തൃശൂരിൽ ബി ടെക് വിദ്യാർത്ഥിനിയെ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി, യുവാവ് പിടിയിൽ

തൃശൂരിൽ പെൺകുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ബിടെക് വിദ്യാർത്ഥിനിയായ ചിയ്യാരം സ്വദേശി നീതുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് വടക്കേക്കാട് സ്വദേശി നിതീഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
പെൺകുട്ടി പ്രണയാഭ്യർത്ഥന നിരസിച്ചതാണ് കൊലപാതക കാരണമെന്നാണ് പ്രാഥമിക നിഗമനം. പെൺകുട്ടിയുടെ വീട്ടിലേക്ക് അതിക്രമിച്ച കയറിയ നിതീഷ് കൈയ്യിൽ കരുതിയ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ശുചിമുറിയിലാണ് നീതുവിന്റെ മൃതദേഹം കിടന്നത്.
'രാഗാ' എഫക്ട്? കേരളത്തിൽ യുഡിഎഫിന് കുതിപ്പ്.... ശബരിമല ഏൽക്കില്ലെന്ന് അഭിപ്രായ സർവേ ഫലം
ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് നിതീഷിനെ പിടികൂടിയത്. തീയടണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും നീതു മരിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പോലീസ് നിതീഷിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മുത്തശ്ശിക്കും അമ്മാവനും ഒപ്പമാണ് പെൺകുട്ടി താമസിച്ചിരുന്നത്.
കഴിഞ്ഞ മാസം തിരുവല്ലയിലും സമാനമായ സംഭവം നടന്നിരുന്നു. തിരുവല്ല ചിലങ്ക ജംഗ്ഷനിൽ പട്ടാപ്പകൽ പെൺകുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീകൊളുത്തി. ഗുരുതരമായി പരുക്കേറ്റ പെൺകുട്ടി ദിവസങ്ങൾക്കുള്ളിൽ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ