കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുബൈദ വധം: രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Google Oneindia Malayalam News

പെരിയ : പെരിയ ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ (60) കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി ഉത്തര മേഖല എഡിജിപി രാജേഷ് ദിവാന്‍, ഉത്തര മേഖല ഐജി മഹിപാല്‍ യാദവ്, ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മധൂര്‍ പട്‌ളയിലെ കുഞ്ചാര്‍ കോട്ടക്കണിയിലെ കെ എം അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (26), പട്‌ള കുതിരപ്പാടിയിലെ പി അൂബ്ദുല്‍ അസീസ് എന്ന ബാവ അസീസ് (23) എന്നിവരെയാണ് ഉത്തര മേഖല എഡിജിപി രാജേഷ് ദിവാന്‍ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അറസ്റ്റു ചെയ്തു.

കുട്ടികളെ തട്ടികൊണ്ട് പോകാനെന്ന് ആരോപിച്ച് നിരപരാധിയായ വൃദ്ധനെ തല്ലിച്ചതച്ച 20പേര്‍ക്കെതിരെ കേസ്കുട്ടികളെ തട്ടികൊണ്ട് പോകാനെന്ന് ആരോപിച്ച് നിരപരാധിയായ വൃദ്ധനെ തല്ലിച്ചതച്ച 20പേര്‍ക്കെതിരെ കേസ്

ജനുവരി 19 ന് ഉച്ചയോടെയാണ് സുബൈദയെ ചെക്കിപ്പള്ളത്തെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കൈകാലുകള്‍ ബന്ധിച്ച നിലയില്‍ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ കാഞ്ഞങ്ങാട് ഡി വൈ എസ് പി കെ. ദാമോദരന്റെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം അന്വേഷണം നടത്തിവരികയായിരുന്നു.

subaida1

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ കോളുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വാടകയ്ക്ക് ക്വാര്‍ട്ടേഴ്‌സ് അന്വേഷിച്ചെത്തിയ സംഘം സുബൈദയെ സമീപിക്കുകയും തനിച്ചു താമസിക്കുകയാണെന്ന് മനസിലാക്കി കൊലപാതകം ആസൂത്രണം ചെയ്യുകയുമായിരുന്നു. സുബൈദ ഇവര്‍ക്ക് കുടിക്കാന്‍ നല്‍കിയ നാരങ്ങ വെള്ളം നിറച്ച ഗ്ലാസുകളില്‍ പതിഞ്ഞ ഉമിനീരിന്റെ അംശവും മറ്റ് തെളിവുകളും പരിശോധിച്ചതോടെയാണ് ഘാതകരെ കണ്ടെത്താനുള്ള വഴികള്‍ തെളിഞ്ഞത്. കൊലപാതകത്തിനു ശേഷം അഞ്ചരപ്പവന്റെ സ്വര്‍ണാഭരണങ്ങളുമായാണ് സംഘം സ്ഥലം വിട്ടത്. ഘാതകര്‍ സഞ്ചരിച്ച രണ്ട് കാറുകളും കവര്‍ച്ച ചെയ്ത സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.

subaida2

കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ. ദാമോദരന്‍, ബേക്കല്‍ എസ് ഐ വി.കെ വിശ്വംഭരന്‍, ഹൊസ്ദുര്‍ഗ് സി ഐ സി.കെ സുനില്‍കുമാര്‍, കാസര്‍കോട് സി ഐ അബ്ദുര്‍ റഹീം, ബേക്കല്‍ എസ് ഐ വിപിന്‍, എ എസ് ഐ മധുമദനന്‍, എസ് ഐമാരായ ഫിലിപ്പ് തോമസ്, ദിനേശന്‍, ജയരാജന്‍, നാരായണന്‍, ബാലകൃഷ്ണന്‍, ബാലചന്ദ്രന്‍, മോഹനന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രകാശന്‍, അബൂബക്കര്‍, സുരേഷ്, ശിവകുമാര്‍, ശ്രീജിത്ത്, ഓസ്റ്റിന്‍ തമ്പി, ഗോകുല്‍, ദീപക്, ഹരിപ്രസാദ് എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

English summary
subaidah murder-two culprits arrested
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X