Get Updates
Get notified of breaking news, exclusive insights, and must-see stories!

'അവന്‍ മനുഷ്യന്‍ അല്ല', കാല്‍ ആരുടെ നേര്‍ക്കും ഉയരാത്ത വിധം ശിക്ഷനല്‍കണമെന്ന് നടന്‍ സൂരജ്

കണ്ണൂര്‍: കാറില്‍ ചാരി നിന്നതിന് അതിഥി തൊഴിലാളിയുടെ മകനെ യുവാവ് മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി സീരിയല്‍ താരം സൂരജ്. ഇനി ഒരിക്കലും ആര്‍ക്കും നേരെ കാല്‍ ഉയരാത്ത തരത്തിലായിരിക്കണം പ്രതിക്ക് ശിക്ഷ നല്‍കേണ്ടതെന്ന് സൂരജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു. അവന്‍ മനുഷ്യന്‍ തന്നെയാണോ എന്ന സംശയമുണ്ടെന്നും സൂരജ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയില്‍ വ്യക്തമാക്കുന്നു.

1

ഈ വീഡിയോ ഒരുപാട് വേദനിപ്പിച്ചു. ഇനി ഒരു മനുഷ്യക്കുട്ടിയുടെ ശരീരത്തില്‍ ചവിട്ടാനുള്ള ത്രാണ്ി അവനുണ്ടാകരുത്. ആ ദൃശ്യം കണ്ടാല്‍ സഹിക്കാന്‍ പറ്റില്ല. അന്യ സംസ്ഥാനത്ത് നിന്നുള്ള കുട്ടിയായതിനാല്‍ എന്തും ചെയ്യാമെന്നാകരുത്. ആറ് വയസുകാരനായ കുട്ടിയോട് ഇങ്ങനെ ചെയത് അവന്‍ ഒരു മനുഷ്യനല്ല. ഒരു കുട്ടി ചാരി നിന്നാല്‍ വണ്ടിക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നത്.

2

ഇനി അവന്റെ കാല്‍ ആര്‍ക്ക് നേര്‍ക്കും ഉയരാത്ത വിധം ശിക്ഷ വാങ്ങിച്ചുനല്‍കണം. അവന്റെ സ്വഭാവം തന്നെ മാറണമെന്ന് സൂരജ് പറഞ്ഞു. കാറില്‍ ചാരി നിന്നതിന്റെ പേരില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയായ കുട്ടി തലശേരി താലൂക്ക് ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞത്.
വഴിയോരക്കച്ചവടത്തിനെത്തിയ രാജസ്ഥാന്‍ ദമ്പതികളുടേതാണ് ആക്രമണത്തിന് ഇരയായ കുട്ടി.

3

സംഭവത്തെ തുടര്‍ന്ന് പ്രതിയായ യുവാവിനെ 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ഷാനിദ് നോ പാര്‍ക്കിംഗിലാണ് കാര്‍ നിര്‍ത്തിയിട്ടതെന്നും കുട്ടി മാറിയില്ലായിരുന്നെങ്കില്‍ വയറിന് ചവിട്ടേറ്റ് മരണം വരെ സംഭവിക്കുമായിരുന്നെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടിയെ ചവിട്ടാന്‍ കാരണം കാറില്‍ ചാരി നിന്നതിന്റെ വിരോധമാണെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

4

ചവിട്ടേറ്റ കുട്ടി കരഞ്ഞപ്പോഴാണ് നാട്ടുാകാര്‍ക്ക് സംഭവം മനസിലാകുന്നത്. സംഭവം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടതിന് ശേഷം സി സി ടി വി പരിശോധിക്കുകയായിരുന്നു. അപ്പോഴാണ് കാര്യത്തിന്റെ ഗൗരവം ബോധ്യമായത്. ആദ്യം പൊലീസ് എത്തി പ്രതിയെ പിടികൂടി പൊലീസ് സ്റ്റേഷനില്‍ എത്തിച്ചിരുന്നു. എന്നാല്‍ പുലര്‍ച്ചയോടെ പ്രതിയെ വിട്ടയക്കുകയായിരുന്നു. ഇതിന് പൊലീസിനെതിരെ വലിയ വിമര്‍ശനത്തിനിടയാക്കി.

5

എന്നാല്‍ വീഡിയോ പ്രചരിച്ചതോടെ പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സംഭവത്തില്‍ സ്പീക്കര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ഇടപെട്ടിട്ടുണ്ട്. സ്പീക്കര്‍ എ എന്‍ ഷംസീര്‍ കുട്ടിയെ ആശുപത്രിയില്‍ എത്തി സന്ദര്‍ശിച്ചിരുന്നു. കൊച്ചുകുഞ്ഞിനെ മൃഗീയമായി ആക്രമിച്ച കുറ്റവാളിക്കെതിരെ വധശ്രമത്തിന് കേസെടുപ്പിക്കാനുള്ള ഇടപെടലുകള്‍ നടത്തിയ ശേഷമാണ് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചതെന്ന് സ്പീക്കര്‍ അറിയിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+