'നിയമസഭയിലെ തെമ്മാടികള്‍'; അധിക്ഷേപം നടത്തിയ വിനു വി ജോണിനെതിരെ എം ബി രാജേഷ്!
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചാനലിലെ ന്യൂസ് അവർ ചർച്ചയ്ക്കിടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്കെതിരായ മോശം പരാമർശം നടത്തിയ അവതാരകനെ താക്കീത് ചെയ്ത നിയമസഭാ സ്പീക്കർ എം ബി രാജേഷ്. അധിക്ഷേപത്തെ വിമർശനമായി കാണാൻ കഴിയില്ലെന്ന് പറഞ്ഞ അദ്ദേഹം അവതാരകന് തെറ്റു ബോധ്യപ്പെട്ടതിനെ തുടർന്നായിരിക്കും പിന്നീട് ഖേദം പ്രകടിപ്പിച്ചതെന്നും വ്യക്തമാക്കി. നിയമസഭാ സമ്മേളനത്തെ ക്കുറിച്ച് വിശദീകരിക്കാനായി വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലാണ് സ്പീക്കർ അവതാരകനെതിരെ തുറന്നടിച്ചത്.

2015 മാർച്ച് 15 ന് അന്നത്തെ ധനമന്ത്രിയായിരുന്ന കെ എം മാണിയെ നിയമസഭയിൽ ബജറ്റവതിരിപ്പിക്കുന്ന വേളയിലേക്ക് കടന്നു വരുന്നതിനിടെയാണ് പ്രതിപക്ഷ എംഎൽഎമാർ തടഞ്ഞത്. പിന്നീട് അത് വലിയ തോതിലുള്ള കയ്യാങ്കളിയിലേക്കും വാക്കേറ്റത്തിലേക്കും കടക്കുകയായിരുന്നു. സഭ പ്രക്ഷുബ്ധമാവുകയും സഭാനടപടികൾ നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.
അതീവ ഗ്ലാമറസില്‍ ശാലു മേനോന്‍; ഹോട്ട് ലുക്കാണെന്ന് ആരാധകര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം

എന്നാൽ, നിയമസഭ കയ്യാങ്കളി കേസില്‍ കോടതിയില്‍ നടന്ന വാദവുമായി ബന്ധപ്പെട്ട് സംഘടപ്പിച്ച ചര്‍ച്ചയിലായിരുന്നു അവതാരകന്റെ വിവാദ പരാമര്‍ശങ്ങള്‍. 'നിയമസഭയിലെ തെമ്മാടികള്‍' എന്ന പേരിലായിരുന്നു ഏഷ്യാനെറ്റ് ന്യൂസിൽ ചർച്ച സംഘടിപ്പിച്ചിരുന്നത്. പിന്നീട്, വിനു വി ജോൺ തൻ്റെ പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വിവാദ പരാമർശങ്ങൾ നടന്നതിൻ്റെ അടുത്തദിവസത്തെ ചര്‍ച്ച ആരംഭിക്കുന്നതിന് മുന്നോടിയായിട്ടായിരുന്നു വിനുവിൻ്റെ ഖേദ പ്രകടനം. ചര്‍ച്ചയില്‍ താന്‍ നടത്തിയ പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

എന്നാൽ, നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായുള്ള കാര്യങ്ങൾ വിശദീകരിക്കാൻ സ്പീക്കറുടെ ചേംബറിൽ എം ബി രാജേഷ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് അവതാരകനെതിരെ അദ്ദേഹം തുറന്നടിച്ചത്. അവതാരകനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച സ്പീക്കർ അധിക്ഷേപത്തെ വിമർശനമായി കാണാനാകില്ലെന്നും സൂചിപ്പിച്ചു. തെറ്റു ബോധ്യപ്പെട്ട സാഹചര്യത്തിൽ അവതാരകൻ മാപ്പ് പറഞ്ഞതിനെ ക്കുറിച്ച് ഓർമിപ്പിച്ച സ്പീക്കർ, നിയമസഭയെക്കുറിച്ച് എന്തും പറയാം എന്നു കരുതരുതെന്നും ചൂണ്ടിക്കാട്ടി.

നിയമസഭ കയ്യാങ്കളി കേസില്‍ കോടതിയില്‍ പ്രതികള്‍ നടത്തിയ വാദത്തെക്കുറിച്ചുള്ള ചര്‍ച്ചയില്‍ നിയമസഭാ അംഗങ്ങളെ ക്കുറിച്ച് നടത്തിയ ചില പദപ്രയോഗങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നെന്ന് ഗുരുതുല്യനും പ്രശസ്ത മാധ്യമപ്രവര്‍ത്തകനുമായ ശ്രീ ബിആര്‍പി ഭാസ്‌ക്കര്‍ എന്നോട് പറഞ്ഞു. ആ ചര്‍ച്ചയിലെ ആശയങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കി കൊണ്ട് അദ്ദേഹം ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലും ഇതേ കാര്യം ചൂണ്ടിക്കാണിച്ചിരുന്നതായും വിനു വി ജോൺ വ്യക്തമാക്കിയിരുന്നു.

ചില ജനപ്രതിനിധികളും എന്റെ അഭ്യുദയകാംക്ഷികളും ഇക്കാര്യം സൂചിപ്പിച്ച് പിന്നീട് സംസാരിക്കുകയും ചെയ്തു. അവരുടെ ഉപദേശങ്ങളും നിര്‍ദേശങ്ങളും എല്ലാ അര്‍ത്ഥത്തിലും ഞാന്‍ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് നിയമസഭാ അംഗങ്ങളെക്കുറിച്ചുള്ള ഏതെങ്കിലും പദപ്രയോഗങ്ങള്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതിന് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും വിനു വി ജോൺ പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടി അടക്കമുള്ളവർ വിനു വി ജോണിൻ്റെ പ്രതികരണത്തിനെതിരെ ശക്തമായി രംഗത്ത് വന്നിരുന്നു. ഇതിൻ്റെ ഭാഗമായാണ് വിനു വി ജോൺ താൻ ഉന്നയിച്ച പരാമർശങ്ങൾ തെറ്റായി പോയതായും നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നതായും ചൂണ്ടിക്കാട്ടിയത്. ചില മാധ്യമ ജഡ്ജിമാരുടെ ആക്രോശം ജനം കേട്ടിരുന്നുവെങ്കില്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ഉണ്ടാകുമായിരുന്നില്ലെന്നായിരുന്നു വി ശിവന്‍കുട്ടിയുടെ പ്രതികരണം. ഉത്തരേന്ത്യന്‍ ഖാപ്പ് പഞ്ചായത്ത് മാതൃകയില്‍ ചില മാധ്യമ ജഡ്ജിമാര്‍ സിംഹാസന പുറത്തേറി ആളുകളെ എറിഞ്ഞു കൊല്ലാനും തീക്കൊളുത്താനുമൊക്കെ ആക്രോശിക്കും. ആ ആക്രോശങ്ങളൊക്കെ ജനം തള്ളിക്കളഞ്ഞതാണെന്നും വി ശിവന്‍കുട്ടി പ്രതികരിച്ചിരുന്നു.

ഒന്നിനേയും മാനിക്കുന്നില്ലെങ്കില്‍ ജനവിധിയെ എങ്കിലും മാനിക്കണം. ഓട് പൊളിച്ചിറങ്ങി വന്നവരല്ല ഞങ്ങള്‍. ജനം വോട്ട് ചെയ്ത് വിജയിപ്പിച്ചവരാണ്. വിധിക്കാനും വിചാരണ നടത്താനും ഈ നാട്ടില്‍ നീതിയും നിയമവുമുണ്ട്. കോടതികളുണ്ട്. ബാര്‍ക്കിന്റെ ഏതാനും മീറ്ററില്‍ ഏതാനും പേര്‍ കാണുന്നുണ്ട് എന്ന കണക്കുനിരത്തുന്നവര്‍ക്ക് എതിരാണ് ജനവിധി.

വിചാരണ ചെയ്യാന്‍ നിങ്ങള്‍ക്ക് ആര് അവകാശം തന്നു എന്ന് ചോദിച്ചതിനാണ് ഇവര്‍ മറ്റൊരു മാധ്യമ പ്രവര്‍ത്തകനെതിരെ കേസ് കൊടുത്തിരിക്കുന്നത്. കോട്ടിട്ട ചില സാറന്മാര്‍ വിചാരിച്ചാലൊന്നും ഈ നാട്ടിലെ പുരോഗമന പ്രസ്ഥാനങ്ങലുടെ വളര്‍ച്ച തടയാനാവില്ല. അതെല്ലാവരും ഓർക്കുന്നത് നല്ലതാണെന്നും ശിവൻകുട്ടി ചൂണ്ടിക്കാട്ടി. നിയമസഭാ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ചർച്ചയിൽ നിയമസഭാംഗങ്ങളെ അധിക്ഷേപിച്ചതും പിന്നീട് മാപ്പുപറഞ്ഞതും വലിയ ചർച്ചയായിരുന്ന ഘട്ടത്തിലാണ് സംഭവത്തിൽ സഭാ നാഥൻ കൂടിയായ എം ബി രാജേഷും പ്രതികരണവുമായെത്തുന്നത്.

ഇതിനുമുൻപും ചാനൽ ചർച്ചക്കിടെ വിനു വി ജോണിൻ്റെ ഭാഗത്ത് നിന്നും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചിരുന്നു. വിനു ബാർക്ക് റേറ്റിംഗ് ഉയർത്താൻ ചർച്ചകളിൽ കോളിളക്കമുണ്ടാക്കി അതിഥികൾക്കും നേതാക്കൾക്കുമെതിരെ പൊട്ടിത്തെറിക്കുന്നതും പിന്നീട് മാപ്പ് ചോദിച്ചു രംഗത്തെത്തുന്നതും സർവസാധാരണമായി മാറിയിരിക്കുകയാണ്.
Recommended Video
-
ട്രാക്ക് മാറ്റാൻ ബെംഗളൂരു നഗരം; എൽപിജി ഇല്ലെങ്കിലും നോ ടെൻഷൻ, കൂടുതൽ ബയോഗ്യാസ് പ്ലാന്റുകൾ സ്ഥാപിക്കും -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'അയാൾ ലവ് ബോംബിംഗ് നടത്തി, 19-ാം വയസിൽ കല്യാണം കഴിച്ചത് ജോത്സ്യന് പറഞ്ഞതുകൊണ്ട് മാത്രം'; അമൃത സുരേഷ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില -
ആപ്പിൾ പ്രേമികൾക്ക് ലോട്ടറി! ഐഫോൺ 16 വില 20,000 രൂപ കുറഞ്ഞു; സുവർണ്ണാവസരം നഷ്ടപ്പെടുത്തരുത് -
ആലിയ ഭട്ടിന്റെ ഗ്ലാമർ രഹസ്യം ഇതാണ്! ആ 8 കാര്യങ്ങളിലൂടെ നിങ്ങളുടെ ചർമ്മവും തിളങ്ങും -
കേരളത്തിൽ സ്വർണ വില ഒരാഴ്ചക്കിടെ ഇടിഞ്ഞത് 3000ത്തിന് അടുത്ത്; വരും ആഴ്ചയിലും വില കുത്തനെ താഴേക്ക്? -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
സ്വർണ വില പവന് 70,000 രൂപയിലേക്ക്, അതുകഴിഞ്ഞ് കാത്തിരിക്കുന്നത് വൻ കുതിപ്പ്..1.65 ലക്ഷമാകുമെന്ന് -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ












Click it and Unblock the Notifications