കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല, മലയാളി ദത്തെടുത്തതാകാം, ഐതീഹ്യത്തെ തള്ളി വി മുരളീധരന്‍

Google Oneindia Malayalam News

ഓണവുമായുള്ള മഹാബലിയുടെ ഐതീഹ്യത്തെ തള്ളി കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ഓണവുമായുള്ള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല.നര്‍മദാ നദിയുടെ തീരപ്രദേശം ഭരിച്ചിരുന്ന രാജാവായിരുന്നു മഹാബലി.മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ലെന്നും വി മുരളീധരൻ പറഞ്ഞു.

മഹാബലിയെ മലയാളികൾ ചിലപ്പോൾ ദത്തെടുത്തതാകാം. വാമനൻ മഹാബലിക്ക് മോക്ഷം നൽകുകയായിരുന്നു എന്നാണ് ഐതിഹ്യം പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ദുബായ് ഇന്ത്യൻ കോൺസുലേറ്റിൽ ബിജെപി അനുകൂല സംഘടനയുടെ ഓണാഘോഷത്തിലായിരുന്നു മുരളീധരൻറെ പരാമര്‍ശം.

v muraleedharan

'എംബിആർ ഈസ് മൈ ലീഡർ; മാസ്ക് ഇടാത്തത് ധിക്കാരമല്ല,കാരണമുണ്ട്'; എഎൻ ഷംസീർ'എംബിആർ ഈസ് മൈ ലീഡർ; മാസ്ക് ഇടാത്തത് ധിക്കാരമല്ല,കാരണമുണ്ട്'; എഎൻ ഷംസീർ

കേരളം ഭരിച്ചിരുന്ന അസുര രാജാവായ മഹാബലിയെ മൂന്നടി മണ്ണ് ചോദിച്ച വാമനന്‍ പാതാളത്തിലേക്ക് ചവിട്ടിത്താഴ്ത്തുകയായിരുന്നുവെന്നാണ് ഐതിഹ്യം.എല്ലാ വര്‍ഷവും തിരുവോണനാളില്‍ സ്വന്തം പ്രജകളെ കാണാന്‍ അനുവദിക്കണമെന്നാണ് മഹാബലി വാമനനോട് ആവശ്യപ്പെട്ട അവസാന അഭിലാഷമെന്നും ഐതിഹ്യത്തിൽ പറയുന്നു.

നേരത്തെ ഓണത്തിന് വാമനജയന്തി ആശംസകള്‍ നേര്‍ന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരാമര്‍ശം വിവാദമായിരുന്നു.കഴിഞ്ഞ വര്‍ഷം ഓണത്തിനായിരുന്നു അമിത് ഷായുടെ വിവാദ ആശംസ. മഹാബലിയെ ചവിട്ടിത്താഴ്ത്തുന്ന ചിത്രമടക്കം പോസ്റ്റ് ചെയ്തായിരുന്നു വാമനജയന്തി ആശംസകള്‍ അമിത് ഷാ ഫെയ്‌സ്ബുക്കിലൂടെ നേര്‍ന്നത്. എന്നാൽ ഇത്തവണ വിവാദങ്ങൾ ഒഴിവാക്കി ഓണാശംസയാണ് കേന്ദ്ര ആഭ്യന്തര മന്ത്രി നേർന്നത്.

കശ്മീരിലെത്തുമ്പോഴേക്കും രാഹുൽജി എങ്കിലും കോൺഗ്രസിലുണ്ടായാൽ മതിയായിരുന്നു, ട്രോളി ജസ്ല മാടശ്ശേരികശ്മീരിലെത്തുമ്പോഴേക്കും രാഹുൽജി എങ്കിലും കോൺഗ്രസിലുണ്ടായാൽ മതിയായിരുന്നു, ട്രോളി ജസ്ല മാടശ്ശേരി

English summary
there is no connection between mahabali and onam and no historical evidence says Union Minister v muraleedharan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X