• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

സുധാകരന്റെ മുന്നറിയിപ്പും ഏറ്റില്ല, ആരോഗ്യ സൂചികയില്‍ കേരള സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍

Google Oneindia Malayalam News

തിരുവനന്തപുരം: കേരള സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍. നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയില്‍ കഴിഞ്ഞ ദിവസം കേരളം വീണ്ടും ഒന്നാമതെത്തിയിരുന്നു. ഇതിനെ അഭിനന്ദിച്ചായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി നേരത്തെ കേരളത്തെ വിമര്‍ശിച്ചതിന് മറുപടിയെന്നോണം യോഗി ആദിത്യനാഥിനെ ടാഗ് ചെയ്താണ് തരൂരിന്റെ മറുപടി. പട്ടികയില്‍ ഉത്തര്‍പ്രദേശാണ് ഏറ്റവും പിന്നില്‍. മികച്ച ചികിത്സ മാത്രമല്ല, നല്ല ഭരണവും, തുറന്ന ചിന്താഗതിയും കേരളത്തിലെ രാഷ്ട്രീയത്തില്‍ നിന്ന് പഠിച്ചിരുന്നെങ്കില്‍ രാജ്യത്തിന് അത് ഗുണമുണ്ടായേനെ, അതല്ലാതെ രാജ്യത്തെ സ്വന്തം നിലവാരത്തിലേക്ക് തള്ളിയിടാന്‍ നോക്കരുതെന്നും തരൂര്‍ പറഞ്ഞു.

ശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടിശരണ്യ മൂന്നാമതും ഗര്‍ഭിണി? വ്യാജ വാര്‍ത്ത നല്‍കിയവര്‍ കുടുങ്ങും, ഉപദേശിച്ച് നന്നാക്കാനില്ലെന്ന് നടി

അതേസമയം തരൂരിന്റെ ഈ പരാമര്‍ശവും വിവാദത്തിലാവുമെന്ന് ഉറപ്പാണ്. കഴിഞ്ഞ ദിവസമാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തരൂരിനെതിരെ നിലപാട് കടുപ്പിച്ചത്. കെ റെയില്‍ വിഷയത്തില്‍ പാര്‍ട്ടി തീരുമാനത്തിനെതിരെ പരസ്യമായ അഭിപ്രായ പ്രകടനം തരൂര്‍ നടത്തിയിരുന്നു. ശശി തരൂര്‍ കോണ്‍ഗ്രസിന്റെ ഒരു എംപി മാത്രമാണെന്നും, പാര്‍ട്ടിക്ക് വിധേയപ്പെട്ടില്ലെങ്കില്‍ തരൂര്‍ പാര്‍ട്ടിയില്‍ ഉണ്ടാകില്ലെന്നും സുധാകരന്‍ പറഞ്ഞിരുന്നു. നേരത്തെ കെ റെയിലിനെതിരെ യുഡിഎപ് എംപിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ തരൂര്‍ ഒപ്പുവെച്ചിരുന്നില്ല. ഇത് വലിയ വിവാദമായിരുന്നു. കെ റെയില്‍ പദ്ധതിയെ കുറിച്ച് പഠിക്കാതെ നിലപാട് എടുക്കാനാവില്ലെന്നായിരുന്നു തരൂരിന്റെ നിലപാട്.

നീതി ആയോഗിന്റെ പട്ടികയില്‍ മികച്ച നേട്ടമാണ് കേരളം കാഴ്ച്ച വെച്ചത്. തുടര്‍ച്ചയായി നാലാമതും കേരളം തന്നെയാണ് മുന്നിലെത്തിയത്. തമിഴ്‌നാടും തെലങ്കാനയും ആന്ധ്രപ്രദേശുമാണ് പിന്നീടുള്ള സ്ഥാനങ്ങളാണ്. വലിയ സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഏറ്റവും പിന്നിലാണ് ഉത്തര്‍പ്രദേശ്. എന്നാല്‍ ആരോഗ്യ രംഗത്തെ പദ്ധതി നിര്‍വഹണ വളര്‍ച്ചയില്‍ മറ്റെല്ലാവരേക്കാളും മുന്നിലാണ്. ഇക്കാര്യത്തില്‍ കേരളം പന്ത്രണ്ടാമതും തമിഴ്‌നാട് എട്ടാം സ്ഥാനത്തുമാണ്. ആകെ പ്രകടനവും വളര്‍ച്ചാ നിരക്കും ഒന്നിച്ചെടുക്കുമ്പോള്‍ തെലങ്കാനയാണ് ഒന്നാമത്. ആരോഗ്യ പരിപാലന പദ്ധതി ഫലങ്ങള്‍, ഭരണവും വിവരങ്ങളും പ്രധാന നിര്‍ദേശങ്ങളും നടപടികളും എന്നീ വിഭാഗങ്ങളിലുള്ള നൂറ് മാര്‍ക്കിനുള്ള 43 സൂചികകളാണ് സര്‍വേക്കായി പരിഗണിച്ചത്.

അതേസമയം കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നുണ്ടെങ്കിലും ആശങ്കകള്‍ റിപ്പോര്‍ട്ടിലുണ്ട്. ഈ സൂചികകയില്‍ പകുതിയിലും കേരളം പിന്നോട്ടു പോവുകയോ നിലനിര്‍ത്തുകയോ മാത്രമാണ് ചെയ്തിട്ടുള്ളത്. കേരളം നില മെച്ചപ്പെടുത്തിയത് 19 സൂചികകളില്‍ മാത്രമാണ്. തെലങ്കാന, ഗുജറാത്ത്, പഞ്ചാബ്, അസം എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് അടിസ്ഥാന വര്‍ഷത്തില്‍ നിന്നുള്ള നില മെച്ചപ്പെടുത്തിയത്. ചെറിയ സംസ്ഥാനങ്ങളില്‍ മിസോറം ആണ് പ്രകടനത്തില്‍ മുന്നില്‍. ദില്ലിയും ജമ്മു കശ്മീരും നിര്‍വഹണത്തില്‍ മുന്നിലാണ്. ത്രിപുര, ഗോവ, മണിപ്പൂര്‍, അരുണാചല്‍ പ്രദേശ് എന്നിവര്‍ പിന്നോക്കം പോയി. കേന്ദ്ര ഭരണപ്രദേശങ്ങളില്‍ ചണ്ഡീഗഡ്, പുതുച്ചേരി, ആന്‍ഡമാന്‍ എന്നിവ പിന്നോട്ട് പോയി.

cmsvideo
  മുഖ്യമന്ത്രിയെ പരസ്യമായി പ്രശംസിച്ച് ശശി തരൂര്‍ എംപി | Oneindia Malayalam

  മേഘാലയ മമത കൊണ്ടുപോയി, ചണ്ഡീഗഡ് കെജ്രിവാളും, കോണ്‍ഗ്രസിനെ പൊളിച്ച് പ്രതിപക്ഷ ശത്രുക്കള്‍മേഘാലയ മമത കൊണ്ടുപോയി, ചണ്ഡീഗഡ് കെജ്രിവാളും, കോണ്‍ഗ്രസിനെ പൊളിച്ച് പ്രതിപക്ഷ ശത്രുക്കള്‍

  English summary
  shashi tharoor praises kerala govt again this time on niti aayog health index
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X