കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്‌പൈസസ് ബോര്‍ഡിന്റെ രണ്ടാമത് ഇ-ലേല കേന്ദ്രം തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരില്‍ തുറന്നു

  • By Pratheeksha
Google Oneindia Malayalam News

കൊച്ചി: ഏലയ്ക്കപട്ടണം എന്നറിയപ്പെടുന്ന ബോഡിനായ്ക്കന്നൂരില്‍ സ്‌പൈസസ് ബോര്‍ഡിന്റെ രണ്ടാമത്തെ ഇലക്ട്രോണിക് ലേല കേന്ദ്രം തുടങ്ങി. കര്‍ഷകര്‍ക്ക് മികച്ച വില ലഭ്യമാക്കുന്നതിനു വേണ്ടിയാണ് സ്‌പൈസസ് ബോര്‍ഡിന്റെ ഈ ഉദ്യമം. തിങ്കളാഴ്ച സ്‌പൈസസ് ബോര്‍ഡ ചെയര്‍മാന്‍ ഡോ എ ജയതിലക് കേന്ദ്രത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. എംപി എസ് തങ്കവേലു, ബോഡിനായ്ക്കന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍ആര്‍ പളനിരാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ബോഡിനായ്ക്കന്നൂരില്‍ സ്‌പൈസസ് ബോര്‍ഡിന്റെ രണ്ടേക്കര്‍ സ്ഥലത്താണ് പുതിയ കേന്ദ്രംപ്രവര്‍ത്തനമാരംഭിച്ചത്. ഏലത്തിന്റെ വിപണനത്തിനുള്ള എല്ലാവിധ ആധുനിക സൗകര്യങ്ങളോടും കൂടിയുള്ളതാണ് കേന്ദ്രം. ഏലയ്ക്ക ലേലത്തിന്റെ കാര്യത്തില്‍ ഇലക്ട്രോണിക് ലേല കേന്ദ്രം സ്ഥാപിക്കുന്നതിലൂടെ സ്‌പൈസസ് ബോര്‍ഡ് വിപ്ലവകരമായ മാറ്റത്തിനാണ തുടക്കം കുറിച്ചതെന്ന് ഡോ ജയതിലക് പറഞ്ഞു.

spice-30-

രാജ്യത്തെ ആദ്യ ഇ-ലേല കേന്ദ്രം 2011 ല്‍ ഇടുക്കി ജില്ലയിലെ പുറ്റടിയിലുള്ള സ്‌പൈസസ് പാര്‍ക്കിലാണ തുടങ്ങിയത്. ഏലയ്ക്ക വിപണിയില്‍ സുതാര്യത കൊണ്ടു വരാന്‍ ഇ-ലേല കേന്ദ്രത്തിലൂടെ സ്‌പൈസസ ബോര്‍ഡിന് കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലേലത്തിലെ പരമ്പരാഗത സമ്പ്രദായം മാറ്റിയതോടെ ഏലക്കയുടെ കച്ചവടം ഗണ്യമായി വര്‍ധിച്ചിട്ടുണ്ടെന്നും ഡോ ജയതിലക് ചൂണ്ടിക്കാട്ടി.

English summary
Spices Board launched its second e-auction centre at Bodinayakanur, known as Cardamom city, to ensure remunerative prices to cardamom farmers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X