കുറ്റം ദിലീപിനുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമം!! പിന്നില്‍..ഡിസിനിമാസും കേസും തമ്മിലെന്തു ബന്ധം ?

  • By: Sooraj
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലിലുള്ള ദിലീപിന് പിന്തുണയുമായി പ്രമുഖ നിര്‍മാതാവ് ജി സുരേഷ് കുമാര്‍ രംഗത്ത്. ദിലീപിനെ അറസ്റ്റ് ചെയ്ത ശേഷം സിനിമാ മേഖലയില്‍ നിന്ന് ശക്തമായ പിന്തുണയുമായി പരസ്യമായി രംഗത്തുവന്ന ആദ്യ വ്യക്തി കൂടിയാണ് അദ്ദേഹം. ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്ന് സുരേഷ് കുമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്‍കാനുള്ള ഒരുക്കത്തിലാണ് ദിലീപ്. അഡ്വ രാംകുമാറിനു പകരം ബി രാമന്‍ പിള്ളയെ ദിലീപ് തന്റെ പുതിയ അഭിഭാഷകനായി തിരഞ്ഞെടുക്കുകയും ചെയ്തിരുന്നു.

 കുറ്റാരോപിതന്‍ മാത്രം

കുറ്റാരോപിതന്‍ മാത്രം

കേസില്‍ കുറ്റാരോപിതന്‍ മാത്രമാണ് ദിലീപ്. അന്വേഷണം അതിന്റെ വഴിക്കു പോവട്ടെ. കേസ് എങ്ങനെ മുന്നോട്ട്‌പോവുമെന്ന് തങ്ങള്‍ക്ക് അറിയാമെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

അടിച്ചേല്‍പ്പിക്കാന്‍ ശ്രമം

അടിച്ചേല്‍പ്പിക്കാന്‍ ശ്രമം

ദിലീപിനു മേല്‍ കുറ്റം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായാണ് തനിക്കു തോന്നുന്നതെന്ന് അദ്ദേഹം പറഞ്ഞു. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കണം. പക്ഷെ തെറ്റ് യെ്തിട്ടില്ലെങ്കില്‍ അതൊരു ചോദ്യചിഹ്നമാണെന്നും സുരേഷ് കുമാര്‍ ചൂണ്ടിക്കാട്ടി.

പീഡിപ്പിക്കുന്നതിന് അതിരുണ്ട്

പീഡിപ്പിക്കുന്നതിന് അതിരുണ്ട്

ഒരാളെ പീഡിപ്പിക്കുന്നതിന് ഒരു അതിരുണ്ട്. ഇപ്പോള്‍ ദിലീപിന്റെ കാര്യത്തില്‍ അത് കടന്നു പോയിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.തെറ്റുകാരനാണെന്ന് നൂറു തവണ പറഞ്ഞ് അത് സത്യമാവുന്ന തരത്തിലേക്ക് കാര്യം കൊണ്ട് എത്തിക്കുകയാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

ഡി സിനിമാസുമായി എന്തു ബന്ധം ?

ഡി സിനിമാസുമായി എന്തു ബന്ധം ?

നടിയെ ആക്രമിച്ച കേസുമായി ഡി സിനിമാസിന് എന്തു ബന്ധമാണുള്ളതെന്ന് സുരേഷ് കുമാര്‍ ചോദിക്കുന്നു. താരവും വിതരണക്കാരനും ബിസിനസുകാരനുമായ ദിലീപിന് പലയിടത്തും നിക്ഷേപമുണ്ടാവുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.,

നിയമലംഘനം കണ്ടെത്താനായില്ല

നിയമലംഘനം കണ്ടെത്താനായില്ല

ഡി സിനിമാസ് നിയമലംഘനം നടത്തിയെന്ന് കണ്ടെത്താന്‍ സാധിക്കാതിരുന്നതോടെ ജനറേറ്ററിന്റെ പേരില്‍ പൂട്ടിക്കാന്‍ മനപ്പൂര്‍വ്വം ശ്രമം നടന്നു. ഇത് എന്തിനാണെന്നും പിന്നില്‍ ആരാണെന്നും കണ്ടെത്തണമെന്നും സുരേഷ് കുമാര്‍ ആവശ്യപ്പെട്ടു.

 ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമം

ദിലീപിനെ ഇല്ലാതാക്കാനുള്ള ശ്രമം

ദിലീപ് ഇനി സിനിമാ മേഖലയില്‍ ഉണ്ടാവരുതെന്നു തീരുമാനിച്ച ആരോ ഇതിനു പിന്നിലുണ്ടെന്നാണ് തങ്ങള്‍ സംശയിക്കുന്നതായും സുരേഷ് കുമാര്‍ പറഞ്ഞു.

 ദീലിപിനെതിരേ സംസാരിച്ചവര്‍ എവിടെ ?

ദീലിപിനെതിരേ സംസാരിച്ചവര്‍ എവിടെ ?

ദിലീപിനെതിരേ ഘോരഘോരം സംസാരിച്ച രാഷ്ട്രീയക്കാര്‍ പീഡനക്കേസില്‍ എംഎല്‍എ അറസ്റ്റിലായപ്പോള്‍ എവിടെപ്പോയെന്നും സുരേഷ് കുമാര്‍ ചോദിച്ചു.

അവര്‍ക്കെതിരേ നടപടിയുണ്ടാവും

അവര്‍ക്കെതിരേ നടപടിയുണ്ടാവും

ടിവി ചാനലുകള്‍ കയറിയിറങ്ങി ദിലീപിനെ ചീത്ത വിളിക്കുന്ന ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കെതിരേ എന്തു വേണമെന്ന് സിനിമാ സംഘനടകള്‍ പിന്നീട് ചര്‍ച്ച ചെയ്യുമെന്ന് സുരേഷ് കുമാര്‍ പറഞ്ഞു.

ഡേറ്റ് നല്‍കാത്തതിലുള്ള രോഷം

ഡേറ്റ് നല്‍കാത്തതിലുള്ള രോഷം

ദിലീപിന്റെ ഡേറ്റ് കിട്ടാത്തതിലുള്ള രോഷം തീര്‍ക്കുകയാണ് ചാനലുകളിലൂടെ ഈ ചലച്ചിത്ര പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.

English summary
Producer G Suresh kumar supports Dileep
Please Wait while comments are loading...