സാരി വില്‍പ്പനയ്ക്കെത്തിയ ആള്‍ വീട്ടമ്മയുടെ മാല പൊട്ടിച്ചോടി... കൂസലില്ലാതെ വീട്ടമ്മ, കാരണമുണ്ട്...
തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് സംഭവം
കല്ലറ: തിരുവനന്തപുരം ജില്ലയിലെ കല്ലറിയില്‍ കഴിഞ്ഞ ദിവസം ഒരു രസകരമായ സംഭവം നടന്നു. സാരി വില്‍പ്പനക്കാരനായി എത്തിയ ഇതര സംസ്ഥാനക്കാരന്‍വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഓടുകയായിരുന്നു. എന്നാല്‍ ഇതു കണ്ട് വീട്ടമ്മ ബഹളം വയ്ക്കാനെ പരാതിപ്പെടാനോ പോയില്ല, അതിനൊരു കാരണവുമുണ്ട്.

വീടിന്റെ മുന്‍ഭാഗത്തു വച്ചു സാരികള്‍ നിരത്തി കാണിച്ചുകൊടുക്കുന്നതിനിടെയാണ് വില്‍പ്പനക്കാരന്‍ വീട്ടമ്മയുടെ കഴുത്തില്‍ കിടന്ന വലിയ മാല ശ്രദ്ധിച്ചത്. പെട്ടെന്നാണ് അയാള്‍ മാല പൊട്ടിച്ചെടുത്ത് സാരിക്കെട്ട് ഉപേക്ഷിച്ചു കടന്നുകളഞ്ഞത്.വീട്ടമ്മ കൊണ്ടു പോയത് മുക്കുപണ്ടമാണെന്നതാണ് രസകരം. ഇതിനെ തുടര്‍ന്നാണ് വീട്ടമ്മ ബഹളം വയ്ക്കുകയോ പോലീസില്‍ പരാതി നല്‍കുകയോ ചെയ്യാതിരുന്നത്. മുക്കുപണ്ടം നഷ്ടമായ വീട്ടമ്മയ്ക്കു ലഭിച്ചതാവട്ടെ 25 പുത്തന്‍ സാരികളും. മോഷ്ടാവ് ഉപേക്ഷിച്ച കെട്ടില്‍ 25 സാരികള്‍ ഉണ്ടായിരുന്നതായാണ് വിവരം.












Click it and Unblock the Notifications