കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചുതകർത്തത് ശ്രദ്ധയിൽപ്പെട്ടിട്ടില്ല;നിയമസഭയിൽ മുഖ്യമന്ത്രിയുടെ മറുപടിയിങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് ഭരണകക്ഷിയില്‍ പെട്ട വിദ്യാര്‍ഥി സംഘടന അടിച്ചു തകര്‍ത്തതായി ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി. നിയമസഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ ആണ് മുഖ്യമന്ത്രി ഇക്കാര്യം പറയുന്നത്. ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ എന്ന ചോദ്യത്തിന് കേസ് എടുത്തിട്ടുണ്ട എന്നാണ് മറുപടി.

ഈ മാസം 15ന് സജീവ് ജോസഫ്, കെ ബാബു, സനീഷ് കുമാര്‍ ജോസഫ്, ഷാഫി പറമ്പില്‍ എന്നിവര്‍ ഉന്നയിച്ച ചോദ്യത്തിനാണ് അദ്ദേഹത്തിന്റെ മറുപടി. വയനാട് എം.പിയുടെ ഓഫീസ് 2022 ജൂണ്‍ 24ന് ഭരണകക്ഷിയില്‍ പെട്ട വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതായി പറയപ്പെടുന്ന സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോ എന്നതായിരുന്നു ആദ്യ ചോദ്യം. ഇതിന് മുഖ്യമന്ത്രി നല്‍കിയ മറുപടിയിലെ ആദ്യ വരി വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല എന്നാണ്. എന്നാല്‍ വിദ്യാര്‍ഥി സംഘടനയുടെ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളില്‍ രണ്ട് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച് വരുന്നതായും പറയുന്നു.

ദിലീപിനെതിരെയുള്ള ആ കേസ് വിചാരണയ്‌ക്കെടുക്കാനുള്ള ധൈര്യം മജിസ്‌ട്രേറ്റുകാണിച്ചില്ല;ലിബര്‍ട്ടി ബഷീര്‍ദിലീപിനെതിരെയുള്ള ആ കേസ് വിചാരണയ്‌ക്കെടുക്കാനുള്ള ധൈര്യം മജിസ്‌ട്രേറ്റുകാണിച്ചില്ല;ലിബര്‍ട്ടി ബഷീര്‍

1

വിഷയത്തില്‍ ഉന്നയിച്ച മൂന്ന് ചോദ്യങ്ങള്‍ക്കും ഒരേ ഉത്തരമാണ് മുഖ്യമന്ത്രി നല്‍കിയിരിക്കുന്നത്. സംഘങ്ങളായി എത്തിയ പ്രവര്‍ത്തകര്‍ 50 മിനിട്ടോളം അതിക്രമം നടത്തിയ ശേഷമാണ് പുറത്തിറങ്ങിയത് എന്നതു വസ്തുതയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരം മറുപടിയില്‍ കൃത്യമായി പരാമര്‍ശിക്കുന്നില്ല. ഗാന്ധിജിയുടെ ചിത്രം തകര്‍ത്തത് ആരാണെന്ന് അന്വേഷണ വിധേയമാക്കിയിട്ടുണ്ടോ, വിശദമായ ഉത്തരം നല്‍കാമോ എന്ന മൂന്നാമത്തെ ചോദ്യത്തിനുള്ള മറുപടി 153 ഐ.പി.സി വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തുവെന്നാണ്. ഇതും അന്വേഷണ പരിധിയിലാണെന്ന് മറുപടിയിലുണ്ട്.

2

നേരത്തെ, വയനാട്ടിലെ എസ്എഫ്‌ഐ സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത് എത്തിയിരുന്നു. വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസിന് നേരെയുണ്ടായ ആക്രമണത്തില്‍ ശക്തമായി അപലപിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. ജനാധിപത്യ രീതിയിലുള്ള പ്രതിഷേധങ്ങള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യമുള്ള നാടാണ് ഇത്. എന്നാല്‍ അത് അതിക്രമത്തിലേക്ക് കടക്കുന്നത് തെറ്റായ പ്രവണതയാണ്. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

'അത് താങ്കളാവും എന്നായിരുന്നു ഞാന്‍ കരുതിയത് ' സല്‍മാന്‍ രാജകുമാരനോട് ബൈഡന്‍ ആദ്യം പറഞ്ഞ കാര്യം..'അത് താങ്കളാവും എന്നായിരുന്നു ഞാന്‍ കരുതിയത് ' സല്‍മാന്‍ രാജകുമാരനോട് ബൈഡന്‍ ആദ്യം പറഞ്ഞ കാര്യം..

3

കൽപ്പറ്റയിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസാണ് എസ് എഫ് ഐ പ്രവർത്തകർ ചേർന്ന് അടിച്ചു തകർത്തത്. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധി ഇടപെടൽ നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ് എഫ് ഐ പ്രവർത്തകർ അതിക്രമം നടത്തിയത്. സംഭവത്തിൽ ഓഫീസ് ജീവനക്കാർക്ക് അടക്കം പരിക്ക് പറ്റിയിരുന്നു.

4


കല്‍പ്പറ്റ കൈമാട്ടിയിലെ എം പിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഈ മാർച്ചാണ്
ആക്രമണത്തിലെത്തിയത്. പ്രവർത്തകർ ഓഫീസിലേക്ക് തള്ളി കയറാൻ ശ്രമം നടത്തിയതോടെ പൊലീസ് തടയുകയും ലാത്തി വീശുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വലിയ സംഘർഷം ഉണ്ടായത്.

'ജനിച്ചതാര്‍ക്കുവേണ്ടി...' നിമിഷയെ എടുത്തുപൊക്കി ജാസ്മിന്‍ ആ വൈറല്‍ ചിത്രങ്ങള്‍ ഇതാ

English summary
The attack against Rahul Gandhi office has not been noticed, Cm's reply in the Assembly
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X