സിന്ധു ജോയി ഇന്ത്യ വിടുന്നു!!! അദ്ദേഹത്തെ പ്രണയിക്കാന്‍ കാരണം ഇതെന്ന്...എല്ലാം വെളിപ്പെടുത്തി

  • Written By:
Subscribe to Oneindia Malayalam

കൊച്ചി: എസ്എഫ്‌ഐയുടെ മുന്‍ തീപ്പൊരി വനിതാ നേതാവ് സിന്ധു ജോയി രാഷ്ട്രീയം വിട്ട് പുതിയ തട്ടകത്തിലേക്ക്. കുടുംബിനിയാവാനുള്ള ഒരുക്കത്തിലാണ് സിന്ധു. അടുത്ത സുഹൃത്തായ ശാന്തി മോന്‍ ജേക്കബുമായുള്ള സിന്ധുവിന്റെ മനസ്സമ്മത ചടങ്ങ് എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക പള്ളിയില്‍ നടന്നു.

സിന്ധു കേരളം വിടുന്നു

മെയ് 27നാണ് ശാന്തി മോന്‍ ജേക്കബും സിന്ധുവും തമ്മിലുള്ള വിവാഹം. മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ ശാന്തിമോന്‍ ഇംഗ്ലണ്ടില്‍ ബിസിനസുകാരനാണ്. വിവാഹ ശേഷം വിദേശത്തേക്കു പോവാനാണ് സിന്ധുവിന്റെ തീരുമാനം. കേരളം വിട്ടാലും രാഷ്ട്രീയത്തില്‍ നിന്നും മുഴുവനായും വിട്ടുനില്‍ക്കില്ല. രാഷ്ട്രീയപരമായ കാര്യങ്ങള്‍ അറിയുകയും അഭിപ്രായം പറയുകയും ചെയ്യുന്നത് തുടരുമെന്നും സിന്ധു വ്യക്തമാക്കി.

ആത്മീയ മേഖലയില്‍ സജീവം

ശാന്തിമോന്റെ ഭാര്യ മിനി മൂന്നര വര്‍ഷം മുമ്പ് മരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ആത്മീയ മേഖലയില്‍ സജീവമായിരുന്നു. ഇതിനിടെയാണ് സിന്ധുവുമായി പരിചയപ്പെടുന്നതും പിന്നീട് ഇതു വിവാഹത്തിലെത്തുന്നതും.

അടുപ്പം തോന്നിയത്

ഭാര്യയെക്കുറിച്ച് ശാന്തി മോന്‍ എഴുതിയ മിനി-ഒരു സക്രാരിയുടെ ഓര്‍മയെന്ന പുസ്തകം വായിച്ച ശേഷമാണ് തനിക്ക് അദ്ദേഹത്തോട് ഇഷ്ടം തോന്നിയതെന്നു സിന്ധു പറഞ്ഞു. അമ്മയെക്കുറിച്ച് താന്‍ എഴുതിയ അനുസ്മരണക്കുറിപ്പ് അദ്ദേഹം വായിച്ചിരുന്നു. അങ്ങനെയാണ് നഷ്ടങ്ങളില്‍ വേദനിക്കുന്ന രണ്ടു പേര്‍ ഒരുമിച്ചാലോയെന്നു ചിന്തിക്കുന്നതെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

പ്രൊപ്പോസ് ചെയ്തത്

മൂന്നു മാസങ്ങള്‍ക്കു മുമ്പാണ് ശാന്തി മോന്‍ തന്നോട് പ്രൊപ്പോസ് ചെയ്യുന്നത്. അപ്പോള്‍ ഞെട്ടലായിരുന്നു. പിന്നീട് ആലോചിച്ചപ്പോഴാണ് ഒരു വര്‍ഷമായി തനിക്കറിയുന്ന നല്ല സുഹൃത്തിനെ ജീവിതപങ്കാളിയാക്കാമെന്ന് തോന്നുകയായിരുന്നു. വീട്ടുകാരോടും സഭാനേതൃത്വത്തോടുമൊക്കെ ആലോചിച്ചാണ് വിവാഹമെന്ന തീരുമാനത്തിലെത്തിയതെന്നും സിന്ധു പറഞ്ഞു.

സിന്ധുവെന്ന തീപ്പൊരി

എസ്എഫ്‌ഐയുടെ തീപ്പൊരി നേതാവായിരുന്നു ഒരു കാലത്ത് സിന്ധു. എസ്എഫ്‌ഐയുടെ സംസ്ഥാന അധ്യക്ഷ പദവിയിലെത്തിയ ആദ്യ പെണ്‍കുട്ടിയും കൂടിയായിരുന്നു അവര്‍. പിന്നീട് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായി സിന്ധു മാറിയിരുന്നു. 2006ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും സിന്ധു മല്‍സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

സിന്ധു ജോയിയുടെ മനസ്സമ്മത ചടങ്ങ്. വീഡിയോ കാണാം

English summary
Former sfi leader sindhu joy got engaged. After marriage she will go to abroad
Please Wait while comments are loading...