നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങായി സഞ്ചാരി!! പഠനോപകരണങ്ങള്‍ ഇനി തേടിയെത്തും

  • Written By:
Subscribe to Oneindia Malayalam

കോഴിക്കോട്: പഠനോപകരണങ്ങള്‍ വാങ്ങാന്‍ പണമില്ലാതെ വിഷമിക്കുന്ന നിര്‍ധനരായ കുട്ടികള്‍ക്ക് കൈത്താങ്ങായി സഞ്ചാരി നോട്ട്ബുക്ക് പദ്ധതി. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് പഠനാപകരണങ്ങള്‍ സ്വീകരിച്ച് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവരുടെ ലക്ഷ്യം.

കാമുകന്‍ ചതിച്ചു, യുവതി ചെയ്തത് ഞെട്ടിക്കും!! വിവാഹവേദിയില്‍ വച്ച് വരനെ... പോലീസ് കേസെടുത്തു

മരണവേദനയില്‍ 13 കാരി അച്ഛനോട് കെഞ്ചി!! പക്ഷെ അയാള്‍...ഒടുവില്‍ അവള്‍ പോയി, എന്നെന്നേക്കുമായി!!

എന്താണ് സഞ്ചാരി

യാത്രാ പ്രിയരായ ഒരുകൂട്ടം ആളുകള്‍ തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്മയാണ് സഞ്ചാരി. മെയ് 25നുള്ളില്‍ അവസാനിക്കുന്ന രീതിയിലാണ് സഞ്ചാരി നോട്ട്ബുക്ക് പദ്ധതിയുടെ ക്യാംപയിന്‍ നടക്കുക.

 തുടക്കം എറണാകുളത്ത്

എറണാകുളം ജില്ല കേന്ദ്രീകരിച്ചാണ് സഞ്ചാരി പദ്ധതി ആദ്യമായി തുടങ്ങിയത്. പിന്നീട് ഇതു മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കുകയായിരുന്നു. കേരളത്തില്‍ ഏറെക്കുറെ എല്ലാ ജില്ലകളിലും ഇപ്പോള്‍ ഈ പദ്ധതിയുണ്ട്. പണമില്ലാത്തതു കൊണ്ടു മാത്രം വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് തുണയേകാനാണ് ഈ പദ്ധതി തുടങ്ങിയത്.

സഞ്ചാരി നോട്ട്ബുക്ക്

സഞ്ചാരി നോട്ട്ബുക്ക് പദ്ധതിയില്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബാഗ്, നോട്ട്ബുക്ക്, പെന്‍സില്‍, മറ്റു പഠനോപകരണങ്ങള്‍ എന്നിവ എത്തിച്ചുകൊടുക്കും.

ആര്‍ക്കും നല്‍കാം

നിര്‍ധനരായ കുട്ടികളെ പഠനത്തില്‍ സഹായിക്കണമെന്ന് ആഗ്രഹിക്കുന്ന ആര്‍ക്കും സഞ്ചാരി നോട്ട്ബുക്ക് പദ്ധതിയില്‍ അംഗമാവാം. ജില്ലയിലെ പ്രധാന സ്ഥലങ്ങളില്‍ സഞ്ചാരി ബോക്‌സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ ആര്‍ക്കും വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങള്‍ നിക്ഷേപിക്കാം.

വിതരണം ചെയ്യും

വിവിധ ആളുകളില്‍ നിന്നു സ്വീകരിക്കുന്ന പഠനോപകരണങ്ങള്‍ പിന്നീട് തിരഞ്ഞെടുത്ത വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ വച്ചാവും വിതരണം ചെയ്യുക.

 കേരളത്തിനു പുറത്തും

കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല സഞ്ചാരി നോട്ട്ബുക്ക് പദ്ധതി. ബാംഗ്ലൂരിലേക്കും പദ്ധതി വ്യാപിപ്പിച്ചു കഴിഞ്ഞതായി സഞ്ചാരി പദ്ധതിയില്‍ അംഗമായ ഇമ്രാന്‍ വണ്‍ ഇന്ത്യയോട് പറഞ്ഞു.

പ്രത്യേക ഫണ്ടില്ല

സഞ്ചാരി നോട്ട്ബുക്ക് പദ്ധതിയിലേക്ക് പ്രത്യേക ഫണ്ടുകളൊന്നും ഇല്ലെന്ന് ഇമ്രാന്‍ പറയുന്നു. എന്നാല്‍ ചിലര്‍ സംഭാവനയായി തുക നല്‍കാറുണ്ടെന്നും ഇത് സേവന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കാറുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

English summary
Sanchari notebook scheme in which started to help poor students.
Please Wait while comments are loading...