കേരളത്തിലെ വ്യാപാരി സംഘടനയും ഇനി സംഘപരിവാര്‍ പിടിക്കും?
കൊച്ചി: കേരളത്തില്‍ ഏത് വിധേനയും അടിത്തറ പാകാന്‍ കാത്തിരിക്കുകയാണ് സംഘപരിവാര്‍ സംഘടനകള്‍. ബിജെപിക്ക് ഇത്രനാളും സ്വന്തമാക്കാന്‍ പറ്റാതിരുന്ന ശക്തി തങ്ങള്‍ ഉണ്ടാക്കി കാണിക്കാം എന്ന രീതിയിലാണ് സംഘപരിവാര്‍ സംഘടനകളുടെ നീക്കം.
ഘര്‍വാപസി നടത്തി മതത്തിലേക്ക് ആളെ കൂട്ടുന്നത് പോലെയല്ല തന്ത്രപരമായ പുതിയ നീക്കം. കേരളത്തിന്റെ വ്യാപാര മേഖലയില്‍ ഹിന്ദു സാന്നിധ്യം ശക്തമാക്കാനും ഉറപ്പിക്കുവാനും ആണ് സംഘപരിവാറുകാര്‍ തയ്യാറെടുക്കുന്നത.

സംസ്ഥാനത്തെ പ്രധാന വാണിജ്യ കേന്ദ്രങ്ങളും സ്ഥലങ്ങളും മുസ്ലീം, ക്രിസ്ത്യന്‍ സമുദായങ്ങളിലെ വ്യാപാരികളും പണക്കാരും സ്വന്തമാക്കി വരികയാണെന്ന് സംഘപരിവാറുകാര്‍ ഏറെ നാളായി ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഇതിനെതിരെയുള്ള ഒരു നീക്കം കൂടിയാണ് ഇപ്പോള്‍ അണിയറയില്‍ ഒരുങ്ങുന്നത്.
തുല്യ നീതി, തുല്യ അവസരം എന്ന പേരില്‍ ഒരു കാമ്പയിന്‍ ആണ് സംഘടിപ്പിക്കാനൊരുങ്ങുന്നത്. ഹിന്ദു എക്കണോമിക് ഫോറത്തിന്റെ നേതൃത്വത്തിലാണ് പരിപാടി. ഹിന്ദു മതത്തില്‍ പെട്ട വ്യാപാരികളുടെ കൂട്ടായ്മയാണ് ഹിന്ദു എക്കണോമിക് ഫോറം.
നിലവിലെ രാഷ്ട്രീയ പാര്‍ട്ടികളുടേയെല്ലാം അടിത്തറ വ്യാപാര സമൂഹമാണെന്ന തിരിച്ചറിവിലാണ് സംഘപരിവാറുകാര്‍. വ്യാപാരികളില്‍ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നതോടെ രാഷ്ട്രീയത്തിലും അതിന്റെ ഗുണം ലഭിക്കും എന്നാണ് പ്രതീക്ഷ.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പാണ് ബിജെപിയും സംഘപരിവാറുകാരും ലക്ഷ്യമിടുന്നത്. എല്ലാ ജില്ലകളിലും ഹിന്ദു എക്കണോമിക് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ ചര്‍ച്ചകളും സെമിനാറുകളും സംഘടിപ്പിക്കും. ഇതുവഴി പുതിയ സംഘടന രൂപീകരിക്കുന്നതിനെ കുറിച്ചും അണിയറ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് വാര്‍ത്തകള്‍.
എന്തായാലും മതത്തിന്റെ പേരില്‍ കേരളത്തില്‍ രൂപീകരിക്കപ്പെടുന്ന ആദ്യ വ്യാപാര സംഘടനയായിരിക്കും അതെന്ന് ഉറപ്പിക്കാം.












Click it and Unblock the Notifications