സംസ്ഥാന ക്ഷീര കർഷക സംഗമം വടകരയിൽ

  • Posted By:
Subscribe to Oneindia Malayalam

വടകര:സംസ്ഥാന ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ക്ഷീര കർഷക സംഗമം 2018 ഫെബ്രവരി 16, 17, 18 തീയതികളിൽ വടകരയിൽ വെച്ച് നടക്കും.

ക്ഷീര കർഷക സംഗമത്തിനായി മന്ത്രിമാരായ അഡ്വ.കെ രാജു, ടി പി രാമകൃഷ്ണൻ, മുല്ലപള്ളി രാമചന്ദ്രൻ എം പി എന്നിവർ രക്ഷാധികാരികളും സി കെ നാണു എം എൽ എ ചെയർമാനും ക്ഷീര വികസന വകുപ്പ് ഡയറക്ടർ എബ്രഹാം പി ജോസഫ് ജനറൽ കൺവീനറുമായി 501 അംഗ സ്വാഗത സംഘം രൂപീകരിച്ചു.

farmers

സ്വാഗത സംഘ രൂപീകരണ യോഗത്തിൽ സി കെ നാണു എം എൽ എ,അധ്യക്ഷത വഹിച്ചു. ഇ കെ വിജയൻ എം എൽ എ,ഉൽഘാടനം ചെയ്തു. പാറക്കൽ അബ്ദുല്ല എംഎൽഎ, വടകര നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ,വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയിൽ രാധാകൃഷ്ണൻ, അഴിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.അയ്യൂബ് തുടങ്ങിയവർ പ്രസംഗിച്ചു.

മൂന്നു ദിവസത്തെ സംഗമത്തിൽ വിവിധ സമയങ്ങളിലായി ഡയറി എക്സ്പോ , കർഷക പാർലിമെന്റ്, ശില്പശാലകൾ, വനിതാ സമ്മേളനം, മെഡിക്കൽ ക്യാംപ്, കന്നുകാലി പ്രദർശനം തുടങ്ങിയ പരിപാടികൾ നടക്കും.

മുഴുവന്‍ സമയ സുരക്ഷ വേണ്ട... ഷെഫിനെ കാണാന്‍ പോലീസ് അനുവദിച്ചെന്ന് ഹാദിയ, തടയുമെന്ന് അശോകന്‍

English summary
State cattle farmers meeting in vadakara

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്