നാദാപുരം കത്തിക്കുത്ത് പ്രതി റിമാണ്ടിൽ പത്ത് പേർക്കെതിരെ കേസ്

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം: കുടിപ്പകയെ തുടർന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെ ഉണ്ടായ സംഘര്‍ഷത്തില്‍ യുവാക്കളെ കുത്തി പരിക്കേൽപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതി റിമാണ്ടിൽ .വളയം സ്വദേശി നാമത്ത് സിറാജ് (19) നെയാണ് നാദാപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് റിമാണ്ട് ചെയ്തത്.

കൃഷ്ണ സോബ്തിക്ക് ജ്ഞാനപീഠ പുരസ്‌കാരം

സംഭവത്തോടനുബന്ധിച്ച് സിറാജ് ഉൾപ്പെടെ 10 പേർക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു.നാദാപുരം അരായാക്കൂൽ റോഡിൽ വെച്ചാണ് പറയം കണ്ടി സുഹൈൽ (19), താഴെ കണ്ടി റമീസ് (19) എന്നിവർക്ക് കത്തിക്കുത്തേറ്റത്.

nadapuram

നേരത്തെയുള്ള കുടിപ്പകയെ തുടർന്ന് മരണാനന്തര ചടങ്ങിൽ പങ്കെടുത്ത് തിരിച്ച് വരുന്നതിനിടെ സിറാജുമായുണ്ടായ വാക്കേറ്റമാണ് കത്തി കുത്തിൽ കലാശിച്ചത്.സംഭവത്തിൽ ഉൾപ്പെട്ട മറ്റുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.അക്രമസംഭവങ്ങൾക്ക് ശേഷം നിസാര പരിക്കേറ്റ് ആശുപത്രിയിലെത്തി മുങ്ങിയവരെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവർ സംഖം പ്രാപിച്ച് വരികയാണ്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
stabbing case in nadapuram, accused remanded and case registered against ten

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്