കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ 13 പേരെ കാണാതായി; മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി

Google Oneindia Malayalam News

കോട്ടയം: കോട്ടയത്ത് നാശം വിതച്ച് മഴ തമിര്‍ത്ത് പെയ്യുന്നു. കോട്ടയം കൂട്ടിക്കല്‍ പ്ലാപ്പള്ളി ഭാഗത്ത് ഉരുള്‍പൊട്ടലില്‍ മൂന്ന് വീടുകള്‍ ഒലിച്ച് പോകുകയും, 13 പേരെ കാണാതാവുകയും ചെയ്തു. ഇവരില്‍ മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി. മരിച്ചവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

ve

കൂട്ടിക്കലിലെ മൂന്നാം വാര്‍ഡ് പ്ലാപ്പള്ളിയിലെ കാവാലി പ്രദേശത്തുണ്ടായ ഉരുള്‍ പൊട്ടലില്‍ മൂന്നു പേരുടെ മൃതദേഹമാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം സമീപ കാലത്തൊന്നും ഉണ്ടായിട്ടില്ലാത്ത വെള്ളപ്പൊക്കമാണ് ഇപ്പോള്‍ പ്രദേശത്ത് ഉണ്ടായിരിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. നിലവില്‍ കൂട്ടിക്കല്‍ മേഖല ഒറ്റപ്പെട്ടിരിക്കുകയാണ്. കോട്ടയത്ത് മൂന്നിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്. ഇളംകോട്, കൂട്ടിക്കല്‍, ചിറ്റടി എന്നിവടങ്ങളിലാണ് ഉരുള്‍ പൊട്ടിയത്.

സംസ്ഥാനത്ത് മഴ കനക്കുന്നു;6 ജില്ലകളിലേക്ക് എൻഡിആർഎഫ് ടീം..കനത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രിസംസ്ഥാനത്ത് മഴ കനക്കുന്നു;6 ജില്ലകളിലേക്ക് എൻഡിആർഎഫ് ടീം..കനത്ത ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

Recommended Video

cmsvideo
മലപ്പുറം; കനത്ത മഴ വില്ലനായി; വാഴക്കാട് പഞ്ചായത്തിൽ നശിച്ചത് ഒന്നര ലക്ഷം വാഴകൾ, ജീവിതം വഴിമുട്ടി കർഷകർ

കോട്ടയത്ത് കൂട്ടിക്കലടക്കം കിഴക്കന്‍ മേഖലയിലെ രക്ഷാപ്രവര്‍ത്തനത്തിന് വ്യോമസേനയുടെ സഹായം തേടിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍നിന്ന് ആളുകളെ മാറ്റുന്നതിന് എയര്‍ ലിഫ്റ്റിങിനാണ് സഹായമാണ് വ്യോമസേനയില്‍ നിന്നും തേടിയത്. ആറ് പേരും വീട്ടിലെ അംഗങ്ങളാണെന്നും. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്. പ്രദേശത്ത് മഴ ഇപ്പോഴും തുടരുകയാണ്. കടയില്‍ ചായ കുടിച്ചു കൊണ്ടിരുന്ന ആളുകളാണ് അപകടത്തില്‍ പെട്ടതെന്നും റിപ്പോര്‍ട്ടുണ്ട്. കോട്ടയത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ ജില്ലയില്‍ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ടെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. പൂഞ്ഞാറില്‍ മഴവെള്ള സംഭരണിയും ഒഴുകി. പ്രളയ സാധ്യതയില്ലെന്നും, ആശങ്ക വേണ്ടെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് ചെറുമേഘവിസ്‌ഫോടനങ്ങള്‍; പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി, ജാഗ്രത നിര്‍ദ്ദേശംസംസ്ഥാനത്ത് ചെറുമേഘവിസ്‌ഫോടനങ്ങള്‍; പൂഞ്ഞാറില്‍ കെഎസ്ആര്‍ടിസി ബസ് മുങ്ങി, ജാഗ്രത നിര്‍ദ്ദേശം

കൂട്ടിക്കല്‍ കവലയില്‍ നിലവില്‍ ഒരാള്‍പൊക്കത്തില്‍ വെള്ളമുണ്ട്. പ്രദേശത്തെ പ്രധാനപ്പെട്ട കവലകളായ കൂട്ടിക്കല്‍, ഏന്തയാര്‍, കൂട്ടക്കയം കവലകളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറി. റോഡ് മാര്‍ഗം പ്രദേശത്ത് എത്താന്‍ നിലവില്‍ വഴികളൊന്നുമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലയിലെ റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നില്‍ക്കുകയാണെന്നാണ് ലഭിക്കുന്ന വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് ഇപ്പോള്‍ ഭരണകൂടം ആലോചിക്കുന്നത്. കോട്ടയം ജില്ലയിലെ കിഴക്കന്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനത്തന് വ്യോമസേനയുടെ സഹായം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. പൂഞ്ഞാര്‍ ബസ്സ്‌റ്റോപ് നിലവില്‍ പൂര്‍ണ്ണമായും വെള്ളത്തിലാണ്. ശക്തമായ മലവെള്ളപ്പാച്ചിലില്‍ ഏന്തയാറും മുക്കളവും തമ്മില്‍ ബന്ധിപ്പിക്കുന്ന വലിയ പാലം തകര്‍ന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള പാലമാണ് തകര്‍ന്നത്. കോട്ടയത്ത് കാഞ്ഞിരപ്പള്ളി നഗരത്തില്‍ വെള്ളം കയറി. ആദ്യമായാണ് ഇത്തരത്തില്‍ വെള്ളപൊക്കം കയറിയതെന്ന് നാട്ടുാകര്‍ പറഞ്ഞു. കാഞ്ഞിരപ്പള്ളി ടൗണിലെ കടകളിലുള്‍പ്പെടെ വംള്ളം കയറി.
ശക്തമായ മഴ കാരണം ഉച്ചയായപ്പോഴേക്കും ജലനിരപ്പ് വീണ്ടും ഉയരുകയായിരുന്നു. പൂഞ്ഞാറില്‍ നേരത്തെ കെഎസ്ആര്‍ടിസി ബസ് മുങ്ങിയിരുന്നു. ഈരാറ്റുപേട്ടയ്ക്ക് പോയ ബസ് പള്ളിയ്ക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാന്‍ ശ്രമിക്കുന്നതിനിടെ വെള്ളത്തില്‍ മുങ്ങിയത്. ബസില്‍ ഉണ്ടായിരുന്നവരെ പ്രദേശവാസികള്‍ ചേര്‍ന്ന് പുറത്തിറക്കുകയായിരുന്നു.

സംസ്ഥാനത്ത് ശക്തമയ മഴ; വെള്ളപൊക്കവും ഉരുള്‍പൊട്ടലും, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്സംസ്ഥാനത്ത് ശക്തമയ മഴ; വെള്ളപൊക്കവും ഉരുള്‍പൊട്ടലും, അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്

പാലക്കാട് മലമ്പുഴ ഡാമും തുറന്നു. ഭാരതപ്പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെടുകയും കാറിലുണ്ടായിരുന്ന പെണ്‍കുട്ടി മരിക്കുകയും ചെയ്തു. കാറിലുണ്ടായിരുന്ന മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. പത്തനംതിട്ടയുടെ കിഴക്കന്‍ മേഖലകളിലും കനത്ത മഴ തുടരുന്നു. കക്കി, ആനത്തോട്, മൂഴിയാര്‍ അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച മഴയെ തുടര്‍ന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എന്നാല്‍ പമ്പയിലും മണിമലയാറ്റിലും കാര്യമായി ജലനിരപ്പുയര്‍ന്നിട്ടില്ല എന്നത് ആശ്വാസകരമായി.

English summary
seven person missing in kottayam during landslide and Three houses were washed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X