കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു സ്ത്രീക്ക് ഇത്ര ധാര്‍ഷ്ട്യം ആകാമോ.. ലക്ഷ്മി നായരേ യൂ ആര്‍ ദ ഡബിള്‍ ചങ്ക്.. സോഷ്യൽ മീഡിയ നമിച്ചു!

  • By Kishor
Google Oneindia Malayalam News

മുഖ്യമന്ത്രി പിണറായി വിജയനാണ് ഡബിള്‍ ചങ്ക് എന്ന് അണികളും ആരാധകരും പറയും. ലോ അക്കാമദമി സമരത്തില്‍ ഇരട്ടച്ചങ്ക് പോയിട്ട് പിണറായിയുടെ ഒരു ചങ്ക് പോലും കണ്ടില്ല എന്ന് അഡ്വ. ജയശങ്കറിനെപ്പോലുള്ള വിമര്‍ശകരും പറയും. എന്നാല്‍ കേരളത്തില്‍ മറ്റൊരു ഡബിള്‍ ചങ്ക് ഉണ്ട്. കഴിഞ്ഞ ഒന്നൊന്നര മാസമായി ഒന്നാം പേജിലും മൂന്നാം പേജിലും എന്തിനധികം എഡിറ്റോറിയല്‍ പേജിലും പോലും സ്ഥിരക്കാരിയായ ലക്ഷ്മി നായര്‍.

Read Also: എസ്എഫ്‌ഐ 'കീറക്കടലാസും' 'സാമ്പാര്‍ മുന്നണി' കരാറും തമ്മിലുള്ള 10 വ്യത്യാസങ്ങളും മറുപടിയും ഇതാ!!

Read Also: പെണ്‍കുട്ടികള്‍ക്ക് ലെഗ്ഗിന്‍സും ഇറുകിയ ബനിയനും വേണ്ടെന്ന് ലക്ഷ്മി നായര്‍, എങ്കില്‍ ഈ ഫോട്ടോയും വീഡിയോയും ഒന്ന് കാണണേ!

Read Also: Read Also: 'ജയചങ്കരന്‍ വക്കീലിന്റെ' ആപ്പീസ് പൂട്ടി.. ചാനല്‍ ചര്‍ച്ചയില്‍ വലിച്ചൊട്ടിച്ച് എസ്എഫ്ഐ നേതാവ്, ഇത് അക്രമം!

ഇതെന്റെ അച്ഛന്റെ കോളേജാണ്, എനിക്കൊത്ത് നിന്നാല്‍ നിനക്കൊക്കെ കൊള്ളാം. എന്റിഷ്ടമേ ഇവിടെ നടക്കൂ - പ്രിന്‍സിപ്പാളായ ലക്ഷ്മി നായര്‍ തങ്ങളോട് പറഞ്ഞു എന്ന് ലോ അക്കാദമിയിലെ കുട്ടികള്‍ പരസ്യമായി പറഞ്ഞതാണ്. ഇത് മാത്രമല്ല കഴിഞ്ഞ കുറേ ദിവസങ്ങളായി എന്തൊക്കെ ആരോപണങ്ങള്‍, അശ്ലീലങ്ങള്‍ അവരെക്കേുറിച്ച് പറഞ്ഞു. ലക്ഷ്മി നായര്‍ കുലുങ്ങിയോ. സമരം തീര്‍ന്നു എന്ന് പറഞ്ഞ് കുട്ടികള്‍ ആഘോഷിക്കുമ്പോഴും ലക്ഷ്മി നായര്‍ക്ക് കുലുക്കമില്ല. ഇവരെ നോക്കി അത്ഭുതം കൂറുകയാണ് സോഷ്യല്‍ മീഡിയ.

രാജിവെക്കാനൊന്നും ലക്ഷ്മി നായരെ കിട്ടില്ല

രാജിവെക്കാനൊന്നും ലക്ഷ്മി നായരെ കിട്ടില്ല

ലോ അക്കാദമി സമരത്തില്‍ തങ്ങള്‍ വിജയം നേടി എന്ന് അവകാശപ്പെട്ട് എസ് എഫ് ഐ നേതാക്കള്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ലക്ഷ്മി നായര്‍ ഇക്കാര്യം പറഞ്ഞത്. അച്ഛന്‍ ആവശ്യപ്പെട്ടതുകൊണ്ടാണ് ലോ അക്കാദമിയുടെ പ്രിന്‍സിപ്പാള്‍ സ്ഥാനത്തു നിന്നും താന്‍ മാറി നില്‍ക്കുന്നത്. അച്ഛന്‍ പറഞ്ഞാല്‍ മാറിനില്‍ക്കാമെന്ന് താന്‍ അന്നേ പറഞ്ഞിരുന്നു. ഇപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഞാന്‍ മാറിനില്‍ക്കുന്നു. - അല്ലാതെ സമരക്കാരൊന്നും ലക്ഷ്മി നായരുടെ മുന്നില്‍ ഒന്നുമല്ല. രാജിവെക്കാനും അവരെ കിട്ടില്ല.

അമ്പോ എന്തൊരു ധാര്‍ഷ്ട്യം

അമ്പോ എന്തൊരു ധാര്‍ഷ്ട്യം

ലോ അക്കാദമി സമരം തുടങ്ങിയ കാലം മുതല്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു കാര്യമാണ് ലക്ഷ്മി നായരുടെ ശരീരഭാഷ. എന്തൊരു ധാര്‍ഷ്ട്യമാണ് അവര്‍ക്ക് എന്ന ചോദ്യം. ധാര്‍ഷ്ട്യം മാത്രമല്ല, ലക്ഷ്മി നായരുടെ നിറം, സവര്‍ണജാതി, ആഢ്യത്വം, അധികാരികളുമായുള്ള അടുപ്പം സെലിബ്രിറ്റി സ്റ്റാറ്റസ് ഒക്കെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരു സ്ത്രീക്ക് ഇത്ര ധാര്‍ഷ്ട്യം പാടുണ്ടോ. സ്ത്രീയല്ല പുരുഷനായാല്‍ ഇതൊക്കെ പാടുണ്ടോ എന്ന് ചോദ്യം തിരിച്ചുചോദിക്കുകയാണ് വേണ്ടത്.

ലക്ഷ്മി നായര്‍ രാജിവെച്ചോ, അധ്യാപികയാണോ?

ലക്ഷ്മി നായര്‍ രാജിവെച്ചോ, അധ്യാപികയാണോ?

ലക്ഷ്മി നായര്‍ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്നും മാറി നില്‍ക്കണം എന്നാവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികള്‍ സമരം ചെയ്തത്. എന്നാല്‍ ലക്ഷ്മി നായര്‍ രാജിവെച്ചില്ല. ഫാക്കല്‍റ്റി മെമ്പറായിപോലും കാമ്പസിലെത്തില്ല എന്ന് എസ് എഫ് ഐ അവകാശപ്പെട്ടു. എന്നാല്‍ എസ് എഫ് ഐ കൂടി ഒപ്പ് വെച്ച പുതിയ കരാറില്‍ ഇതില്ല. എന്ന് വെച്ചാല്‍ ലക്ഷ്മി നായര്‍ക്ക് അധ്യാപികയായി തിരിച്ചെത്താന്‍ പ്രയാസമില്ല എന്ന് സാരം. ഫലത്തില്‍ ലക്ഷ്മി നായര്‍ രാജിവെച്ചിട്ടില്ല. അവരെ പുറത്താക്കിയിട്ടുമില്ല.

പിണറായി ശെല്‍വവും ചിന്നമ്മയുംപിണറായി ശെല്‍വവും ചിന്നമ്മയും

പിണറായി ശെല്‍വവും ചിന്നമ്മയുംപിണറായി ശെല്‍വവും ചിന്നമ്മയും

ഇവിടത്തെ പനീര്‍ശെല്‍വം രാജിവെച്ചിട്ടില്ലന്നേയുള്ളൂ, ഭരണം ചിന്നമ്മ തന്നെയാണ് - തൃത്താല എം എല്‍ എയായ വി ടി ബല്‍റാം ഫേസ്ബുക്കില്‍ പോസ്റ്റിട്ട് പറഞ്ഞത് ഇങ്ങനെയാണ്. മുഖ്യമന്ത്രിയായി പിണറായി വിജയനെയാണ് എം എല്‍ എ ഉദ്ദേശിച്ചത്. ചിന്നമ്മ എന്ന് വിളിച്ചത് ലക്ഷ്മി നായരെയും. എന്ന് വെച്ചാല്‍ തമിഴ്‌നാട്ടില്‍ ഒ പനീര്‍ശെല്‍വത്തെ ശശികല നിയന്ത്രിച്ചത് പോലെ കേരളത്തില്‍ ലക്ഷ്മി നായര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നിയന്ത്രിക്കുകയാണോ - പറയുന്നത് ഒരു എം എല്‍ എയാണ്.

അധിക്ഷേപിക്കുന്നവരോട് ലക്ഷ്മി പറയുന്നത്

അധിക്ഷേപിക്കുന്നവരോട് ലക്ഷ്മി പറയുന്നത്

പാചകക്കാരി എന്നുവിളിച്ച് തന്നെ അധിക്ഷേപിക്കുന്നവരോട് അതേ നാണയത്തില്‍ മറുപടി പറയാനും ലക്ഷ്മി നായര്‍ക്ക് മടിയില്ല. തനിക്ക് ഡോക്ടറേറ്റ് കിട്ടിയിട്ടുള്ളത് പാചകം ചെയ്തല്ല എന്നാണ് ലക്ഷ്മി നായര്‍ പറഞ്ഞത്. വ്യക്തിവൈരാഗ്യമാണ് ലോ അക്കാദമിയിലെ സമരത്തിന് കാരണമെന്ന് പറയാനും ലക്ഷ്മി നായര്‍ക്ക് രണ്ട് വട്ടം ആലോചിക്കേണ്ട കാര്യമില്ല. പാചകം ഒരു കഴിവാണെന്നും അത് ചെയ്തിട്ടുള്ളവര്‍ക്ക് അറിയാമെന്നും ലക്ഷ്മി നായര്‍ പറയാം.

കരയാനൊന്നും ലക്ഷ്മി നായരെ കിട്ടില്ല

കരയാനൊന്നും ലക്ഷ്മി നായരെ കിട്ടില്ല

ഇറുകിയ ബനിയനും ലെഗ്ഗിന്‍സും ധരിച്ച് ആര്‍ക്കും ക്യാമ്പസില്‍ പ്രവേശനമില്ല - എന്നത് ലോ അക്കാദമിയിലെ പ്രിന്‍സിപ്പാളായിരുന്നപ്പോള്‍ മുതല്‍ ലക്ഷ്മി നായര്‍ പറയുന്ന കാര്യമാണ്. എന്നാല്‍ മാന്യമായ ഏതുവേഷവും ധരിച്ചു പെണ്‍കുട്ടികള്‍ക്ക് കോളജിലെത്താം. ഇത്തരം കാര്യങ്ങളില്‍ നിയന്ത്രണം വെക്കുന്ന ലക്ഷ്മി നായര്‍ സ്വന്തം വസ്ത്രത്തെക്കുറിച്ച് കൂടി ഒന്ന് ചിന്തിക്കണമെന്നായിരുന്നു സോഷ്യല്‍ മീഡിയ തിരിച്ചടിച്ചത്. ചോദ്യങ്ങളോട് മുഖം തിരിക്കാതെ മറുപടി പറയാന്‍ അപ്പോഴും ലക്ഷ്മി നായര്‍ തയ്യാറായി എന്നത് വേറെ കാര്യം.

ആ കുളിസീനിന് പിന്നില്‍

ആ കുളിസീനിന് പിന്നില്‍

ലക്ഷ്മി നായരുടെ കുളിസീന്‍ എന്ന പേരില്‍ വീഡിയോകള്‍ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്. ഗൂഗിളില്‍ ഇടക്കാലത്ത് ഏറ്റവും കൂടുതല്‍ തിരഞ്ഞിരുന്നതും ഇത് പോലുള്ള വീഡിയോസാണ്. ചാനല്‍ ഷോയ്ക്കിടെ നടന്ന സംഭവങ്ങള്‍ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചതായിരുന്നു ഇത്. തന്റെ വസ്ത്രധാരണത്തെ കുറിച്ച് സമരക്കാരും മറ്റും മോശമായി പ്രചാരണം നടത്തുന്നതായി ലക്ഷ്മി നായര്‍ ഡി ജി പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.

 അധ്യാപികയും സെലിബ്രിറ്റിയും

അധ്യാപികയും സെലിബ്രിറ്റിയും

ഞാന്‍ നിങ്ങളുടെ അധ്യാപിക മാത്രമല്ല, സെലിബ്രിറ്റി കൂടിയാണെന്ന് സമരത്തിന്റെ തുടക്കം മുതല്‍ തന്നെ ലക്ഷ്മി നായര്‍ വിദ്യാര്‍ത്ഥികളോട് പറഞ്ഞിരുന്നതാണ്. കൈരളി ടിവിയിലെ കുക്കറി ഷോയിലെ അവതാരികയായിരുന്ന ലക്ഷ്മി നായര്‍ക്ക് അതിന് അനുസൃതമായി വസ്ത്രം ധരിക്കേണ്ടിയും, പെരുമാറേണ്ടിയും വരുമെന്നത് സാധാരണയാണ്. അതിനെ മോശമായി ചിത്രീകരിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. - വ്യക്തമാണ് ലക്ഷ്മിയുടെ നിലപാട്.

 സ്വഭാവഹത്യ നടത്താന്‍ ശ്രമം

സ്വഭാവഹത്യ നടത്താന്‍ ശ്രമം

ഓണ്‍ലൈന്‍ മാധ്യമങ്ങളടക്കുള്ളവര്‍ തന്നെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നായിരുന്നു ലക്ഷ്മി നായരുടെ മറ്റൊരു പരാതി. തന്നെ മാത്രമല്ല മകന്‍ വിഷ്ണു നായരുടെ പ്രതിശ്രുത വധു അനുരാധയെയും അപമാനിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അനുരാധ കോളേജിലെ കാര്യങ്ങളില്‍ അമിതമായി ഇടപെടുന്നെന്നും കുട്ടികളെ നിയന്ത്രിക്കുന്നെന്നും പറയുന്നത് തെറ്റാണ്. അവരെയും മോശക്കാരിയാക്കി ചിത്രീകരിക്കാന്‍ ശ്രമം നടന്നു.

ആരോപണങ്ങളില്‍ എന്തൊക്കെ

ആരോപണങ്ങളില്‍ എന്തൊക്കെ

ഭാവി മരുമകള്‍ക്ക് ചട്ടവിരുദ്ധമായി ഇന്റേണല്‍ മാര്‍ക്ക് നല്‍കി എന്നത് മുതല്‍ മുന്‍ എസ് എഫ് ഐ നേതാവുമായി അവിഹിത ബന്ധമുണ്ടായിരുന്നു എന്ന് വരെ പ്രചാരണങ്ങള്‍ ഉണ്ടായി. എല്ലാ ആരോപണങ്ങളെയും ധൈര്യസമേതം നേരിടുകയാണ് ലക്ഷ്മി നായര്‍ ചെയ്തത്. ഒരു മാസത്തോളം നീണ്ടുനിന്ന സമരം അവസാനിക്കുമ്പോഴും ലക്ഷ്മി നായരെ തങ്ങളാവശ്യപ്പെട്ട പോലെ രാജി വെപ്പിക്കാനോ പുറത്താക്കാനോ സമരക്കാര്‍ക്ക് പറ്റിയില്ല എന്നത് സത്യമായി അവശേഷിക്കുന്നു.

English summary
Social media comments over Law Academy students stir and Lakshmi Nair
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X