കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിന്‍സെന്റിനെ കുടുക്കിയ പോലീസിന്റെ ചോദ്യം; ആത്മഹത്യ ചെയ്യുമെന്ന് എംഎല്‍എ, മൊഴി പുറത്ത്

ബാലരാമപുരത്ത് വിന്‍സെന്റിന്റെ ഓഫീസിന് അടുത്ത് പരാതിക്കാരിക്ക് കടയുണ്ട്. ഈ കടയുമായി ബന്ധപ്പെട്ട തര്‍ക്കം നേരത്തേ എംഎല്‍എ ഇടപെട്ട് പരിഹരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പരാതിക്കാരിയുമായി എംഎല്‍എ....

  • By വിശ്വനാഥന്‍
Google Oneindia Malayalam News

തിരുവനന്തപുരം: കോവളം എംഎല്‍എ എം വിന്‍സെന്റ് പീഡിപ്പിച്ചെന്ന പരാതിയില്‍ വീട്ടമ്മ പറയുന്നത് ഞെട്ടിക്കുന്ന കാര്യങ്ങള്‍. ഒന്നര വര്‍ഷമായി എംഎല്‍എ തന്നെ പീഡിപ്പിക്കുന്നുവെന്ന് വീട്ടമ്മ പറയുന്നു. പോലീസിനോടും മജിട്രേറ്റിനോടും വീട്ടമ്മ പറഞ്ഞ മൊഴിയും പുറത്തായിട്ടുണ്ട്.

വീട്ടില്‍ വന്ന് എംഎല്‍എ പീഡിപ്പിച്ചിരുന്നു. കൂടാതെ കടയിലും എത്തി പീഡിപ്പിച്ചു. ഇനിയും ഭര്‍ത്താവിനെ വഞ്ചിക്കാന്‍ പറ്റില്ല എന്നതുകൊണ്ടാണ് എല്ലാം പുറത്തുപറയുന്നതെന്നും വീട്ടമ്മ പോലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞെന്ന് മംഗളം റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ പല വിധ പ്രതികരണങ്ങള്‍ വന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് വീട്ടമ്മ നല്‍കിയ മൊഴി പുറത്തായിരിക്കുന്നത്.

എന്നെ മരിക്കുന്നത് വരെ വേണം

എന്നെ മരിക്കുന്നത് വരെ വേണം

പോലീസിനോട് പറഞ്ഞ കാര്യങ്ങള്‍ വീട്ടമ്മ കഴിഞ്ഞ ദിവസം മുഖം മറച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലും വിശദീകരിച്ചിരുന്നു. എന്നെ മരിക്കുന്നത് വരെ വേണമെന്നാണ് എംഎല്‍എ പറഞ്ഞതെന്ന് വീട്ടമ്മ പറയുന്നു.

കടയിലും വീട്ടിലും വച്ച്...

കടയിലും വീട്ടിലും വച്ച്...

കടയിലും വീട്ടിലും വച്ച് ഉപദ്രവിച്ചു. പിന്നീട് മറ്റുപല ഉപദ്രവങ്ങളും ഉണ്ടായി. പോലീസിനോടും മജിസ്‌ട്രേറ്റിനോടും പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും വീട്ടമ്മ പറഞ്ഞു.

നമ്പര്‍ ബ്ലോക്ക് ചെയ്തു

നമ്പര്‍ ബ്ലോക്ക് ചെയ്തു

എംഎല്‍എയുടെ നിരന്തര ശല്യം കാരണം നമ്പര്‍ ബ്ലോക്ക് ചെയ്തിരുന്നു. തുടര്‍ന്ന് മറ്റൊരു നമ്പറില്‍ നിന്ന് എംഎല്‍എ വിളിതുടങ്ങി. പീഡനം സംബന്ധിച്ച് വീട്ടമ്മ വെളിപ്പെടുത്തുമ്പോഴും എംഎല്‍എ ഇതേ മൊബൈല്‍ ടവറിന് കീഴിലുണ്ടായിരുന്നുവെന്ന് പോലീസിന് തെളിവ് ലഭിച്ചുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

 തെളിവുകള്‍ നിരത്തി

തെളിവുകള്‍ നിരത്തി

പക്ഷേ, നാല് മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷമാണ് എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്. ആദ്യം കുറ്റം നിഷേധിച്ച എംഎല്‍എ ഒടുവില്‍ പോലീസ് തെളിവുകള്‍ നിരത്തിയപ്പോള്‍ മൗനിയാകുകയായിരുന്നു.

കേണപേക്ഷിച്ച് എംഎല്‍എയുടെ വിളി

കേണപേക്ഷിച്ച് എംഎല്‍എയുടെ വിളി

തന്റെ പേര് പുറത്തുപറയരുതെന്ന് വീട്ടമ്മയുടെ സഹോദരനോട് എംഎല്‍എ കേണപേക്ഷിച്ച് ഫോണ്‍ ചെയ്തിരുന്നു. ഇത് റെക്കോര്‍ഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് സംബന്ധിച്ച് എംഎല്‍എയോട് അന്വേഷണ സംഘം ചോദ്യങ്ങള്‍ ഉന്നയിച്ചപ്പോഴാണ് എംഎല്‍എ തല താഴ്ത്തിയതെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മാധ്യമങ്ങള്‍ അറിഞ്ഞാല്‍ ജീവനൊടുക്കും

മാധ്യമങ്ങള്‍ അറിഞ്ഞാല്‍ ജീവനൊടുക്കും

മാധ്യങ്ങളോട് ഇക്കാര്യം പറയരുത്. മാധ്യമങ്ങള്‍ അറിഞ്ഞാല്‍ ജീവനൊടുക്കുമെന്നും വീട്ടമ്മയുടെ സഹോദരനോട് എംഎല്‍എ ഫോണില്‍ പറഞ്ഞിരുന്നു. പരാതി കെട്ടിച്ചമച്ചതാണെങ്കില്‍ എന്തിനാണ് ഇങ്ങനെ ഫോണ്‍ ചെയ്തതെന്ന് പോലീസ് ചോദിച്ചു. ഇതിന് എംഎല്‍എക്ക് ഉത്തരമുണ്ടായിരുന്നില്ല.

പിന്നീട് പോലീസ് തീരുമാനിച്ചു

പിന്നീട് പോലീസ് തീരുമാനിച്ചു

എംഎല്‍എ ഹോസ്റ്റലില്‍ വച്ചായിരുന്നു ശനിയാഴ്ച ഉച്ചയ്ക്ക് ചോദ്യം ചെയ്തത്. പിന്നീട് അറസ്റ്റ് ചെയ്യാന്‍ പോലീസ് തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് പേരൂര്‍ക്കട പോലീസ് ക്ലബ്ബില്‍ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

ബലാല്‍സംഗം ചെയ്തു

ബലാല്‍സംഗം ചെയ്തു

തന്നെ വിന്‍സെന്റ് ബലാല്‍സംഗം ചെയ്തുവെന്നാണ് വീട്ടമ്മ പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. എംഎല്‍എയ്ക്കെതിരേ ശാസ്ത്രീയ തെളിവുകളും സാഹചര്യ തെളിവുകളുമുണ്ടെന്ന് പോലീസ് പറയുന്നു.

900 തവണ ഫോണ്‍

900 തവണ ഫോണ്‍

കഴിഞ്ഞ അഞ്ചു മാസത്തിനിടെ 900 തവണ വിന്‍സെന്റ് ഈ വീട്ടമ്മയെ ഫോണില്‍ വിളിച്ചതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് എംഎല്‍എയ്ക്കെതിരേ നിര്‍ണായക തെളിവാകും. 50ല്‍ താഴെ ഫോണ്‍വിളികളാണ് വീട്ടമ്മയുടെ നമ്പറില്‍ നിന്നു വിളിച്ചിരിക്കുന്നത്.

എന്നിട്ടും വിന്‍സെന്റ്

എന്നിട്ടും വിന്‍സെന്റ്

കഴിഞ്ഞ ഒരു മാസം എംഎല്‍എയുടെ കോള്‍ പരാതിക്കാരി ബ്ലോക്ക് ചെയ്തിരുന്നു. എന്നിട്ടും വിന്‍സെന്റ് ഇവരെ മറ്റൊരു നമ്പറില്‍ നിന്നു വിളിച്ചിട്ടുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു. തന്നെ വിന്‍സെന്റ് ശാരീരികമായി ചൂഷണം ചെയ്യുന്ന വിവരം അടുത്ത പള്ളിയിലെ വികാരിയെയും കന്യാസ്ത്രീയെയും തന്റെ സഹോദരനെയും പരാതിക്കാരി അറിയിച്ചിരുന്നു.

വൈദികന്‍ പറഞ്ഞു

വൈദികന്‍ പറഞ്ഞു

കോവളം എംഎല്‍എ വിന്‍സെന്റിനെതിരേ മൊഴി നല്‍കിയിട്ടില്ലെന്ന് ബാലരാമപുരം സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച് ഇടവക വികാരി ഫാദര്‍ ജോയ് മത്യാസ് പറഞ്ഞു. പരാതിക്കാരി തന്നെ വന്നു കണ്ടിരുന്നെങ്കിലും എംഎല്‍എ പീഡിപ്പിച്ചെന്ന് പറഞ്ഞിട്ടില്ല. ഫാദറും കന്യാസ്ത്രീയും എംഎല്‍എക്കെതിരേ പോലീസില്‍ മൊഴി നല്‍കിയെന്ന ആരോപണവും ശരിയല്ലെന്ന് ഫാദര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റില്‍ ദുരൂഹത

അറസ്റ്റില്‍ ദുരൂഹത

എംഎല്‍എയുടെ അറസ്റ്റില്‍ ദുരൂഹതയുണ്ടെന്ന് അദ്ദേഹത്തിന്റെ ഭാര്യ ശുഭ കുറ്റപ്പെടുത്തി. ഒരു എംഎല്‍എക്കും സിപിഎം പ്രാദേശിക നേതൃത്വങ്ങള്‍ക്കും കേസില്‍ പങ്കുണ്ടെന്നും സംഭവത്തെ കുറിച്ച് ഡിജിപിക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും ശുഭ പറഞ്ഞു.

ബന്ധം ശക്തമായത്

ബന്ധം ശക്തമായത്

ബാലരാമപുരത്ത് വിന്‍സെന്റിന്റെ ഓഫീസിന് അടുത്ത് പരാതിക്കാരിക്ക് കടയുണ്ട്. ഈ കടയുമായി ബന്ധപ്പെട്ട തര്‍ക്കം നേരത്തേ എംഎല്‍എ ഇടപെട്ട് പരിഹരിച്ചിരുന്നു. ഈ സംഭവത്തിന് ശേഷമാണ് പരാതിക്കാരിയുമായി എംഎല്‍എ സൗഹൃദത്തിലായത്. പിന്നീട് വിന്‍സെന്റ് പല തവണ പരാതിക്കാരിയെ ഫോണില്‍ വിളിക്കുകയും ശാരീരികമായി ചൂഷണത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പോലീസ് പറയുന്നത്.

English summary
Scientific proof against M Vincent MLA in Molestation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X