ചാവക്കാട് കടല്‍ തീരത്ത് വിരിയിച്ചെടുത്തത് 45 കടലാമ മുട്ടകള്‍

  • Posted By:
Subscribe to Oneindia Malayalam

ചാവക്കാട്: ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ വിരിയിച്ചെടുത്തത് 45 കടലാമ മുട്ടകള്‍. വംശനാശ ഭീഷണി നേരിടുന്ന ഇനത്തില്‍ പെട്ട ജീവിയാണ് കടലാമ. ചാവക്കാട്ടെ മഹാത്മ ക്ലബിലെ പ്രവര്‍ത്തകര്‍ നടത്തിയ രാത്രികാല പെട്രോളിംഗില്‍ ശേഖരിച്ച നൂറോളം മുട്ടകളില്‍ നിന്നുമാണ് 45 കുഞ്ഞുങ്ങള്‍ വിരിഞ്ഞത്.

വിരിഞ്ഞിറങ്ങിയ കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തിരിച്ചയച്ചു.

കുത്തനെ കുറയുന്നു

കഴിഞ്ഞ പത്ത് വര്‍ഷമായി കേരളത്തിലെത്തുന്ന കടലാമകളുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്. വേള്‍ഡ് വൈഡ് ഫണ്ട്‌സ് ഫോര്‍ നേച്ചര്‍ (ഡബ്ല്യൂഡബ്ല്യുഎഫ്) നടത്തിയ ഗവേഷണത്തിലാണ് ഈ വിവരം പുറത്തു വന്നത്.

ഒലിവ് റിഡ്‌ലി

കേരളത്തില്‍ ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയത് 5 കടലാമകളുടെ സാന്നിദ്ധ്യമാണ്. ഇവ അഞ്ചും ഓലിവ് റിഡ്‌ലി എന്ന വിഭാഗത്തില്‍ പെടുന്നതാണ്. ചാവക്കാട് ബ്ലാങ്ങാട് ബീച്ചില്‍ രണ്ടും ആലപ്പുഴ തോട്ടപ്പള്ളിയില്‍ ഒന്നും കൊളവിപ്പാലത്ത് രണ്ടെണ്ണവുമാണ് കണ്ടെത്തിയത്.

രണ്ടു മാസത്തെ കാത്തിരിപ്പ്

രണ്ട് മാസത്തെ കാത്തിരിപ്പിന് ശേഷമാണ് കഴിഞ്ഞ ദിവസം കടലാമ കുഞ്ഞുങ്ങളെ കടലിലേക്ക് തിരിച്ചയത്. നവംബര്‍ 23ന് ലഭിച്ച നൂറോളം മുട്ടകളില്‍ 45 എണ്ണമാണ് തിങ്കളാഴ്ച കടലിലേക്ക് നീന്തിയിറങ്ങിയത്.

സാങ്കേതിക സഹായം

മഹാത്മാ ക്ലബ് ഭാരവാഹികളായ ഹാരിസ്, അന്‍സാര്‍, ഫാറൂഖ്, ജെയിംസ് എന്നിവര്‍ ചാവക്കാട് തീരത്ത് നടത്തിയ രാത്രി പട്രോളിംഗിലാണ് 2 ആമകളെ കണ്ടെത്തിയത്. ഡബ്ല്യുഡബ്ല്യുഎഫ് ഇന്ത്യയും കേരള സംസ്ഥാന വനംവകുപ്പും സംയുക്തമായാണ് ഇവര്‍ക്ക് ആവശ്യമായ സാങ്കേതിക സഹായം നല്‍കിയത്.

English summary
45 Sea Turtles back to sea in Chavakkad Beach. Mahatma club members found 2 sea turtles while night patrolling.
Please Wait while comments are loading...