സ്‌കൂള്‍ കെട്ടിടം അറബിയെത്തി ഉദ്ഘാടനം ചെയ്ത് ഫലകവും വെച്ചു, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ച് തുടര്‍ന്നും പ്രചാരണം; കൊടിയത്തൂരില്‍ തര്‍ക്കം രൂക്ഷം

  • Posted By:
Subscribe to Oneindia Malayalam

മുക്കം: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സ്‌കൂള്‍ കെട്ടിടം സ്‌പോണ്‍സര്‍മാരായ അറബികളെത്തി ഉദ്ഘാടനം ചെയ്തു. ഇക്കാര്യം അറിയിച്ച് സ്‌കൂള്‍ ചുമരില്‍ അറബിയില്‍ ഫലകവും വെച്ചു. പക്ഷെ, ഫെബ്രുവരി 17ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ പ്രദേശത്ത് യഥേഷ്ടം നിറയുന്നു.

സൗത്ത് കൊടിയത്തൂര്‍ എയുപി സ്‌കൂള്‍ കെട്ടിടമാണ് ഒരുദ്ഘാടനം കഴിഞ്ഞിട്ടും മറ്റൊരു വിഐപി ഉദ്ഘാടനത്തിനായി കാത്തിരിക്കുന്നത്. ഇത് പ്രദേശത്തുകാര്‍ക്കിടയില്‍ ഭിന്നത രൂക്ഷമാക്കി. സംഭവം മുഖ്യമന്ത്രിയെ അപമാനിക്കലെന്ന് ഒരുകൂട്ടര്‍.

falakam

സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന് യുഎഇയില്‍നിന്നുള്ള റെഡ് ക്രസന്റ് എന്ന കൂട്ടായ്മയാണ് ഒന്നരക്കോടിയോളം രൂപ നല്‍കിയത്. ഇതിന്റെ പ്രസിഡന്റാണ് ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ. ഇദ്ദേഹം കഴിഞ്ഞ ആറാം തീയതി സ്‌കൂള്‍ വിദ്യാര്‍ഥികളും മാനെജ്‌മെന്റ് പ്രതിനിധികളും പങ്കെടുത്ത ചടങ്ങില്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു.

inauguration

ഉദ്ഘാടനത്തിനെത്തിയ ഹംദാന്‍ മുസല്ലം അല്‍ മസ്‌റൂഇ കാന്തപുരം അബ്ദുല്‍ ഹക്കീം അസ്ഹരിയോടൊപ്പം

കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ല്യാരുടെ മകന്‍ അബ്ദുല്‍ഹക്കീം അസ്ഹരിയുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. സ്‌കൂളില്‍ സ്ഥാപിച്ച ശിലാഫലകത്തിലും ഇതുതന്നെയാണ് എഴുതിയിരിക്കുന്നത്. എന്നാല്‍, ഉദ്ഘാടനമല്ല മറിച്ച് സ്‌കൂള്‍ കെട്ടിടത്തിന് ഫണ്ട് നല്‍കിയവര്‍ക്കുള്ള സ്വീകരണം മാത്രമാണ് നല്‍കിയതെന്നാണ് സൂകള്‍ മാനെജ്‌മെന്റിന്റെ വിശദീകരണം.

ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

English summary
School buliding was inaugurated by arabi

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്