സനുമോഹനെ കൊല്ലൂരില്‍ സഹായിക്കാന്‍ സംഘം? വനത്തിലേക്ക് കടന്നു, വാഹനം കോയമ്പത്തൂരില്‍ കണ്ടെത്തി
കൊല്ലൂര്‍: സനു മോഹനായുള്ള തിരച്ചില്‍ ശക്തമാക്കി പോലീസ്. മൂന്ന് സംസ്ഥാനങ്ങളിലാണ് സനുവിനായി തിരച്ചില്‍ നടക്കുന്നത്. അതേസമയം സനുമോഹന്‍ കൊല്ലൂരില്‍ ഒരു സംഘവുമായി കൂടിക്കാഴ്ച്ച നടത്തിയെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഒരാളുടെ സഹായമില്ലാതെ ഇവിടെ ഇത്രയും നാള്‍ നില്‍ക്കാനാവില്ലെന്ന് പോലീസിന് ഉറപ്പായിരുന്നു. സനുമോഹന്‍ ആരുമായിട്ടാണ് സംസാരിച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇത് കേസില്‍ വഴിത്തിരിവാകും. കൊല്ലൂരില്‍ നിരവധി മലയാളികളുണ്ടെങ്കിലും വ്യാപാരികളുമായിട്ടൊന്നും സനുമോഹന്‍ സംസാരിച്ചിരുന്നില്ല. ഇവരെ പരിചയപ്പെടുകയോ ചെയ്തിട്ടില്ല.

സനുവിന് അറിയുന്നവര്‍ കൊല്ലൂരില്‍ ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തല്‍. ഒരു സംഘം ആളുകളുമായി ഇയാള്‍ നടത്തിയ കൂടിക്കാഴ്ച്ച അതുകൊണ്ട് വളരെ നിര്‍ണായകമായ കാര്യമാണ്. കൊല്ലൂരില്‍ ഇയാള്‍ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്ന് 200 മീറ്റര്‍ മാറി കുടജാദ്രി റോഡിലെ ജംഗ്ഷനിലെ റോഡിന് സമീപമാണ് ഇയാള്‍ ഈ സംഘവുമായി സംസാരിച്ചത്. കുറച്ച് നേരം ഇവരുമായി സംസാരിച്ച ശേഷം ഇയാള്‍ ഓട്ടോയില്‍ കയറി പോവുകയായിരുന്നു. കുറച്ച് സമയം കഴിഞ്ഞ് തിരിച്ചെത്തുകയും ചെയ്തു. എന്താണ് സംസാരിച്ചതെന്നും, ഇയാള്‍ ഓട്ടോ കയറി എങ്ങോട്ടാണ് പോയതെന്നും തുടങ്ങിയ കാര്യങ്ങളാണ് അറിയേണ്ടതെന്ന് പോലീസ് പറയുന്നു.
അതേസമയം സനുമോഹന്‍ സഞ്ചരിച്ചിരുന്ന വാഹനം കോയമ്പത്തൂരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. മംഗലാപുരത്തും പോലീസ് ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ട്. കര്‍ണാടകത്തില്‍ ആറിടങ്ങളിലായി തിരച്ചില്‍ നടക്കുന്നുണ്ട്. ഇയാള്‍ ഗോവയിലേക്ക് കടന്നുവെന്ന് കൊച്ചി പോലീസ് സംശയിക്കുന്നുണ്ട്. എന്നാല്‍ ഇയാള്‍ വനമേഖലയിലേക്ക് കടന്നുവെന്നും സൂചനയുണ്ട്. വനമേഖലയിലെ അന്വേഷണത്തിനായി കൊല്ലൂര്‍ വനംവകുപ്പിന്റെ സഹായം കേരള പോലീസ് തേടിയിട്ടുണ്ട്. കൊല്ലൂര്‍ വിട്ട് സനുമോഹന്‍ എങ്ങും പോയിട്ടില്ലെന്ന് തന്നെയാണ് പോലീസ് പറയുന്നത്.
ഇയാള്‍ ഹോട്ടലില്‍ അടക്കം പണം നല്‍കാനുണ്ട്. അഡ്വാന്‍സ് നല്‍കാതെയാണ് റൂം എടുത്തത്. 16ന് രാവിലെ സനുമോഹന്‍ മുറി ഒഴിയുന്നതായി ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചിരുന്നു. വിമാനത്തില്‍ മംഗളൂരുവില്‍ നിന്ന് പോകാനുള്ളതാണെന്നായിരുന്നു പറഞ്ഞിരുന്നു. കാര്‍ ഏര്‍പ്പാടാക്കി തരണമെന്നും പറഞ്ഞിരുന്നു. ക്ഷേത്രത്തില്‍ നിന്ന് പ്രസാദം വാങ്ങി വരാമെന്ന് പറഞ്ഞതാണ് ഹോട്ടലില്‍ നിന്ന് ഇറങ്ങിയത്. ഉച്ചയ്ക്ക് കാര്‍ വന്നെങ്കിലും ഇയാള്‍ എത്തിയില്ല. ഇതോടെയാണ് പോലീസ് തിരയുന്നയാളാണ് ഇവിടെ താമസിച്ചതെന്ന് അന്വേഷണത്തില്‍ ഹോട്ടല്‍ അധികൃതര്‍ക്ക് മനസ്സിലായത്. ഇയാള്‍ കൊല്ലൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ബസ്സില്‍ കയറി വനമേഖലയില്‍ ഇറങ്ങിയെന്നാണ് വിവരം. ഒരു ചെറിയ ബാഗും കൈവശമുണ്ട്.
ഒരേ സമയം രാജകുമാരിയെ പോലെയും ഗ്ലാമറസായിട്ടും നിത്യ രാജ്, ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍












Click it and Unblock the Notifications