍ക്ക് തലക്കനമാണെന്നും പ്രതിഫലം കൂടുതലാണ് എന്നുമൊക്കെയാണ് പുറത്ത് പ്രചരിപ്പിക്കുക. സിനിമയില്‍ ചൂഷണത്തിന് വിധേയരാകുന്ന സ്ത്രീകള്‍, അത് തുറന്ന് പറയുകയാണ് എങ്കില്‍ അവര്‍ക്ക് വേതന, തൊഴില്‍ സുരക്ഷ ഇല്ലാതാവുകയാണ് എന്നും സജിത മഠത്തില്‍ പറഞ്ഞു.

  ഫെഫ്കയ്ക്ക് എതിരെ

  ഫെഫ്കയ്ക്ക് എതിരെ

  സിനിമയിലെ സ്ത്രീകള്‍ ഏറ്റവും അധികം ചൂഷണത്തിനും മനുഷ്യാവകാശ നിഷേധത്തിനും ഇരയാകുന്നവരാണ്. ഫെഫ്കയെ പോലുള്ള സംഘടനകള്‍ സ്ത്രീവിരുദ്ധത സ്വാഭാവികമാണ് എന്ന് പറയുന്നവരുടെ സംഘടനയാണ് എന്നും സജിത മഠത്തില്‍ കുറ്റപ്പെടുത്തി. എകെപിസിടിഎ വജ്രജൂബില ആഘോഷങ്ങളുടെ ഭാഗമായി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ നടത്തിയ സെമിനാറില്‍ സംസാരിക്കവെയാണ് നടന്മാര്‍ക്കെതിരെ സജിത മഠത്തില്‍ തുറന്നടിച്ചത്.

  തുറന്ന് പറഞ്ഞ് സ്ത്രീകൾ

  തുറന്ന് പറഞ്ഞ് സ്ത്രീകൾ

  സിനിമ, ഏത് ഭാഷയിൽ ഉള്ളതായാലും പുരുഷന്മാരുടെ കുത്തകരംഗമാണ്. നായകന്മാരെ കേന്ദ്രീകരിച്ചാണ് മലയാള സിനിമ അടക്കം മുന്നോട്ട് പോകുന്നത്. ബോളിവുഡിലെ നടിമാർ തുടങ്ങിയ വിപ്ലമാണ് മലയാളത്തിലെ അടക്കം സ്ത്രീകൾ ഏറ്റെടുക്കുകയും മി ടൂ ക്യാംപെയ്ൻ പോലുള്ള മുന്നേറ്റങ്ങളുണ്ടാവുകയും ചെയ്തത്. തങ്ങൾക്ക് സിനിമയിൽ നിന്നും നേരിട്ട അനുഭവങ്ങൾ തുറന്ന് പറയാൻ പലരും ആദ്യമായി തയ്യാറാവുകയുണ്ടായി.

  പാർവ്വതിയുടെ വെളിപ്പെടുത്തൽ

  പാർവ്വതിയുടെ വെളിപ്പെടുത്തൽ

  മലയാളത്തിൽ നടി പാർവ്വതിയാണ് അത്തരം വിവാദങ്ങൾക്ക് ചൂട് പിടിപ്പിച്ചത്. തന്നോട് പലരും അത്തരം ആവശ്യങ്ങളുമായി സമീപിച്ചിരുന്നുവെന്നും അതൊരു അവകാശം പോലെയാണ് പല നടന്മാരും സംവിധായകരും ഉൾപ്പെടെ ഉള്ളവർ ആവശ്യപ്പെട്ടതെന്നും പാർവ്വതി തുറന്നടിക്കുകയുണ്ടായി. നടിമാരായ പത്മപ്രിയ അടക്കമുള്ളവരും മലയാള സിനിമയിൽ ലൈംഗിക ചൂഷണമുണ്ട് എന്ന് വെളിപ്പെടുത്താൻ ധൈര്യപ്പെട്ട് മുന്നോട്ട് വന്നു.

  പലർക്കുമുണ്ട് അത്തരം അനുഭവങ്ങൾ

  പലർക്കുമുണ്ട് അത്തരം അനുഭവങ്ങൾ

  മലയാള സിനിമയിലും ലൈംഗിക പീഡനങ്ങള്‍ നടക്കുന്നുണ്ടെന്ന് സിനിമാ മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് പത്മപ്രിയ തുറന്നടിച്ചത്. കൊച്ചിയിലെ നടിക്ക് സംഭവിച്ചതിന് സമാനമായ അനുഭവങ്ങള്‍ അതിജീവിച്ചവരുണ്ട്.ഇത്തരം അനുഭവങ്ങള്‍ ഉണ്ടായവരില്‍ ചിലര്‍ ഭയം മൂലം പുറത്ത് പറയാറില്ലെന്ന് പത്മപ്രിയ പറയുന്നു. ചിലരാകട്ടെ അവസരം നഷ്ടമാകുമെന്ന് ഭയന്ന് എല്ലാം സഹിക്കുകയും ചെയ്യുമെന്നും പത്മപ്രിയ വ്യക്തമാക്കുകയുണ്ടായി.

  അവസരത്തിന് വേണ്ടി ഒത്തുതീർപ്പുകൾ

  അവസരത്തിന് വേണ്ടി ഒത്തുതീർപ്പുകൾ

  ഒരു സിനിമയില്‍ പ്രധാന വേഷം ലഭിക്കാന്‍ സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ ഒപ്പം കിടക്ക പങ്കിടേണ്ടി വരുന്ന നടിമാരെക്കുറിച്ച് കേട്ടിട്ടുണ്ട്. അതിന് തയ്യാറായില്ലെങ്കില്‍ സിനിമയിലെ അവസരം നഷ്ടപ്പെടുമെന്ന് പേടിക്കുന്നവര്‍ സമ്മതിക്കുന്നു. എന്നാലിത്തരം ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങാത്തവര്‍ക്ക് അവസരം നഷ്ടമാകുന്നുവെന്നും പത്മപ്രിയ വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങളില്‍ നടി മാത്രം എങ്ങനെയാണ് മോശക്കാരി ആവുന്നതെന്നും പത്മപ്രിയ ചോദിക്കുകയുണ്ടായി.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Sajitha Madathil's revelation about actors in Malayalam Cinema

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്