കുരീപ്പുഴയ്ക്കെതിരെ കൊലവിളി; മർദ്ദനമല്ല, അതിനപ്പുറം ചെയ്യുമെന്ന് സംഘപരിവാർ ഭീഷണി!

  • Written By:
Subscribe to Oneindia Malayalam

കവി കുരീപ്പുഴ ശ്രീകുമാറിനെ മർദ്ദനമല്ല അതിനപ്പുറവും ചെയ്യുമെന്ന ഭീഷണിയുമായി സംഘപരിവാർ നേതൃത്വത്തിലുള്ള വിവേകാനന്ദന സാംസ്ക്കാരിക സമിതി. മര്‍ദ്ദനമല്ല അതിനപ്പുറവും ചെയ്യാന്‍ മടിക്കില്ലെന്നും അതിനായി മരിക്കാനും തയാറാണെന്നും ഭീഷണിമുഴക്കി. കുരീപ്പുഴ ശ്രീകുമാറിന്റെ കോലവും വിവേകാനന്ദസാംസ്‌കാരിക സമിതി പ്രവർത്തകർ കത്തിച്ചു.

എന്റെ ആവിഷ്കാര സ്വാതന്ത്യ്രത്തിന്റെ കാര്യം മാത്രമേ എനിക്കറിയൂ... നിലപാടില്‍ മലക്കം മറിഞ്ഞ് കമൽ...

കോലം കത്തിക്കുമ്പോഴും കവി കുരീപുഴയെ വെട്ടി കീറുമെന്നും കയ്യും കാലും വെട്ടിയെടുക്കുമെന്നുംസമിതി പ്രവർത്തകർ ഭീഷണി മുഴക്കുകയായിരുന്നു. അതേ സമയം മുദ്രാവാക്യത്തില്‍ കുരീപ്പുഴയെ വെട്ടി കീറുമെന്ന് ഭീഷണി പെടുത്തിയതിനെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.കൈരളി ടിവിയാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഹൈന്ദവ ദൈവങ്ങൾ

ഹൈന്ദവ ദൈവങ്ങൾ

ഹൈന്ദവ ദൈവങ്ങളെ അവഹേളിച്ചാല്‍ മര്‍ദ്ദനത്തിനപ്പുറത്തേക്ക് പോകുമെന്നും അതിനായി മരിക്കേണ്ടി വന്നാലും ചെയ്യാനുള്ളത് ചെയ്യുമെന്നായിരുന്നു മുന്നറിയിപ്പുമായാണ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. പ്രകോപനപരമായ പ്രസംഗം നടത്തിയതാണ് കുരീപ്പുഴയെ ചോദ്യം ചെയ്യാന്‍ കാരണം എന്നാണ് സോഷ്യല്‍ മീഡിയയില്‍ സംഘപരിവാര്‍ അനുകൂലികള്‍ പറയുന്നത്.

തെളിവുകൾ ഇല്ല

തെളിവുകൾ ഇല്ല

ഹിന്ദു ദേവന്‍മാരേയും ദേവിമാരേയും പൊതു വേദിയില്‍ അധിക്ഷേപിച്ച് സംസാരിച്ചു എന്നാണ് സംഘപരിവാര്‍ അനുകൂലികള്‍ കുരീപ്പുഴ ശ്രീകുമാറിനെതിരെ ഉന്നയിക്കുന്ന ആരോപണം. എന്നാല്‍ ഇത്തരം ഒരു സംഭവം നടന്നോ എന്നതിന്റെ തെളിവുകള്‍ ഒന്നും പുറത്ത് വന്നിട്ടില്ല. തെളിവുകൾ ഇല്ലാത്തതുകൊണ്ട് തന്നെ കുരീപ്പുഴയ്ക്കെതിരെ ബിജെപി നൽകിയ പരാതിയിൽ കേസെടുക്കാനാവില്ലെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നു.

ആശയംകൊണ്ട് നേരിടാനാവില്ല

ആശയംകൊണ്ട് നേരിടാനാവില്ല

അതേസമയം കുരീപ്പുഴയെ കൈയേറ്റം ചെയ്ത ആറ് സംഘപരിവാർ പ്രവർ‌ത്തകർക്കെതിരെ പോലീസ് കേസെടുത്ത് അറസ്റ്റ് ചെയ്തിരുന്നു. അതേസമയം ആശയത്തെ ആശയംകൊണ്ട് നേരിടാനാകാതെ ഭീഷണിയും അക്രമങ്ങളും നടത്തി അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയമാണ് സംഘ് പരിവാര്‍ പ്രചരിപ്പിക്കുന്നതെന്ന് കവി കുരീപ്പുഴ ശ്രീകുമാര്‍ പറഞ്ഞു.

വർഗീയതയ്ക്ക് മുന്നിൽ കീഴടങ്ങില്ല

അതേസമയം വര്‍ഗീയതക്ക് മുന്നില്‍ കീഴടങ്ങാന്‍ കവിക്കും കലാകാരനും കഴിയില്ലെന്നു തന്നെയാണഅ കുരീപ്പുഴ ശ്രീകുമാറിന്റെ വാദം. . നാടിനെയും ജനങളേയും ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കൊപ്പം നില്‍ക്കാനോ അവര്‍ക്ക് സന്ധി ചെയ്യാനോ തങ്ങള്‍ക്കാവില്ലെന്നും കുരീപ്പുഴ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ ഇത്തരം ഭീഷണികൾക്ക് മുന്നിൽ കവി കീഴടങ്ങില്ല എന്ന് വ്യക്തം.

English summary
Sangaparivar against Kureeppuzha Sreekumar

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്