കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണയത്തിലായിരുന്ന സഹഅധ്യാപകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചു, അധ്യാപിക ആത്മഹത്യചെയ്തു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ഭാര്യയും കുഞ്ഞുമുള്ള സഹഅധ്യാപകനുമായി അവിവാഹിതയായ പ്രധാനധ്യാപിക പ്രണയത്തിലായി, അധ്യാപകന് മൊബൈല്‍ഫോണ്‍ വാങ്ങാനടക്കം അധ്യാപിക പണം നല്‍കി, അവസാനം വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതോടെ അധ്യാപിക ആത്മഹത്യചെയ്തു. പെരിന്തല്‍മണ്ണ പുത്തനങ്ങാടി ഇര്‍ഷാദിയ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ പ്രധാനധ്യാപികയായ ഫൗസിയയെ(32) ആത്മഹത്യയിലേക്ക് നയിച്ച കാര്യങ്ങള്‍ ഇവയാണ്. ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പുത്തനങ്ങാടി നെന്‍മിനി സ്വദേശി ചെമ്പന്‍കുഴിയില്‍ അബ്ദുല്‍ റഫീഖ് ഫൈസി(36)യാണ് കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ പോലീസിന്റെ പിടിയിലായത്.

ബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; കാരണം വ്യക്തമാക്കി ശിവസേനബിജെപിക്ക് അനുകൂലമായി പുറത്തുവന്ന എക്‌സിറ്റ് പോളുകളിൽ വിശ്വാസമില്ല; കാരണം വ്യക്തമാക്കി ശിവസേന

താനും അധ്യാപികയും സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സമയത്തു അടുപ്പത്തിലായിരുന്നതായി പ്രതി സമ്മതിച്ചു. വിവാഹം കഴിക്കാന്‍ ഫൈസി വിസമ്മതിക്കുകയും ചെയ്തതായി യുവതിയുടെ മരണശേഷം ലഭിച്ച ഡയറികുറിപ്പുകളും കത്തുകളും പരിശോധിച്ചതില്‍നിന്നും പ്രത്യേക അന്വേഷണ സംഘത്തിനു ബോധ്യപ്പെട്ടു. യുവതിയില്‍ നിന്നും ഫൈസി ഈ ബന്ധത്തിന്റെ പേരില്‍ പണവും മറ്റും ഇടയ്ക്കു വാങ്ങിയിരുന്നതായും പ്രതി പോലീസിനോട് സമ്മതിച്ചു. മൊബൈല്‍ ഫോണ്‍ വാങ്ങാനായി 13,000രൂപ വാങ്ങിയിരുന്നു.

പ്രതിയും ഫൗസിയയും തമ്മിലുള്ള പ്രശ്നങ്ങളെ തുടര്‍ന്ന് പ്രതി സ്‌കൂളില്‍ നിന്നും ഒക്ടോബര്‍ 26 ന് സ്വയം വിരമിച്ചു പോയിരുന്നു.

teacher

ആത്മഹത്യ ചെയ്ത പ്രധാനധ്യാപിക ഫൗസിയ(32)

ആത്മഹത്യാ കുറിപ്പെഴുതിവെച്ചാണു ശേഷം പ്രധാനധ്യാപിക കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. ആത്മഹത്യാകുറിപ്പില്‍തന്നെ പ്രതിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. ഇത് കേന്ദ്രീകരിച്ചാണു അന്വേഷണം നടന്നത്. തുടര്‍ന്നാണു യുവതിയുടെ മറ്റൊരു ഡയറികൂടി കണ്ടെടുത്തത്.


യുവതി ആത്മഹത്യ ചെയ്തതില്‍ ദുരൂഹതയുണ്ടെന്നു കാണിച്ച് നാട്ടുകാരും വീട്ടുകാരും ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിക്കുകയും കൂടുതല്‍ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് പരാതി നല്‍കുകയും ചെയ്തിരുന്നു. പെരിന്തല്‍മണ്ണ ഡി വൈ എസ് പി, സി ഐ എന്നിവരുടെ നേതൃത്വത്തില്‍ എസ് ഐ വി കെ കമറുദ്ദീന്‍, ജൂനിയര്‍ എസ് ഐ രാജേഷ്, പ്രത്യേക അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരായ സി പി മുരളി, മോഹനകൃഷ്ണന്‍, മനോജ്, കൃഷ്ണകുമാര്‍, അനീഷ്, ജയമണി, ആമിന എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.

English summary
The teacher committed suicide for refusing to marry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X