നളിനി നെറ്റോയുടെ മേൽ ഭർത്താവിന് നിയന്ത്രണമില്ലാത്തതാണ് സെൻ കുമാറിന്റെ പ്രശ്നം?ആഞ്ഞടിച്ച് സുജ സൂസൻ!!

  • Posted By:
Subscribe to Oneindia Malayalam

വിരമിച്ച പോലീസ് മേധാവി ടിപി സെൻകുമാറിനെതിരെ ആഞ്ഞടിച്ച് അധ്യാപികയും എഴുത്തുകാരിയുമായ സുജ സൂസൻ ജോർജ്. ഒരു സ്ത്രീ ചീഫ് സെക്രട്ടറിയായാലും ഔദ്യോഗിക കാര്യങ്ങളിൽ പോലും ഭർത്താവിന്റെ നിയന്ത്രണത്തിലാവണം എന്ന് കരുതുന്ന ആളാണ് ഇപ്പേൾ പിരിഞ്ഞ പോലീസ് മേധാവിയെന്ന സുജ പറയുന്നു.

ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് സുജ സെൻകുമാറിനെതിരെ ആഞ്ഞടിച്ചിരിക്കുന്നത്. ഒരു മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ സെൻകുമാർ ചീഫ് സെക്രട്ടറി നളിനി നെറ്റോയെ കുറിച്ച് നടത്തിയ പരാമർശത്തിനെതിരെയായിരുന്നു സുജയുടെ അഭിപ്രായ പ്രകടനം.

suja susan

സെൻകുമാർ ഒരു രോഗലക്ഷണമാണെന്നും രോഗം കേരള സമൂഹത്തിനാണെന്നും സുജ പറയുന്നു. അടുത്തൂൺ പറ്റിയ പോലീസുകാരൊക്കെ ഈയിടെയായി തനിനിറം വെളിപ്പെടുത്തുന്നത് നന്നായി. അല്ലെങ്കിൽ നമ്മളീ പുരുഷമേധാവി കളുടെ തനിനിറം എങ്ങനെ അറിയുമെന്നും സുജ ചോദിക്കുന്നു. കേരള പൊലീസിൽ കാര്യമായ ജെൻഡർ സെൻസിറ്റൈസേഷൻ നടത്തിയില്ലെങ്കിൽ സെൻകുമാർമാർ തന്നെയായിരിക്കും ഹീറോകളെന്നും സുജ കുറിക്കുന്നു.

ആക്രമണത്തെക്കുറിച്ച് സ്ത്രീകൾ നല്കുന്ന ഇരുപത്തഞ്ച് ശതമാനം പരാതിയും വ്യാജമാണെന്നാണ് സെൻകുമാറിന്റെ കണ്ടുപിടുത്തമെന്നും അതിന് കാരണം നളിനി നെറ്റോ നീലലോഹിതദാസൻ നാടാർക്കെതിരെ കൊടുത്ത പരാതിയാണെന്നും അവർ പറയുന്നു. വ്യക്തിപരമായ വിദ്വേഷവും മുൻവിധിയും വച്ച് ഇതുപൊലെ പോലീസുകാരെല്ലാം ലൈംഗിക ആക്രമണങ്ങളെ കാണാൻ തുടങ്ങിയാൽ കേരളത്തിലെ പോലീസ് സ്റ്റേഷനുകളിലേക്ക് ഇനി സ്ത്രീകൾക്ക് കയറിച്ചെല്ലാനാകുന്നതെങ്ങനെയെന്നും സുജ ചോദിക്കുന്നു.

സുജ സൂസൻ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം......

English summary
suja susan george facebook post against tpsenkumar
Please Wait while comments are loading...