പാർട്ടിക്കോടതി കൽപ്പിച്ചു, ഇനി തൊഴിലെടുക്കേണ്ടെന്ന്! കീഴാറ്റൂരിൽ പ്രതികാര നടപടിയുമായി സിപിഎം
കണ്ണൂര്‍: കേരളത്തില്‍ സിപിഎമ്മിന്റെ ഉറച്ച കോട്ടകളിലൊന്നാണ് കണ്ണൂര്‍ ജില്ല. അതുകൊണ്ട് തന്നെയാണ് ജില്ലയില്‍ പാര്‍ട്ടിയെ വെല്ലുവിളിച്ച് കൊണ്ട് പാര്‍ട്ടി കുടുംബത്തിലുള്ളവര്‍ തന്നെ സമര രംഗത്ത് ഇറങ്ങിയത് സിപിഎമ്മിന് വന്‍ തിരിച്ചടിയായത്. സമരം തകര്‍ക്കുന്നതിന് വേണ്ടി ആവുന്നതെല്ലാം സിപിഎം ചെയ്യുന്നുമുണ്ട്. കീഴാറ്റൂരിലെ സമരപ്പന്തല്‍ സിപിഎം പ്രവര്‍ത്തകര്‍ കത്തിച്ചതോടെയാണ് വലിയ ജനകീയ പിന്തുണ കീഴാറ്റൂരിലെ വയല്‍ക്കിളികള്‍ക്ക് ലഭിച്ച് തുടങ്ങിയത്. അതിനിടെ സമരരംഗത്തുള്ളവരോട് സിപിഎം പ്രതികാര നടപടികള്‍ കൈക്കൊള്ളുന്നതായുള്ള ആക്ഷേപങ്ങളും ഒരുഭാഗത്ത് ഉയരുന്നുണ്ട്.
ബൈപ്പാസ് വിരുദ്ധ സമരം നടത്തുന്ന വയല്‍ക്കിളി സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന്‍ രതീഷ് കീഴാറ്റൂരിന് സിപിഎം തൊഴില്‍ വിലക്ക് ഏര്‍പ്പെടുത്തിയതായാണ് പരാതി. സുരേഷിനൊപ്പം രതീഷും കീഴാറ്റൂരിലെ സമരമുഖത്തുണ്ട്. സമരത്തില്‍ പങ്കെടുക്കുന്നുവെന്നതിന്റെ പേരില്‍ രതീഷിനെ തൊഴില്‍ ചെയ്യാന്‍ അനുവദിക്കുന്നില്ല എന്നാണ് ആരോപണം. രതീഷ് കല്ല്യാശേരി ബക്കളത്ത് ചുമട്ട് തൊഴിലാളിയാണ്. സമരത്തില്‍ നിന്നും പിന്‍മാറി പാര്‍ട്ടിയോട് മാപ്പ് പറഞ്ഞാല്‍ ജോലി ചെയ്യാന്‍ സമ്മതിക്കാം എന്നാണ് സിഐടിയു നേതാക്കള്‍ അറിയിച്ചിരിക്കുന്നത് എന്ന് രതീഷ് പറഞ്ഞതായി മനോരമ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

തൊഴില്‍ നിഷേധത്തെക്കുറിച്ച് രതീഷ് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ലെന്ന് രതീഷ് പറയുന്നു. രതീഷിന് സിപിഎം തൊഴില്‍ നിഷേധിച്ച വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ സുരേഷ് കീഴാറ്റൂരാണ് പുറംലോകത്തെ അറിയിച്ചത്. അനിയന്‍ വയല്‍ക്കിളി പ്രവര്‍ത്തകന്‍, ചുമട്ട് തൊഴിലാളി- പാര്‍ട്ടിക്കോടതി കല്‍പ്പിച്ചു ഇനി തൊഴിലെടുക്കേണ്ടെന്ന്.. എന്നാണ് സുരേഷ് ഫേസ്ബുക്കില്‍ പോസ്‌ററ് ചെയ്തത്. നേരത്തെ സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേര്‍ക്ക് കല്ലേറുണ്ടായിരുന്നു. രതീഷിനെ കൊലപ്പെടുത്തി സിപിഎമ്മിന്റെ തലയില്‍ വെയ്ക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തുന്നതായി നേരത്തെ സിപിഎം ആരോപണം ഉന്നയിച്ചിരുന്നു.












Click it and Unblock the Notifications