• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എസ്‌ഐയെ തള്ളി നിലത്തിട്ടു; കൗണ്‍സിലറെ സ്ത്രീ എറിഞ്ഞോടിച്ചു, വീഡിയോ വൈറല്‍... ആ സംഭവം ഇങ്ങനെ

Google Oneindia Malayalam News

പത്തനംതിട്ട: എസ്‌ഐക്കും രാഷ്ട്രീയ നേതാവിനും പുലാവാല് സൃഷ്ടിച്ച ഒരു സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. പത്തനംതിട്ട തിരുവല്ലയ്ക്കടുത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് വൈറലായിരിക്കുന്നത്.

രണ്ട് വീട്ടുകാര്‍ തമ്മിലെ തര്‍ക്കം അറിഞ്ഞ് എത്തിയ എസ്‌ഐയെ ഒരു സ്ത്രീ തള്ളിയിടുന്നതും വാര്‍ഡ് കൗണ്‍സിലറെ കല്ലെറിഞ്ഞ് ഓടിക്കുന്നതും വീഡിയോയില്‍ കാണാം. പോലീസുകാരുടെ ഭാഷയില്‍ 'തലവേദന' കേസായിരുന്നു ഇത്. ആ സംഭവത്തിന്റെ വിശദാംശങ്ങള്‍ ഇങ്ങനെ...

ബീഫ് കൂടുതല്‍ കഴിക്കണമെന്ന് ബിജെപി മന്ത്രി; അന്തംവിട്ട് പ്രമുഖ നേതാക്കള്‍, മീനും ചിക്കനും കുറയ്ക്കാംബീഫ് കൂടുതല്‍ കഴിക്കണമെന്ന് ബിജെപി മന്ത്രി; അന്തംവിട്ട് പ്രമുഖ നേതാക്കള്‍, മീനും ചിക്കനും കുറയ്ക്കാം

1

തിരുവല്ല കറ്റോട് കളപുരയ്ക്കല്‍ വീട്ടില്‍ അമ്മാളാണ് എസ്‌ഐയ്ക്കും കൗണ്‍സിലര്‍ക്കുമെതിരെ തിരിഞ്ഞത്. അമ്മാളും ഭര്‍ത്താവിന്റെ സഹോദരി രജനിയും തമ്മില്‍ വസ്തു തര്‍ക്കത്തിലാണ്. ഒരു പ്രശ്‌നം നടക്കുന്നു എന്നാണ് പട്രോളിങിലായിരുന്ന എസ്‌ഐ രാജന് സ്‌റ്റേഷനില്‍ നിന്ന് കിട്ടിയ വിവരം. ഇതുപ്രകാരം സംഭവസ്ഥലത്തെത്തി സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൗണ്‍സിലര്‍ ജേക്കബ് ജോര്‍ജ് മനയ്ക്കലും എത്തിയത്.

2

തിരുവല്ല നഗരസഭയിലെ 11ാം വാര്‍ഡ് കൗണ്‍സിലറാണ് ജേക്കബ് ജോര്‍ജ്. അമ്മാളിന്റെയും രജനിയുടെയും ഭര്‍ത്താക്കന്‍മാര്‍ മരിച്ചിട്ടുണ്ട്. സ്ഥലം വീതം വച്ചതോടെ വീട്ടിലെ കക്കൂസ് അതിര്‍ത്തിയില്‍ വന്നു. ഇത് പൊളിച്ചുമാറ്റുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം രൂക്ഷമായത്. രജനിയും രണ്ടു പെണ്‍മക്കളുമാണ് അവരുടെ വീട്ടിലുള്ളത്. കക്കൂസ് പൊളിക്കുന്നതിനിടെയാണ് പോലീസ് എത്തിയത്.

3

രജനിയുമായി പോലീസ് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. പിന്നീട് അമ്മാളുമായും സംസാരിച്ചു. അമ്മാളുമായി കൗണ്‍സിലര്‍ സംസാരിക്കുന്നതിനിടെയാണ് അവര്‍ ക്ഷുഭിതയായത്. കൗണ്‍സിലര്‍ എന്താണ് അവരോട് സംസാരിച്ചത് എന്ന് വ്യക്തമല്ല. എന്നാല്‍ കൗണ്‍സിലറുടെ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങി എറിയുന്നത് വീഡിയോയിലുണ്ട്.

6 പേര്‍ പുറത്തുപോയാല്‍ പാര്‍ട്ടി പിളരുമോ? മെംബര്‍ഷിപ്പുമായി കാസിം പക്ഷം, ഐഎന്‍എല്ലില്‍ സമവായമില്ല6 പേര്‍ പുറത്തുപോയാല്‍ പാര്‍ട്ടി പിളരുമോ? മെംബര്‍ഷിപ്പുമായി കാസിം പക്ഷം, ഐഎന്‍എല്ലില്‍ സമവായമില്ല

4

കൗണ്‍സിലറെ ആക്രമിക്കുന്നത് തടയാനാണ് ഇടപെട്ടത് എന്ന് പോലീസ് പറയുന്നു. ഫോണ്‍ തിരിച്ചുവാങ്ങാന്‍ കൗണ്‍സിലര്‍ ശ്രമിക്കുമ്പോഴാണ് അമ്മാള്‍ അത് ദൂരേക്ക് എറിഞ്ഞത്. കൗണ്‍സിലര്‍ പിന്നീട് മൊബൈല്‍ എടുത്ത് ബഹളം വയ്ക്കുന്നതും തിരിച്ചുപോകാന്‍ ഒരുങ്ങുന്നതും വീഡിയോയില്‍ കാണാം. ഈ വേളയില്‍ എസ്‌ഐയുടെ ഫോണ്‍ പിടിച്ചുവാങ്ങാന്‍ അമ്മാള്‍ ശ്രമിച്ചുവത്രെ.

5

മൊബൈല്‍ പിടിച്ചുവാങ്ങാന്‍ ശ്രമിച്ചെങ്കിലും എസ്‌ഐ എടുത്തു. ഈ വേളയിലാണ് എസ്‌ഐയെ പിടിച്ചുതള്ളിയതും അദ്ദേഹം നിലത്ത് വീണതും. മൊബൈല്‍ കിട്ടാനായി എസ്‌ഐയുമായി തര്‍ക്കമായി. ഇതിനിടെ കൗണ്‍സിലര്‍ വന്ന് അമ്മാളിനെ പിടിച്ചുതള്ളി. അമ്മാള്‍ നിലത്തുവീഴുന്നത് വീഡിയോയില്‍ കാണാം. പിന്നീട് കല്ല് കൊണ്ടാണ് അമ്മാള്‍ ഇവരെ നേരിട്ടത്. കല്ലേറ് തുടങ്ങിയതോടെ കൗണ്‍സിലര്‍ ഓടിരക്ഷപ്പെട്ടു.

6

എസ്‌ഐ രാജന്‍ ഈ വേളയില്‍ ഉറക്കെ സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. വനിതാ പോലീസ് ഇല്ലാതെയാണ് എസ്‌ഐയും കൗണ്‍സിലറും സംഭവസ്ഥലത്തെത്തിയത്. അതുകൊണ്ടുതന്നെ ദേഷ്യപ്പെട്ട സ്ത്രീയെ കീഴ്‌പ്പെടുത്താന്‍ മുതിര്‍ന്നില്ലെന്ന് എസ്‌ഐ പറഞ്ഞു. സംഭവത്തില്‍ തിരുവല്ല പോലീസ് കേസെടുത്തു. അമ്മാളിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അമ്മാള്‍ തിരുവല്ല താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.

7

കൗണ്‍സിലറും എസ്‌ഐയും വൈദ്യസഹായം തേടി. കൗണ്‍സലറുടെ വസ്ത്രങ്ങളും മൊബൈലും തെളിവായി എടുത്തിട്ടുണ്ട്. പോലീസും കൗണ്‍സിലറും ആക്രമിച്ചു എന്നാണ് അമ്മാളിന്റെ പരാതി. ശനിയാഴ്ച പകല്‍ 11 മണിയോടെയാണ് സംഭവം നടന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുക്കാന്‍ സാധ്യത എന്നാണ് വിവരം.

(സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

ബിഗ് ബോസ് താരത്തിന് പ്രണയ സാഫല്യം; സ്‌നേകനും നടി കന്നികയും വിവാഹിതരായി, സാക്ഷിയായി കമല്‍ഹാസന്‍, ചിത്രങ്ങള്‍ കാണാം

cmsvideo
  Police rescued man from kidnaping team
  English summary
  Thiruvalla SI and Ward Councilor clash with Woman; This is The Story of Behind the Viral Video
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X