Get Updates
Get notified of breaking news, exclusive insights, and must-see stories!

സഹകരണ മേഖലയില്‍ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് പരവതാനി വിരിക്കുന്നു: ആർഎംപി

കോഴിക്കോട്: സഹകരണ മേഖലയില്‍ സംസ്ഥാന സർക്കാർ കേന്ദ്ര നിയന്ത്രണത്തിനു പരവതാനി വിരിക്കുകയാണെന്ന് ആർഎംപി. അക്കൗണ്ടന്റ് ജനറലിനു കീഴിലുള്ള സീനിയർ ഡപ്യൂട്ടി അക്കൗണ്ടന്റ് ജനറലിനെ സഹകരണ ഓഡിറ്റ് ഡയറക്ടറായി നിയമിക്കുക വഴി സഹകരണ മേഖലയെ വരുതിയിലാക്കാനും ഫണ്ടുകൾ നിയന്ത്രിക്കാനുമുള്ള കേന്ദ്രസർക്കാർ ഇടപെടലിനു സംസ്ഥാന സർക്കാർ പരവതാനി വിരിക്കുകയാണെന്ന് ആർ.എം.പി.ഐ കേരള സംസ്ഥാന കമ്മിറ്റി ആരോപിച്ചു.

കരുവന്നൂർ ബാങ്കിലെ വൻ കൊള്ളയുടെ ഉത്തരവാദിത്തം ഉദ്യോഗസ്ഥരിലും ഓഡിറ്റ് സംവിധാനത്തിലുമാണെന്നു വരുത്തി തടിയുരുന്നതിനാണ് ശ്രമിക്കുന്നത്. സഹകരണ വകുപ്പ് എല്ലായ്പോഴും ഭരിക്കുന്നവരുടെ സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങൾക്കു താളം തുളളുന്ന സ്ഥിതിയുണ്ട്. സി.പി.ഐ (എം) നേതൃത്വത്തിന്റെ ഒത്താശയോടെ ഭരണത്തിന്റെ തണലിൽ തട്ടിപ്പുകൾ മൂടിവെച്ചതും നടപടികൾ തടഞ്ഞതുമാണ് കരുവന്നൂരിലെ പ്രശ്നങ്ങൾ രൂക്ഷമാവാൻ ഇടവരുത്തിയത്. അതിന്റെ മറവിൽ കേന്ദ്ര ഏജൻസികളെ ക്ഷണിച്ചു വരുത്തുന്നത് എലിയെ കൊല്ലാൻ ഇല്ലം ചുടുന്ന നടപടിയാണ്.

 vadakara-

സംസ്ഥാന സർക്കാരിന്റേയും മുഖ്യമന്ത്രിയുടേയും സ്വപ്നപദ്ധതിയായി കേരള ബാങ്ക് രൂപീകരിച്ചത് കേരളത്തിലെ സഹകരണ മേഖല സ്വരൂപിക്കുന്ന ഫണ്ടുകളുടേയും നയരൂപീകരണത്തിന്റേയും നിയന്ത്രണം സഹകാരികൾക്കു നഷ്ടമാക്കിയ സാഹചര്യമാണുള്ളത്. പ്രാഥമിക സഹകരണ സംഘങ്ങളുടെ കേന്ദ്രബാങ്ക് എന്ന നിലയിൽ കരുവന്നൂർ വിഷയത്തിൽ കേരള ബാങ്ക് ഒന്നും ചെയ്തില്ല. സംസ്ഥാന സഹകരണ ബാങ്ക് ഭരണ സമിതി നോക്കുകുത്തി ആയി മാറി. പ്രാഥമിക സഹകരണ സംഘങ്ങളുടെ മേൽനോട്ട ചുമതല കേരള ബാങ്ക് വഴി റിസർവ്വ് ബാങ്ക് നിയന്ത്രണത്തിലേക്കു മാറിയിരിക്കുന്നു. ഇപ്പോൾ ഓഡിറ്റിന്റെ നിയന്ത്രണവും അക്കൗണ്ടന്റ് ജനറൽ ഓഫീസിലെ ഉദ്യോഗസ്ഥനു കൈമാറിയിരിക്കയാണ്. ഇത് ഭാവിയിൽ ഗൗരവമായ പ്രത്യാഘാതങ്ങൾക്ക് ഇടവരുത്തുമെന്ന് ആർ.എം.പി.ഐ. ഓർമ്മിപ്പിച്ചു.

സംസാരിക്കാതെ തന്നെ നിങ്ങള്‍ ആരാണെന്ന് പറയും: പുതിയ ഫോട്ടോ ഷൂട്ടുമായി അനുശ്രീ

സഹകരണരംഗത്ത് ഓഡിറ്റിങ് കാര്യക്ഷമമാക്കി ശക്തിപ്പെടുത്തുന്നതും പ്രൊഫഷണലിസം കൊണ്ടുവരുന്നതും ആവശ്യമാണ്. അതിനാവശ്യമായ നടപടികൾ ഇവിടെ എടുക്കുകയാണു വേണ്ടത്. സംസ്ഥാന അധികാരമുള്ള സഹകരണമേഖലയെ കേന്ദ്രനിയന്ത്രണത്തിലേക്കു മാറ്റുന്നതിന് ഒത്താശയായിത്തീരുന്ന നടപടികൾക്കെതിരെ സഹകാരികൾ രംഗത്തു വരണമെന്ന് ആർ.എം.പി.ഐ അഭ്യർത്ഥിച്ചു.
സാധാരണക്കാർക്കും ദരിദ്ര ജനതക്കും വായ്പാ ആവശ്യങ്ങൾക്ക് ആശ്രയിക്കാവുന്ന ഒരേയൊരു വിശ്വസനീയ സംവിധാനമാണ് സഹകരണ സംഘങ്ങൾ. പ്രാദേശിക വികസനത്തിലും തൊഴിൽ ലഭ്യമാക്കുന്നതിലും നിസ്തുലമായ പങ്ക വഹിക്കുന്നു. നിക്ഷേപങ്ങൾ പ്രാദേശികമായി വിനിയോഗിച്ചാണ് ഇത് നിർവ്വഹിക്കുന്നത്.

അനാവശ്യ ഇടപെടലുകൾ സഹകരണ രംഗത്തെ സ്വയംഭരണത്തിനും പ്രവർത്തനങ്ങൾക്കും തടസമായി ത്തിരുമെന്ന് ആർ.എം.പി.ഐ മുന്നറിയിപ്പു നൽകി.
പുതുതായി സഹകരണ വകുപ്പു രൂപീകരിച്ച് അമിത് ഷായെ മന്ത്രിയാക്കി സംസ്ഥാന വിഷയമായ സഹകരണ മേഖലയെ വരുതിയിലാക്കാനുള്ള ബി.ജെ.പി സർക്കാരിന്റെ ഉദ്യമങ്ങൾ വ്യക്തമാണ്. ഫെഡറൽ ഘടനക്കുവേണ്ടി വാദിക്കവെ തന്നെ സഹകരണ മേഖല കേന്ദ്രനിയന്ത്രണത്തിനു തുറന്നു കൊടുക്കുന്ന വഞ്ചന അവസാനിച്ചിച്ച് നടപടികൾതിരുത്തണമെന്ന് ആർ.എം.പി.ഐ. സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+