Get Updates
Get notified of breaking news, exclusive insights, and must-see stories!

തരൂര്‍ വോട്ട് പിടിക്കും; കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വോട്ട് ഭിന്നിക്കും; നേതാക്കള്‍ പറയുന്നത് ഇങ്ങനെ

തിരുവനന്തപുരം: കോണ്‍ഗ്രസില്‍ അധ്യക്ഷ സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ നേതാക്കള്‍ക്കിടയില്‍ അഭിപ്രായ മാറ്റം. ശശി തരൂര്‍ മുന്നേറ്റം കാഴ്ച്ചവെച്ചുവെന്നാണ് കേരളത്തിലെ സീനിയര്‍ നേതാക്കള്‍ പറയുന്നു. അദ്ദേഹം നന്നായി തന്നെ പൊരുതിയെന്നാണ് നേതാക്കള്‍ പറയുന്നത്. അതേസമയം മല്ലികാര്‍ജുന്‍ ഗാര്‍ഗെ തന്നെ ജയിക്കുമെന്നും ഇതേ നേതാക്കള്‍ പറയുന്നു.

1

പക്ഷേ വിചാരിച്ച പോലെ ഏകപക്ഷീയ പോരാട്ടമല്ല നടന്നതെന്നാണ് ഇവര്‍ സൂചിപ്പിക്കുന്നത്. കേരളത്തിലെ വോട്ടുകള്‍ ഭിന്നിക്കുമെന്നാണ് ഇവര്‍ പറയുന്നത്. സീനിയര്‍ നേതാക്കള്‍ വിചാരിച്ചത് പോലെ വോട്ടിംഗ് വരില്ലെന്നും ഇവര്‍ സമ്മതിക്കുന്നു. വിശദമായ വിവരങ്ങളിലേക്ക്...

1

സംസ്ഥാന കോണ്‍ഗ്രസില്‍ ചര്‍ച്ച തന്നെ ശശി തരൂര്‍ എത്ര വോട്ട് പിടിക്കുമെന്നാണ്. പക്ഷം പിടിക്കാതെയുള്ള തരൂരിന്റെ പ്രചാരണ രീതി യുവാക്കളില്‍ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇക്കാര്യം രഹസ്യമായി നേതാക്കള്‍ സമ്മതിക്കുന്നു. മല്ലികാര്‍ജുന്‍ ഗാര്‍ഗെയ്ക്ക് മുന്‍തൂക്കമുണ്ടെങ്കിലും, തരൂര്‍ പ്രചാരണം നടത്തിയ രീതി വളരെ വ്യത്യസ്തമായിരുന്നുവെന്നും നേതാക്കള്‍ സമ്മതിക്കുന്നു. പ്രചാരണത്തില്‍ തരൂരിന്റെ മുന്നേറ്റം നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. കേരളത്തിലെ കുറച്ച് വോട്ടുകള്‍ തരൂര്‍ പിടിക്കും. പക്ഷേ കൂടുതല്‍ വോട്ടുകള്‍ ഖാര്‍ഗെയ്ക്ക് തന്നെയാവമെന്നാണ് നേതാക്കള്‍ ഉറപ്പിച്ച് പറയുന്നത്.

2

കേരളത്തിലെ മുതിര്‍ന്ന നേതാക്കള്‍ പലരും തരൂരിന് എതിരായിരുന്നു. സ്വന്തം നാട്ടില്‍ പിന്തുണയില്ലെന്ന് കരുതിയ സമയത്താണ് യുവാക്കളും രണ്ടാം നിര നേതാക്കളും തരൂരിനൊപ്പമെന്ന് പ്രഖ്യാപിക്കുന്നത്. രമേശ് ചെന്നിത്തല പരസ്യമായി ഖാര്‍ഗെയ്ക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങിയിരുന്നു. സീനിയര്‍ നേതാക്കള്‍ എല്ലാവരും ഖാര്‍ഗെയ്ക്ക് വേണ്ടി വോട്ടുറപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. തരൂരിന് കേരളത്തില്‍ നിന്ന് പരമാവധി മുപ്പത് വോട്ടെന്നാണ് കേരളത്തിലെ ഖാര്‍ഗെ അനുകൂലികളുടെ വിലയിരുത്തല്‍. എന്നാല്‍ മാറ്റത്തിന് വേണ്ടിയുള്ള കാറ്റ് കേരളത്തിലും ആഞ്ഞുവീശിയെന്നാണ് സംശയം.

3

കൈയ്യില്‍ കാശ് കുറവാണോ? എന്തിന് പേടിക്കണം; ഈ 5 സ്ഥലങ്ങളില്‍ ആര്‍ക്കും പോകാം: ട്രിപ്പ് ഉറപ്പിച്ചോളൂ!!

തരൂര്‍ പക്ഷത്തിന്റെ കണക്ക് കൂട്ടല്‍ വളരെ വലുതാണ്. തരൂരിന്റെ പ്രചാരണം യുവാക്കളെ സ്വാധീനിച്ച സാഹചര്യത്തില്‍ നൂറിന് മുകളില്‍ വോട്ടാണ് തരൂര്‍ പക്ഷം പ്രതീക്ഷിക്കുന്നത്. കേരളത്തില്‍ വോട്ടര്‍ പട്ടികയിലാകെ 310 പേരാണ് ഉള്ളത്. അഞ്ച് പേര്‍ സംസ്ഥാനങ്ങളിലും രണ്ട് പേര്‍ ഭാരത് ജോഡോ യാത്രയ്ക്കിടെയും വോട്ട് ചെയ്തു. അതേസമയം വോട്ടെടുപ്പിന് എല്‍ദോസ് കുന്നപ്പള്ളിയില്‍ എംഎല്‍എ എത്തിയിത്. 287 വോട്ടുകളാണ് ആകെ പോള്‍ ചെയ്തത്. എല്ലാ പിസിസികളിലെയും ബാലറ്റ് പേപ്പറുകള്‍ ഒരുമിച്ചാണ് എണ്ണുക. അതുകൊണ്ട് കേരളത്തില്‍ നിന്ന് എത്ര പേര്‍ വോട്ട് ചെയ്‌തെന്ന് അറിയാന്‍ സാധിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+