• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗ്രൂപ്പുകളെ പൊളിച്ചടുക്കുമോ തരൂർ: ആദ്യ പണി ഐക്ക്, സുധാകരനും എ ഗ്രൂപ്പിനും മൗന സമ്മതം

Google Oneindia Malayalam News

കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കാനിരുന്ന പരിപാടി 'ഉന്നത' നേതാക്കള്‍ ഇടപെട്ട് റദ്ദാക്കിയെങ്കിലും തരൂരിന്റെ മലബാർ പര്യടനത്തിന് നല്‍കിയ മൈലേജ് ചില്ലറയല്ല. പരിപാടി റദ്ദ് ചെയ്യുന്നതിന് പിന്നില്‍ പ്രവർത്തിച്ചവരെ കണ്ടെത്തെണമെന്ന് ആവശ്യപ്പെട്ട് എംകെ രാഘവനും ശശി തരൂരും രംഗത്ത് എത്തുകയും ചെയ്തു.

വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് കെ പി സി സി അധ്യക്ഷന്‍ വിലക്ക് ഏർപ്പെടുത്തിയെങ്കിലും തരൂർ അത് കാര്യമായി എടുത്തതുമില്ല. പാർട്ടി ഔദ്യോഗിക വിഭാഗത്തിന്റെ പിന്തുണയില്ലാതെ തരൂർ നടത്തുന്ന യാത്ര ഗ്രൂപ്പ് സമവാക്യങ്ങളിലും വലിയ മാറ്റങ്ങള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

തരൂരിന് വിലക്കിയതിന് പിന്നില്‍ ഐ ഗ്രൂപ്പിലെ

തരൂരിന് വിലക്കിയതിന് പിന്നില്‍ ഐ ഗ്രൂപ്പിലെ ചില നേതാക്കളാണെന്നാണ് കെ മുരളീധരന്‍ നല്‍കുന്ന സൂചന. കെ സുധാകരന്‍ പ്രത്യക്ഷമായി രംഗത്ത് വന്നില്ലെങ്കിലും തരൂരിന്റെ പര്യടനത്തിന് അദ്ദേഹം എതിരല്ല. ഇതോടൊപ്പം തന്നെ എ ഗ്രൂപ്പിന്റെ പിന്തുണയും ലഭിക്കുന്നതോടെ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ തരൂർ കൂടുതല്‍ കരുത്തനാവുകയാണ്.

ഇനി സംവിധായകന്‍ റോബിന്‍, നിർമ്മാണവും; നായകനും നടിയും ഫിക്സ്, കൂടെ ഒരു 800 കി.മീ ഓട്ടവുംഇനി സംവിധായകന്‍ റോബിന്‍, നിർമ്മാണവും; നായകനും നടിയും ഫിക്സ്, കൂടെ ഒരു 800 കി.മീ ഓട്ടവും

മൂന്ന് തവണ തിരുവനന്തപുരം എംപിയായി

മൂന്ന് തവണ തിരുവനന്തപുരം എംപിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും സംസ്ഥാന രാഷ്ട്രീയത്തില്‍ അത്ര സജീവമായി ഇടപെടുന്ന ആളായിരുന്നില്ല തരൂർ. എന്നാല്‍ എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്ക് നടത്തിയ ശ്രദ്ധേയ മത്സരത്തിന് പിന്നാലെയാണ് സംസ്ഥാന രാഷ്ട്രീയത്തില്‍ കൂടി സജീവമാകാനുള്ള ശശി തരൂർ ശ്രമങ്ങളാരംഭിച്ചത്. എംകെ രാഘവന്‍ ഒഴികേയുള്ള പ്രമുഖ നേതാക്കളാരും കൂടെയില്ലെങ്കില്‍ തരൂർ എത്തുന്നിടത്തെല്ലാം വലിയ ജനക്കൂട്ടമാണുള്ളത്.

ലോട്ടറി അടിച്ചത് ഒരു കോടി: നേരെ ഓടി സ്റ്റേഷനിലേക്ക്, താമസിച്ചോളൂ.. സംരക്ഷണമില്ലെന്ന് പൊലീസ്ലോട്ടറി അടിച്ചത് ഒരു കോടി: നേരെ ഓടി സ്റ്റേഷനിലേക്ക്, താമസിച്ചോളൂ.. സംരക്ഷണമില്ലെന്ന് പൊലീസ്

രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, വിഡി സതീശ

രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, വിഡി സതീശന്‍ എന്നിവരാണ് തരൂർ വിരുദ്ധ പക്ഷത്തെ പ്രധാന നേതാക്കളെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. അതേസമയം കെ സുധാകരന്റെ അടുത്ത അനുയായികള്‍ അടക്കം തരൂരിന്റെ പരിപാടിയില്‍ പങ്കെടെക്കുന്നുവെന്നതും ശ്രദ്ധേയമാണ്. സുധാകര പക്ഷത്തെ പ്രമുഖനായ റിജില്‍ മാക്കുറ്റിയാവട്ടെ തരൂരിന് കണ്ണൂരില്‍ വേദിയൊരുക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

vastu: വീടിന് സമീപം മരം നടാമോ: ഫ്ലാറ്റുകാരും ബഹുനില വീടുകാരും അറിഞ്ഞിരിക്കേണ്ട വാസ്തുവിദ്യ

കോണ്‍ഗ്രസിന്റെ സംഘടന രാഷ്ട്രീയത്തില്‍

കോണ്‍ഗ്രസിന്റെ സംഘടന രാഷ്ട്രീയത്തില്‍ പ്രവർത്തി പരിചയമില്ലെങ്കിലും ജനങ്ങള്‍ക്കിടയില്‍ നല്ല മതിപ്പുള്ള നേതാവാണ് തരൂർ. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കൊണ്ടുവരുന്നത് അടുത്ത നിയമസഭ തിരഞ്ഞെടുപ്പിലടക്കം പാർട്ടിക്ക് ഗുണം ചെയ്യുമെന്ന അടക്കം പറച്ചില്‍ കോണ്‍ഗ്രസിനുള്ളില്‍ ശക്തമാണ്.

യു ഡി എഫിലെ ഘടകക്ഷി നേതാക്കള്‍ക്കും

യു ഡി എഫിലെ ഘടകക്ഷി നേതാക്കള്‍ക്കും തരൂരിനോട് കാര്യമായി എതിർപ്പില്ല. ലീഗ് അടക്കമുള്ള ഘടകക്ഷികളെ ഒപ്പം നിർത്തുകയെന്നാണ് മലബാർ പര്യടനത്തിലൂടെ തരൂർ പ്രധാനമായും ലക്ഷ്യം വെക്കുന്നതും. എ ഐ സി സി അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ തരൂരിന്റെ മത്സരത്തെ കെ മുരളീധരന്‍ എതിർത്തിരുന്നെങ്കിലും നിലവിലെ വിവാദങ്ങളില്‍ തരൂരിനൊപ്പമാണ് അദ്ദേഹം.

യൂത്ത് കോൺഗ്രസ്സിലെ നല്ലൊരു വിഭാഗവും

യൂത്ത് കോൺഗ്രസ്സിലെ നല്ലൊരു വിഭാഗവും തരൂരിനൊപ്പം പരസ്യമായി രംഗത്തുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ഉപാധ്യക്ഷൻ റിജിൽ മാക്കുറ്റി, ജന. സെക്രട്ടറി വി പി ദുൽഖിഫിൽ എന്നിവർ വിലക്ക് ലംഘിച്ചും കഴിഞ്ഞ ദിവസത്തെ പരിപാടിയില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു. തരൂർ മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്നുവെന്നാണ് ചില നേതാക്കളുടെ ആശങ്ക.

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ

കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ ഉയർത്തിക്കാണിക്കുന്നത് തന്നെ പിന്തുണയ്ക്കുന്നവരുടെ സ്നേഹമായി കാണുന്നുവെന്ന് വ്യക്തമാക്കുന്ന തരൂർ മുഖ്യമന്ത്രി സ്വപ്നങ്ങളെ പൂർണ്ണമായി തള്ളിക്കളയുന്നുമില്ല. ജനങ്ങളിലും പ്രവർത്തകരിലും ആവേശമുണർത്തുന്ന നേതാവിനെ ​കൊണ്ടുവരണമെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.

English summary
Shashi Tharoor becomes strong in state Congress politics: Constituents with support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X