ഷാജഹാന്‍ കൊലപാതകം: 2 പേർ പിടിയില്‍, പ്രതികള്‍ ആർഎസ്എസുകാരെന്ന് കുടുംബം
പാലക്കാട്: പാലക്കാട് കുന്നംകാട് സി പി എം ബ്രാഞ്ച് സെക്രട്ടറിയായ ഷാജഹാന്റെ കൊലപാതകത്തില്‍ രണ്ടുപേർ പൊലീസ് പിടിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് ഇവരെന്നാണ് പൊലീസ് നല്‍കുന്ന സൂചന. നിലവില്‍ പൊലീസ് ഇവരെ ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യലിന് ശേഷമായിരിക്കും അറസ്റ്റ് ഉള്‍പ്പടേയുള്ള നടപടികളിലേക്ക് കടക്കുക. മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണവും പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഷാജഹാന് വധഭീഷണി ഉണ്ടായിരുന്നുവെന്നാണ് കുടുംബം വ്യക്തമാക്കുന്നത്.

ഒന്നാം പ്രതി ശബരീഷ്, രണ്ടാം പ്രതി അനീഷ്, മൂന്നാം പ്രതി നവീൻ എന്നിവർ വെട്ടുമെന്ന് ഭീഷണിപ്പെടുത്തി. ആസൂത്രിതമായ കൊലപാതകമാണ് നടന്നിരിക്കുന്നത്. കൃത്യത്തിന് പിന്നില്‍ ബി ജെ പിയാണ്. ബി ജെ പിയുടെ സഹായം ഇല്ലാതെ കൊലപാതകം നടക്കില്ല. ഷാജഹാനും പ്രതികള്‍ തമ്മില്‍ നേരത്തെ പ്രശ്നം ഉണ്ടായിരുന്നു. ഷാജഹാന്‍ സി പി എം ബ്രാഞ്ച് സെക്രട്ടറിയായ ശേഷം പ്രതികള്‍ ആർ എസ് എസില്‍ ചേർന്നിരുന്നുവെന്നും കുടുംബം വ്യക്തമാക്കുന്നു.
'ന്നാ താന്‍ ഈ ചിത്രമൊന്ന് കണ്ട് നോക്ക്': കിടുക്കാച്ചി ചിത്രങ്ങളുമായി കുഞ്ചാക്കോ ബോബന്‍റെ നായിക

അതേസമയം, ഷാജഹാന്റെ മൃതദേഹം ഇന്നലെ സംസ്കരിച്ചു. ഷാജഹാന് സി പി എം പാർട്ടി കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലൻ അന്ത്യാഭിവാദ്യങ്ങൾ നൽകി,ഭൗതിക ശരീരത്തിൽ പുഷ്പചക്രം വെച്ചു, ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ്ബാബു, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ സി.കെ രാജേന്ദ്രൻ , എൻ എൻ കൃഷാൻദാസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. പിന്നാലെ പാർട്ടി പോളിറ്റ്ബ്യുറോ അംഗം എം എ ബേബി ആർ.എസ്.എസ് ഷാജഹാന്റെ വീട് സന്ദർശിച്ചു

സഖാവ് ഷാജഹാനെ ആർ എസ് എസ് കാപാലികർ വെട്ടിക്കൊന്നതിൽ അതിശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സി പി ഐ എമ്മിൻറെ പാലക്കാട് മരുത റോഡ് ലോക്കൽകമ്മിറ്റി അംഗമായിരുന്നു ഷാജഹാൻ. ആർഎസ്എസുകാരുടെ മയക്കുമരുന്ന് സംഘം നടത്തുന്ന ക്രിമിനൽ പ്രവൃത്തികളെ ചോദ്യം ചെയ്തതിനാണ് ഷാജഹാനെ അവർ വെട്ടിക്കൊന്നത്. മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ചു വച്ച ബോർഡ് മാറ്റി ആർ എസ് എസ് നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന്റെ ബോർഡ് വയ്ക്കും എന്നു പറഞ്ഞു സംഘർഷം ഉണ്ടാക്കിയതാണെന്നും എംഎ ബേബി പറഞ്ഞു.

ശ്രീകൃഷ്ണജയന്തിയെ മയക്കുമരുന്ന് സംഘം ഒരു മറയായി ഉപയോഗിക്കുകയാണ് ചെയ്തത്. കേരളമാകെ മയക്കുമരുന്ന് സംഘങ്ങളുടെ രക്ഷാകർതൃത്വം ആർ എസ് എസ് ഏറ്റെടുത്തിരിക്കുകയാണ്. ഈ നിഷ്ഠൂര കൊലപാതകത്തിൻറെ ഉത്തരവാദിത്വത്തിൽ നിന്ന് ആർഎസ്എസിനെ രക്ഷിക്കാനുള്ള ശ്രമം ചില മാധ്യമങ്ങളുടെ സഹായത്തോടെ ആർഎസ്എസുകാർ നടത്തുന്നുണ്ട്. ഇത്തരം ക്രൂരകൃത്യങ്ങൾ ചെയ്തശേഷം ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ആർ എസ് എസിന്റെ സ്ഥിരം ശൈലിയാണ്.

കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ ആർ എസ് എസിനെ രക്ഷിക്കാൻ പതിവ് പോലെ രംഗത്ത് വന്നിട്ടുണ്ട്. കോൺഗ്രസ് ഈ ആർ എസ് എസ് ആരാധകനെ സൂക്ഷിക്കുക എന്ന് മാത്രം ഞാൻ പറയുന്നു. സഖാവ് ഷാജഹാൻറെ കുടുംബത്തിനും സഖാക്കൾക്കും സുഹൃത്തുക്കൾക്കും ഒപ്പം ഈ ദുഃഖം പങ്ക് വയ്ക്കുന്നുവെന്നും സന്ദർശനത്തിന് പിന്നാലെ എം എ ബേബി ഫേസ്ബുക്കില്‍ കുറിച്ചു.












Click it and Unblock the Notifications