തമിഴ്‌നാട് സര്‍ക്കാര്‍ ബസ്സുകള്‍ ഇടുക്കിയില്‍ മരണപ്പാച്ചില്‍ നടത്തുന്നു; അപകടങ്ങള്‍ തുടര്‍കഥ

  • Posted By: Desk
Subscribe to Oneindia Malayalam

രാജാക്കാട്: ആര്‍എംറ്റിസി ബസ്സുകളുടെ മരണപ്പാച്ചില്‍ ഹൈറേഞ്ചിലും. അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ അപകടത്തില്‍പെടുന്നത് പതിവാകുന്നു.കഴിഞ്ഞ ദിവസവും അമിതവേഗതയിലെത്തിയ തമിഴ്‌നാട് ബസ്സ് കുഞ്ചിത്തണ്ണി രാജാക്കാട് റൂട്ടില്‍ തേക്കിന്‍കാനം ടൗണിന് സമീപത്തുള്ള കൊടും വളവില്‍ നിയന്ത്രണം വിട്ട് എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

തിരക്കേറിയ റോഡിലെ അമിത വേഗത നിയന്ത്രിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. നിലവില്‍ മൂന്നാര്‍ ബോഡിമെട്ട് റൂട്ടില്‍ റോഡ് നിര്‍മ്മാണം നടക്കുന്നതിനാല്‍ ഗതാഗതം തിരിച്ച് വിട്ടിരിക്കുന്നത് രാജാക്കാട് കുഞ്ചിത്തണ്ണി വഴിയാണ്. നൂറകണക്കിന് വിനോദ സഞ്ചാരികളടക്കം കടുന്നവരുന്ന പ്രധാന റോഡിലെ കുത്തിറക്കവും കൊടും വളവും നിത്യവും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നുണ്ട്. ഇതിനൊപ്പമാണ് തമിഴ്‌നാട്ടില്‍ നിന്നും എത്തുന്ന ആര്‍ എം റ്റി സി ബസ്സുകളുടെ മരണപ്പാച്ചില്‍. മുമ്പ് അമിതവേഗയതയിലെത്തിയ ബസ്സ് മുല്ലക്കാനം സാഞ്ചോ കോളേജിന് സമീപത്തുവെച്ച് എതിെര വന്ന ഓട്ടോ റിക്ഷയെ ഇടിച്ച് തെറിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. സമാനമായ രീതിയിലാണ് തേക്കിന്‍ കാനം കാഞ്ഞിരംവളവിന് താഴ്ഭാഗത്തുള്ള കൊടും വളവില്‍ അമിതവേഗതയില്‍ കുത്തിറക്കമിറങ്ങിവന്ന ബസ്സ് നിയന്ത്രണം വിട്ട് റോഡിന് വശത്ത് സ്ഥാപിച്ചിരുന്ന ക്രാഷ്ബാരിറില്‍ ഇടിച്ച് എതിരേ വന്ന ലോറിയുമായി കൂട്ടിയിടിച്ചത്. കയറ്റം കയറിവന്ന ലോറിയില്‍ ബസ് ഇടിച്ച് നില്‍ക്കുകയായിരുന്നു.

bus

മൂന്നാര്‍ തിരുനല്‍വേലി റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന റ്റി എന്‍ 57, 2320 നമ്പര്‍ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ഒരു മീറ്റര്‍ കൂടി മുമ്പോട്ടു പോയിരുന്നുവെങ്കില്‍ ബസ്സ് അമ്പതടിയോളം താഴ്ച്ചയിലേയ്ക്ക് പതിയ്ക്കുമായിരുന്നു. തലനാരിഴക്ക് വന്‍ ദുരന്തമാണ് ഒഴിവായത്. വാഹനങ്ങളുടെ കടുന്നുവരവ് വര്‍ദ്ധിച്ച സാഹചര്യത്തില്‍ റോഡ് സുരക്ഷ ഉരപ്പുവരുത്തുന്നതിനും ബന്ധപ്പെട്ട വകുപ്പുകള്‍ തയ്യാറാവണമെന്ന് വാര്‍ഡ് മെമ്പര്‍ കൂടിയായ ബെന്നി പാലക്കാട് ആവശ്യപ്പെട്ടു. അപകടക്കെണിയായ റോഡിലൂടെ അശ്രദ്ധമായി വാഹനമോടിച്ച് ഡ്രൈവര്‍ക്കെതിരേ പ്രതിക്ഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തുകയും ചെയ്തു. രാജാക്കാട് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

നിങ്ങളുടെ ജീവിത പങ്കാളിയെ കണ്ടെത്തൂ കേരള മാട്രിമോണിയിൽ - രജിസ്ട്രേഷൻ സൗജന്യം!

English summary
tamilnadu bus accident in rajakkad

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

X