അവര്‍ ഏകാന്തതയും അവശതയും മറന്നു; ഇവര്‍ പുതിയ ജീവിത പാഠവും പഠിച്ചു

  • Posted By:
Subscribe to Oneindia Malayalam

വടകര: ഏകാന്തതയുടെ മുഷിപ്പും വാര്‍ദ്ധക്യത്തിന്റെ അവശതയും മറന്നു പോയ ദിനമായിരുന്നു 'തണല്‍' അന്തേവാസികള്‍ക്ക് ഇന്നലെ. മനുഷ്യജീവിതത്തിന്റെ നേര്‍ ചിത്രം കാണാനായി വിദ്യാര്‍ത്ഥികള്‍ അവധി ദിനം ചെലവഴിച്ചപ്പോള്‍ അവര്‍ക്ക് അത് പുതിയ പാഠവും സാന്ത്വന പരിചരണത്തിന്റെ 'തണലി'ല്‍ കഴിയുന്ന സഹോദരങ്ങള്‍ക്ക് ആശ്വാസത്തിന്റെ തെളിനീരും കൂടിയായി.

വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസം എടച്ചേരിയിലെ തണല്‍ അഗതി മന്ദിരത്തിലെത്തിയത്. ക്ലാസ് അധ്യാപകന്‍ വി.വി.അലി മാസ്റ്ററുടെ നേതൃത്വത്തില്‍ ഇവിടെയെത്തിയ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചും കഥകള്‍ പങ്കുവെച്ചും അന്തേവാസി കള്‍ക്ക് ഉണര്‍വ്വേകി.

students

സ്ഥാപനത്തിന് തങ്ങളുടെ വക ഹോട്ട് & കോള്‍ഡ് വാട്ടര്‍ ഡിസ്‌പെന്‍സര്‍ ഉപഹാരമായി നല്‍കിയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. രാജന്‍ എടച്ചേരി, ഇല്യാസ് തരുവണ തുടങ്ങിയവര്‍ ചേര്‍ന്ന് ഉപഹാരം സ്വീകരിച്ചു. പി. സുരയ്യ ടീച്ചര്‍, ഹാജറ ടീച്ചര്‍, ക്ലാസ് ലീഡര്‍ ഹര്‍ഷാദ് കെ.കെ. തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
school students visit oldage home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്