ചെറിയ വാഹനങ്ങളിലും വേഗപ്പൂട്ട് നിർബന്ധം, മെയ് 1 മുതൽ പുതിയ നിയമം നിലവിൽ വന്നു !!

  • Posted By:
Subscribe to Oneindia Malayalam

തൃശൂര്‍: നാല് ചക്രങ്ങളുള്ള ചെറിയ വാഹനങ്ങള്‍ക്കും വേഗപ്പൂട്ട് നിര്‍ബന്ധമാക്കി. കേന്ദ്ര മോട്ടോര്‍ വാഹനനിയമം ഇതിനായി ഭേദഗതി ചെയ്ത് ഉത്തരവിറക്കി. ചരക്ക് കയറ്റുമ്പോള്‍ 3500 കിലോഗ്രാമില്‍ കുറവ് വരുന്ന വാഹനങ്ങളിലാണ് വേഗപ്പൂട്ട് ഘടിപ്പിയ്‌ക്കേണ്ടി വരിക.

വേഗപ്പൂട്ട് വേണ്ടവ

വേഗപ്പൂട്ട് വേണ്ടവ

ടാറ്റ എയ്‌സ്, മഹീന്ദ്ര ബൊലേറോ, മഹീന്ദ്ര മാക്‌സി ട്രക്ക്, ടാറ്റ 207, അശോക് ലൈലാന്റ് ദോസ്ത് തുടങ്ങിയ വാഹനങ്ങളില്‍ വേഗപ്പൂട്ട് ഘടിപ്പിയ്ക്കണം. ഇതേ ഗണത്തില്‍പ്പെടുന്ന മറ്റ് കമ്പനികളുടെ വാഹനത്തിലും വേഗപ്പൂട്ട് ഘടിപ്പിയ്ക്കണം.

ഉടന്‍

ഉടന്‍

കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വന്നു കഴിഞ്ഞു. അതിനാല്‍ ലൈറ്റ് വൈറ്റ് വാഹനങ്ങളില്‍ ഉടന്‍ തന്നെ വേഗപ്പൂട്ട് ഘടിപ്പിയ്ക്കണം.

രജിസ്‌ട്രേഷനില്ല

രജിസ്‌ട്രേഷനില്ല

വേഗപ്പൂട്ട് ഇല്ലാത്ത പഴയ വാഹനങ്ങള്‍ക്ക് ഇനി മുതല്‍ റീ രജിസ്‌ട്രേഷന്‍ പറ്റില്ല. ഒന്‍പത് സീറ്റുള്ള വാഹനങ്ങള്‍ ഇപ്പോള്‍ വേഗപ്പൂട്ട് നിര്‍ബന്ധമാണ്.

കൃത്രിമം

കൃത്രിമം

പഴയ വാഹനങ്ങളില്‍ റീ ടെസറ്റിന്റെ സമയത്ത് മാത്രം വേഗപ്പൂട്ട് ഘടിപ്പിച്ച് കൃത്രിമം കാണിക്കുന്നുണ്ടെന്ന് മോട്ടോര്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ടെസ്റ്റിന് ശേഷം ഇത് അഴിച്ചുമാറ്റുകയാണ് പതിവ്.

English summary
Speed governor compulsory in SUV.
Please Wait while comments are loading...