Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല്ലത്ത് സ്‌കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു; റിപ്പോർട്ട് തേടി മന്ത്രി, അനാസ്ഥയെന്ന് നാട്ടുകാർ

കൊല്ലം: തേവലക്കരയിൽ വിദ്യാർത്ഥിയ്ക്ക് ഷോക്കേറ്റ് ദാരുണാന്ത്യം. സ്‌കൂളിൽ മറ്റ് കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ചെരുപ്പെടുക്കാൻ ശ്രമിക്കുന്നതിനിയിലാണ് വിദ്യാർത്ഥിക്ക് ഷോക്കേറ്റത്. കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നതിനിടെ ചെരുപ്പ് സൈക്കിള്‍ ഷെഡിനു മുകളിലേക്ക് വീഴുകയായിരുന്നു. ഇതിനിടയിൽ മിഥുന്‍ അതെടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടമുണ്ടായത്. കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല.

മൈതാനത്തിന് മുകളിലൂടെയാണ് കെഎസ്ഇബിയുടെ ലൈൻ കടന്നുപോവുന്നത്. അടുത്തിടെ ഇവിടെ പുതിയ ഷെഡ് നിര്‍മ്മിച്ചപ്പോള്‍ ലൈന്‍ തകരഷീറ്റിന് തൊട്ട് മുകളിലായി മാറുകയായിരുന്നു. മുകളിലെ ക്ലാസിന് ഉള്ളിലൂടെ ഷെഡിനു മുകളിലേക്ക് ഇറങ്ങാന്‍ കഴിയും. ബെഞ്ച് ഉപയോഗിച്ചാണ് മിഥുന്‍ ക്ലാസിനുള്ളില്‍ നിന്നും തകര ഷീറ്റിന് മുകളിൽ എത്തിയത്.

midhunshockdeath

എന്നാൽ ചെരുപ്പ് എടുക്കുമ്പോൾ ഷീറ്റിൽ നിന്ന് വൈദ്യുതി ലൈനിലേക്ക് കമഴ്ന്ന് വീഴുകയായിരുന്നു. അധ്യാപകർ ഉടൻ ഓടിയെത്തിയിരുന്നു. അകലെയുള്ള ട്രാൻസ്ഫോമറിന്റെ ഫ്യൂസ് ഊരിയെങ്കിലും അപ്പോഴേക്കും വൈകിയിരുന്നു. വിദ്യാർത്ഥിയെ ഉടൻ ശാസ്‌താംകോട്ട താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അതിനിടെ അപകടത്തിന് പിന്നാലെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. സ്‌കൂള്‍ കെട്ടിടത്തിന് മുകളിലൂടെ വൈദ്യുതി കമ്പി വലിച്ചിട്ട് ഒരുപാട് നാളുകൾ ആയെന്നും സ്‌കൂള്‍ അധികൃതരുടെയും കെഎസ്ഇബി അധികൃതരുടെയും അനാസ്ഥയാണ് അപകടത്തിന് കാരണമെന്നുമാണ് പ്രധാനമായും ഉയരുന്ന വിമർശനം.

സ്‌കൂളില്‍ പുതുതായി സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ചതിന് പിന്നാലെ ലൈന്‍ മാറ്റാന്‍ നേരത്തെ തന്നെ കെഎസ്ഇബിയില്‍ പേക്ഷ കൊടുത്തുവെന്നാണ് മാനേജ്‌മെന്റ് പറയുന്നത്. എന്നാല്‍ സ്‌കൂള്‍ മാനേജ്‌മെന്റ് അത്തരമൊരു അപേക്ഷ നല്‍കിയിട്ടില്ലെന്ന് കെഎസ്ഇബി അധികൃതരും പറയുന്നു. ഇതോടെയാണ് നാട്ടുകാരും വിവിധ രാഷ്ട്രീയ കക്ഷികളും പ്രതിഷേധവുമായി രംഗത്ത് വന്നത്.

അതിനിടെ സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി അടിയന്തരമായി റിപ്പോർട്ട് തേടിയിട്ടുണ്ട്. വിദ്യാര്‍ഥിയുടെ മരണം അതീവ ദുഃഖകരമാണെന്നും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്‍ പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വാർത്താകുറിപ്പിലൂടെ അറിയിച്ചു.

സംഭവത്തിൽ രണ്ട് തലത്തിൽ അന്വേഷണം നടത്താനാണ് തീരുമാനം. ചീഫ് ഇക്ട്രിക്കൽ ഇൻസ്പെക്‌ടറും കെഎസ്ഇബിയും അന്വേഷിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ കെഎസ്ഇബിക്ക് വീഴ്‌ച പറ്റിയിട്ടുണ്ടോ എന്ന കാര്യം പരിശോധിക്കാമെന്നായിരുന്നു വൈ​ദ്യുതി മന്ത്രിയുടെ പ്രതികരണം. വാർത്തയിൽ കണ്ടവിവരം മാത്രമേയുള്ളൂവെന്ന് മന്ത്രി അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളുടെ ഭാഗത്ത് നിന്ന് വീഴ്‌ച ഉണ്ടായിട്ടുണ്ടോ എന്നത് പരിശോധിക്കുമെന്ന് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഇതിന് പിന്നാലെ സംഭവത്തിൽ അനാസ്ഥ പരിശോധിക്കണമെന്ന് കുട്ടിയുടെ ബന്ധുക്കളും ആവശ്യപെട്ടിട്ടുണ്ട്. വിഷയത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും ഇവർ പറഞ്ഞു. പതിമൂന്ന് വയസുകാരന്റെ അപ്രതീക്ഷിത വിയോഗത്തിൽ തളർന്നിരിക്കുകയാണ് കുടുംബം.

അതേസമയം, വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കൊല്ലം ജില്ലയിൽ നാളെ എബിവിപി, കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടികൾ ശക്തമായ പ്രതിഷേധ പരിപാടികളാണ് നടത്തുന്നത്. ബിജെപി, കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ സർക്കാരിനെതിരെ ശക്തമായ വിമർശനമാണ് ഉന്നയിക്കുന്നത്.

സ്‌കൂളിലേക്ക് പ്രതിപക്ഷ സംഘടനകള്‍ മാര്‍ച്ച് നടത്തിയിരുന്നു. പ്രധാന അധ്യാപികയെയും, സ്ഥലത്തെത്തിയ എഡിഎമ്മിനേയും അവർ ഉപരോധിച്ചു. ബിജെപി പ്രവര്‍ത്തകര്‍ വിദ്യഭ്യാസ മന്ത്രിയുടെ കോലം കത്തിച്ചാണ് പ്രതിഷേധിച്ചത്. വിവിധ വിദ്യാഭ്യാസ സംഘടനകളും രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരും സ്‌കൂളിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്തുണ്ട്.

മിഥുന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. ശാസ്‌താംകോട്ട പോലീസാണ് കേസെടുത്തിരിക്കുന്നത്. സാധാരണയായി സ്‌കൂള്‍ തുറക്കുന്നതിന് മുന്‍പ് നടത്തുന്ന പരിശോധനയിൽ താഴ്ന്ന നിലയിലുള്ള വൈദ്യുതി ലൈനിന്റെ വിഷയം ശ്രദ്ധയിൽപ്പെടുകയും മാറ്റി സ്ഥാപിക്കുകയും ചെയ്യേണ്ടതാണ്. എന്നാൽ ഇവിടെ അതുണ്ടായില്ലെന്നാണ് പ്രധാന ആക്ഷേപം.

മിഥുൻ സ്‌കൂൾ മാറിയത് ഒരു മാസം മുൻപ്; മരണവിവരം അറിയാതെ അമ്മ

തേവലക്കര സ്‌കൂളിലേക്ക് മിഥുൻ മാറി എത്തിയിട്ട് ഒരു മാസമേ ആയിരുന്നുള്ളൂ. പട്ടുകടവ് സ്‌കൂളിൽ ആയിരുന്നു നേരത്തെ പഠിച്ചിരുന്നത്. സാധാരണയായി സ്‌കൂൾ ബസിലാണ് മിഥുൻ പോവാറുള്ളത്. എന്നാൽ ഇന്ന് പിതാവ് മനുവാണ് സ്‌കൂളിൽ കൊണ്ട് വിട്ടത്. മിഥുന്റെ അമ്മ സുജ കുവൈറ്റിൽ ഹോം നഴ്‌സായി ജോലി ചെയ്യുകയാണ്. സുജ പോയിട്ട് മൂന്ന് മാസമേ ആവുന്നുള്ളൂ. രാവിലെ ഫോണിൽ വിളിച്ച് മനുവിനോടും മിഥുനോടും സുജ സംസാരിച്ചിരുന്നു.ഇതുവരെയും പ്രിയപ്പെട്ട മകന്റെ വിയോഗ വാർത്ത സുജയോട് പങ്കുവച്ചിട്ടില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+