Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷിരൂര്‍ ദൗത്യം; അധിക സഹായം എത്തിക്കണം, പ്രതിരോധ മന്ത്രിക്കും സിദ്ധരാമയ്യക്കും മുഖ്യമന്ത്രിയുടെ കത്ത്

തിരുവനന്തപുരം: ഷിരൂര്‍ ദൗത്യത്തില്‍ പ്രതിരോധ മന്ത്രിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. കൂടുതല്‍ നാവിക സേനാംഗങ്ങളെയും ഡൈവേഴ്‌സിനെയും അയക്കണമെന്നാണ് അഭ്യര്‍ത്ഥന. കത്തിന്റെ ഉള്ളടക്കം വിശദമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കും കത്തയച്ചിട്ടുണ്ട്. നാവികസേനയുടെ അത്യാധുനിക ഉപകരണങ്ങള്‍ എത്തിക്കണമെന്നും സതേണ്‍-ഈസ്റ്റേണ്‍ നേവല്‍ കമാന്റുകളില്‍ നിന്ന് മുങ്ങല്‍ വിദഗ്ധരെ എത്തിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

അതേസമയം അര്‍ജുന്റെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് കേരളം കര്‍ണാടകവുമായി ന്തരം ബന്ധപ്പെടുന്നുണ്ട്. കൂടുതല്‍ വിദഗ്ധരും ഉപകരണങ്ങളുമെല്ലാം വരുന്നത് രക്ഷാദൗത്യത്തെ കൂടുതല്‍ സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

pinarayi-vijayan

അതേസമയം കേരളത്തില്‍ നിന്ന് മന്ത്രിമാരും അതുപോലെ എംഎല്‍എമാരുമെല്ലാം ഷിരൂരില്‍ എത്തിയിട്ടുണ്ട്. മന്ത്രി മുഹമ്മദ് റിയാസും, എംഎല്‍എ സച്ചിന്‍ ദേവ്, രാഘവന്‍ എംപി, എന്നിവരെല്ലാം രക്ഷാദൗത്യം നടക്കുന്ന സ്ഥലത്ത് നേരത്തെ എത്തിയിരുന്നു. തിരച്ചിലിന് എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിട്ടുണ്ട്.

ദൗത്യം പൂര്‍ത്തിയാക്കിയ ശേഷമേ മടങ്ങൂ എന്ന് ഡിഎഫന്‍സ് പിആര്‍ഒ അതുല്‍ പിള്ള അറിയിച്ചിട്ടുണ്ട്. പുഴയിലെ അടിയൊഴുക്ക് വെല്ലുവിളി. പുതുതായി സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ഇറങ്ങാനാവുമോ എന്ന് പരിശോധിക്കുമെന്നും അതുല്‍ പിള്ള.

രക്ഷാപ്രവര്‍ത്തിനായി വന്‍ ചങ്ങാടങ്ങളും എത്തിക്കും. പുഴയുടെ മധ്യത്തില്‍ സ്ഥാപിക്കുന്ന ചങ്ങാടങ്ങളില്‍ നിന്ന് തിരച്ചില്‍ തുടരും. പ്ലാറ്റ്‌ഫോമില്‍ നിന്ന് ഇരുമ്പുവടം ഉപയോഗിച്ച് പുഴയിലേക്ക് ഇറങ്ങാന്‍ ശ്രമിക്കും. ഇതുവരെ മനുഷ്യസാന്നിധ്യം കണ്ടെത്താനായിട്ടില്ലെന്നും ഉത്തര കന്നഡ കളക്ടര്‍ പറഞ്ഞു.അതേസമയം തിരച്ചിലില്‍ സിഗ്നല്‍ ഉണ്ടെന്ന് ഉറപ്പിച്ച ആദ്യ ഭാഗത്ത് തന്നെ ഇറങ്ങുന്നതിന് തന്നെയാണ് ആദ്യ പരിഗണനയെന്ന് സൈന്യം അറിയിച്ചു.

സോണാര്‍, റഡാര്‍, ഐബോഡ്, എന്നീ പരിശോധനകളില്‍ കിട്ടിയ സിഗ്നല്‍ ലഭിച്ച സ്ഥലത്താകും പരിശോധന. ഈ മൂന്ന് തരം പരിശോധന സംവിധാനങ്ങളില്‍ ഉറപ്പിച്ച പോയിന്റാണിത്. പുതിയ പോയിന്റിന് പഴയ പോയിന്റുകളേക്കാള്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കാന്‍ കഴിയില്ലെന്നും സൈന്യം പറയുന്നു. അതേസമയം അര്‍ജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചില്‍ സൈന്യം നിര്‍ത്തിയിട്ടുണ്ട്.

പുഴയില്‍ ശക്തമായ അടിയൊഴുക്കാണ് ഉള്ളത്. എട്ട് നോടസ് വരെയെത്തിയിരുന്നു. ഡ്രഡ്ജിങ് നിലവില്‍ സാധ്യമല്ലെന്നും കാര്‍വാര്‍ എംഎല്‍എ പറഞ്ഞു. അതേസമയം ഷിരൂര്‍ ദൗത്യം പ്രതിസന്ധികളിലും തുടരുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ഉന്നതതല യോഗശേഷം പറഞ്ഞു. കാണാതായ മൂന്നുപേരെയും കണ്ടെത്താന്‍ ശ്രമം തുടരുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം നിലവില്‍ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയാണ് നിലവില്‍ നടക്കുന്നത്. പുഴയ്ക്ക് നടുവിലെ മണ്‍കൂനയില്‍ നിന്ന് ലോറിയുടേതെന്ന് കരുതുന്ന പുതിയ സിഗ്നല്‍ ലഭിച്ചിരുന്നു. ഉത്തര കന്നഡ ജില്ലയില്‍ ഇന്നും ഓറഞ്ച് അലര്‍ട്ടുണ്ട്. പുഴയിലെ ഒഴുക്കിനും കലങ്ങിയ നിറത്തിനും കുറവില്ല.

ഡ്രോണ്‍ പരിശോധനയില്‍ പുഴയ്ക്ക് അടിയില്‍ ഉള്ള ഓരോ ലോഹ വസ്തുവിന്റെ സാന്നിധ്യവും തെളിയും. കൂടുതല്‍ മേഖലയിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചാല്‍ കൂടുതല്‍ സിഗ്നലുകള്‍ ലഭിക്കും. അപ്പോഴും പല സിഗ്നലുകള്‍ പരിശോധനാ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഉറപ്പ് വരുത്തിയ പോയിന്റിനാകും ആദ്യ പരിഗണന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+