• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വഖഫില്‍ തീരുമാനം വൈകരുത്, മുഖ്യമന്ത്രി വാക്ക് പാലിക്കണം: സമസ്ത

Google Oneindia Malayalam News

കോഴിക്കോട്: വഖഫ് നിയമനം പി എസ് സിയ്ക്ക് വിടുന്നത് സംബന്ധിച്ച വിവാദത്തില്‍ തീരുമാനം വൈകുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് സമസ്ത. മുഖ്യമന്ത്രി പിണറായി വിജയന്‍ വാക്ക് പാലിക്കണമെന്നും സര്‍ക്കാര്‍ മതസംഘടനകളുടെ യോഗം ഉടന്‍ വിളിക്കണമെന്നും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ ആവശ്യപ്പെട്ടു.

വൈകിയാല്‍ മറ്റു കാര്യങ്ങള്‍ ആലോചിക്കേണ്ടിവരുമെന്നാണ് മുന്നറിയിപ്പെന്നും റിപ്പോര്‍ട്ടുണ്ട്. വഖഫ് വിഷയത്തിന് ശേഷം മുസ്ലീം ലീഗും സമസ്തയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. ഇതോടെ സമസ്ത ഇടതുപക്ഷത്തോട്അടുക്കുന്നുവെന്ന പ്രചാരണവും ശക്തമായി.

തുടര്‍ന്നാണ് സമസ്തയുടെ പണ്ഡിത സഭയായ മുശാവറ ബുധനാഴ്ച അടിയന്തര യോഗം ചേര്‍ന്നത്. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ 26 പേര്‍ പങ്കെടുത്തു. അതേസമയം മുസ്ലിം ലീഗുമായി ബന്ധം തുടരുന്നതില്‍ തെറ്റില്ലെന്ന് പണ്ഡിത സഭയില്‍ തീരുമാനിച്ചു.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ മുന്‍ നേതാക്കള്‍ സ്വീകരിച്ച് പോന്നിരുന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്നും ഇക്കാര്യത്തില്‍ സംഘടനക്കകത്ത് അഭിപ്രായ വ്യത്യാസവുമില്ലെന്നും യോഗം പ്രഖ്യാപിച്ചു.

എന്നാല്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സമസ്ത പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പ് നല്‍കി. അനാവശ്യ ചര്‍ച്ച പാടില്ലെന്നും അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് പ്രവര്‍ത്തകര്‍ക്കുള്ള സമസ്തയുടെ മുന്നറിയിപ്പ്. എല്‍ ഡി എഫ് സര്‍ക്കാരുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നും ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള തന്ത്രപരമായ സമീപനമായി ഇതിനെ കാണണമെന്നുമാണ് സമസ്തയുടെ നിലപാട്.

നേരത്തെ സമസ്ത മലപ്പുറം സമ്മേളനത്തിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രമേയത്തെ തള്ളിപ്പറഞ്ഞ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിരുന്നു. നേരത്തെ കമ്മ്യൂണിസവുമായി സഹകരിക്കുന്നതില്‍ മുസ്ലിം സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന പ്രമേയം ജിഫ്രി മുത്തുക്കോയ തങ്ങളുടെ ഫോട്ടോ ചേര്‍ത്ത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍, ഇത്തരത്തിലുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് തെറ്റിദ്ധാരണജനകമാണെന്ന് ജിഫ്രി തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

സംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു; ഇന്ന് 12,742 പേർക്ക് രോഗം..ടിപിആർ 17 ന് മുകളിൽസംസ്ഥാനത്ത് കൊവിഡ് കുതിച്ചുയരുന്നു; ഇന്ന് 12,742 പേർക്ക് രോഗം..ടിപിആർ 17 ന് മുകളിൽ

സമസ്ത മലപ്പുറം ജില്ലാ സുവര്‍ണ ജൂബിലി സമ്മേളനത്തിലായിരുന്നു കണ്‍വീനര്‍ സലിം എടക്കര കമ്മ്യൂണിസത്തിനെതിരായ പ്രമേയം അവതരിപ്പിച്ചത്. കമ്മ്യൂണിസം അടക്കമുള്ള മതനിരാസ ചിന്തകളെ മുസ്ലിം സമുദായം കരുതിയിരിക്കണമെന്നായിരുന്നു പ്രമേയത്തില്‍ പറഞ്ഞിരുന്നത്.

അതേസമയം വഖഫില്‍ രണ്ടാം ഘട്ടസമരത്തിനായി ഒരുങ്ങുകയാണ് മുസ്ലിം ലീഗ്.നേരത്തെ മുസ്ലീം ലീഗ് ഒന്നാം ഘട്ട സമരം പ്രഖ്യാപിച്ചപ്പോള്‍ സമസ്ത വിട്ടുനിന്നിരുന്നു. വഖഫ് വിഷയത്തില്‍ സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രചരണം നടത്തണമെന്ന് മുസ്ലീം ലീഗ് പ്രഖ്യാപിച്ചപ്പോള്‍ പരസ്യമായി വിയോജിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയിരുന്നു.

ദിലീപ് ഇപ്പോഴും അമ്മയിലുണ്ടോ? അഭ്യഹം ശക്തമാക്കി എന്‍എസ് മാധവന്റെ ട്വീറ്റും, സത്യാവസ്ഥ ഇങ്ങനെദിലീപ് ഇപ്പോഴും അമ്മയിലുണ്ടോ? അഭ്യഹം ശക്തമാക്കി എന്‍എസ് മാധവന്റെ ട്വീറ്റും, സത്യാവസ്ഥ ഇങ്ങനെ

Recommended Video

cmsvideo
  Omicron cluster formed in Pathanamthitta nursing college 76 new cases reported

  ഇതിന് പിന്നാലെ ജിഫ്രി തങ്ങളടക്കമുള്ളവര്‍ക്കെതിരെ പരോക്ഷ വിമര്‍ശനവുമായി ലീഗ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ലീഗ് അണികള്‍ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തിരുന്നു.

  English summary
  Samastha expresses concern over delay in decision on controversy over leaving Waqf appointment to PSC. The Samastha Kerala Jamiyyathul Ulema Central Mushawara demanded that Chief Minister Pinarayi Vijayan keep his word and call a meeting of government religious organizations immediately.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X