കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്തക്ക് പണികൊടുത്ത് പഴയ സഖാക്കള്‍ ഫേസ്ബുക്കില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സമീപകാലത്തെ ചര്‍ച്ചാ വേദികളില്‍ എസ്എഫ്‌ഐയുടെ മുഖമാണ് ചിന്ത ജെറോം എന്ന നേതാവ്. എസ്എഫ്‌ഐയുടെ വനിത നേതാക്കളില്‍ പ്രമുഖ. പലപ്പോഴും ഉരുളയ്ക്കുപ്പേരി കണക്കിന് എതിരാളികള്‍ക്ക് മറുപടി നല്‍കുന്നതില്‍ മിടുക്കി.

സോഷ്യല്‍ മീഡിയയിലെ ഇടതുപക്ഷക്കാര്‍ക്ക് ഏറെ പ്രിയങ്കരിയായിരുന്ന ചിന്ത ജെറോം ഇപ്പോള്‍ അവരുടെ കൂര്‍ത്ത വിമര്‍ശന ശരങ്ങള്‍ ഏറ്റുവാങ്ങുകയാണ്. ചിന്ത ഡെറോമിന്റെ ആദ്യ പുസ്തകം തന്നെയാണ് വിവാദത്തിന് വഴിവച്ചത്.

'ചുംബനം, സമരം, ഇടതുപക്ഷം' എന്നാണ് പുസ്തകത്തിന്റെ പേര്. ചുംബനസമരത്തെ രൂക്ഷമായി വമര്‍ശിക്കുന്നതാണ് പുസ്തകം. ചുംബനസമരക്കാര്‍ അരാജകവാദികളാണെന്നാണ് ചിന്ത ജെറോമിന്റെ വാദം.

അരാജവാദികള്‍

അരാജവാദികള്‍

ചുംബന സമരം നടത്തിയവരെ അരാജകവാദികള്‍ എന്നാണ് ചിന്ത ജെറോം തന്റെ പുസ്തകത്തില്‍ വിമര്‍ശിക്കുന്നത്.

ലാപ്‌ടോപ്പ് വിപ്ലവം

ലാപ്‌ടോപ്പ് വിപ്ലവം

സ്മാര്‍ട്ട് ഫോണുകളിലൂടേയും ലാപ് ടോപ്പുകളിലൂടേയും വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്നവര്‍ക്ക് തെരുവിലെ ജീവിതവും സമരവും അറിയില്ലെന്നാണ് ചിന്ത പറയുന്നത്.

സ്വര്‍ത്ഥതയുടെ രാഷ്ട്രീയം

സ്വര്‍ത്ഥതയുടെ രാഷ്ട്രീയം

സെല്‍ഫികളുടെ രാഷ്ട്രീയം പറയുന്നവര്‍ക്ക് സ്വാര്‍ത്ഥതയുടെ രാഷ്ട്രീയം മാത്രമേ അറിയുകയുള്ളൂ എന്ന ആക്ഷേപവും ചിന്ത ജെറോം ഉന്നയിക്കുന്നു.

ഫാസിസത്തെ അരാജകത്വം കൊണ്ട് തോല്‍പിക്കാനാവില്ല

ഫാസിസത്തെ അരാജകത്വം കൊണ്ട് തോല്‍പിക്കാനാവില്ല

ഫാസിസത്തെ അരാജകത്വം കൊണ്ട് തോല്‍പിക്കാമെന്നത് മൗഢ്യമാണ്. യഥാര്‍ത്ഥ രാഷ്ട്രീയം അവരുടെ മനസ്സിന്റെ അതിരുകള്‍ക്കപ്പുറമാണെന്നും ചിന്ത എഴുതുന്നു.

പ്രതീകാത്മക സമരം

പ്രതീകാത്മക സമരം

ചുംബന സമരം തുടക്കത്തില്‍ പ്രതീകാത്മക സമരമായിരുന്നുവെന്ന് ചിന്തയുടെ പുസ്തകത്തില്‍ പറുന്നുണ്ട്. എന്നാല്‍ പിന്നീട് സമരത്തിന്റെ സ്വഭാവം മാറിയെന്നാണ് ആ്‌ക്ഷേപം.

പിണറായി പറഞ്ഞപ്പോള്‍ പേടിച്ചോ?

പിണറായി പറഞ്ഞപ്പോള്‍ പേടിച്ചോ?

ചുംബന സമരത്തിനെതിരെ പിണറായി വിജയന്‍ രംഗത്തെത്തിയതോടെ ആണ് ചിന്ത ജെറോം അടക്കമുള്ളവര്‍ നിലപാടെടുത്തതെന്നാണ് ആക്ഷേപം.

സ്ത്രീ വിരുദ്ധത

സ്ത്രീ വിരുദ്ധത

ചിന്ത ജെറോം ചര്‍ച്ചകളില്‍ പങ്കെടുക്കുമ്പോള്‍ പോലും സ്ത്രീവിരുദധ പരാമര്‍ശങ്ങള്‍ നടത്താറുണ്ടെന്ന് ചിലര്‍. പ്രത്യക്ഷത്തില്‍ പുരോഗമനപരം എന്ന് തോന്നുമെങ്കിലും പലപ്പോഴും പ്രതിലോമകരമാണ് ചിന്ത ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാടുകളെന്നും ചിലര്‍ വിമര്‍ശിക്കുന്നു.

സിന്ധു ജോയിയുടെ പാഠം

സിന്ധു ജോയിയുടെ പാഠം

സിന്ധു ജോയിയില്‍ നിന്ന് എസ്എഫ്‌ഐയും പ്രസ്ഥാനവും പാഠം പഠിക്കണം എന്നാണ് ചിലര്‍ ഈ വിഷയത്തില്‍ നടത്തിയ പരാമര്‍ശം.

പ്രകാശനം

പ്രകാശനം

സിപിഎം പോളിറ്റ് ബ്യൂറോ അംഗം എഎം ബേബി, പ്രഭാവര്‍മയ്ക്ക് നല്‍കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

English summary
Social media activists against Chintha Jerome because of her remarks on Kiss of Love movement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X