എംഎല്‍എ ഓഫീസ് ഒഴിയണമെന്ന് പ്രശാന്തിനോട് ശ്രീലേഖ; പറ്റില്ലെന്ന് മറുപടി, ' അവര്‍ ജയിച്ചാല്‍ നാടുവിടണോ?'
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്റെ ശാസ്തമംഗലത്തെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വട്ടിയൂര്‍ക്കാവ് എം എല്‍ എയുടെ ഓഫിസ് ഒഴിയണമെന്ന് വി കെ പ്രശാന്തിനോട് ശാസ്തമംഗലം കൗണ്‍സിലര്‍ ആര് ശ്രീലേഖ. ഇന്നലെ ഫോണിലൂടെയാണ് ശ്രീലേഖ പ്രശാന്തിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാല്‍ കെട്ടിടം ഒഴിയാന്‍ പറ്റില്ല എന്ന് പ്രശാന്ത് മറുപടി കൊടുക്കുകയും ചെയ്തു.
ശാസ്തമംഗലത്തുള്ള കോര്പറേഷന് കെട്ടിടത്തിലാണ് വട്ടിയൂര്‍ക്കാവ് എംഎല്‍എയുടെ ഓഫിസ് സ്ഥിതി ചെയ്യുന്നത്. ഇതേ കെട്ടിടത്തിലാണ് മുന്‍ കൗണ്‍സിലറുടേയും ഓഫീസ്. എന്നാല്‍ ഈ മുറി ചെറുതാണെന്നും എംഎല്‍എ ഓഫിസ് പ്രവര്‍ത്തിക്കുന്ന മുറി തനിക്ക് വേണം എന്നുമാണ് ശ്രീലേഖ പറയുന്നത്. കോര്പറേഷന് കെട്ടിടത്തിന്റെ താഴത്തെ നില മുഴുവന്‍ എംഎല്‍എ കയ്യടക്കി വെച്ചിരിക്കുകയാണെന്നും ശ്രീലേഖ ആരോപിച്ചു.

തന്റെ വാര്‍ഡിലുള്ള കെട്ടിടം ആയത് കൊണ്ടാണ് എംഎല്‍എയോട് ഒഴിയാന്‍ ആവശ്യപെട്ടതെന്നും ശ്രീലേഖ പ്രതികരിച്ചു. എന്നാല്‍ വാടക കരാര്‍ പ്രകാരമാണ് ഓഫിസ് അനുവദിച്ചിട്ടുള്ളതെന്നും 2026 നിയമസഭാ തിരഞ്ഞെടുപ്പ് വരെ കാലാവധിയുണ്ടെന്നും വികെ പ്രശാന്ത് പറഞ്ഞു. കൗണ്‍സിലറുടെ ആവശ്യം സാമാന്യമര്യാദയുടെ ലംഘനമാണ് എന്നും അവര്‍ക്ക് അധികാരം കിട്ടിയതുകൊണ്ട് ബാക്കിയുള്ളവരെല്ലാം നാട് വിട്ട് പോകണം എന്ന് പറഞ്ഞാല്‍ അംഗീകരിക്കാനാകില്ല എന്നും അദ്ദേഹം വ്യക്തമാക്കി.
ശ്രീലേഖ ഒറ്റയ്ക്ക് വിളിച്ച് ഇത്തരമൊരു കാര്യം ആവശ്യപ്പെടുമെന്ന് കരുതുന്നില്ല എന്നും പുതിയ ഭരണനേതൃത്വം അറിഞ്ഞുകൊണ്ടാണ് ഇത് എന്ന് സംശയിക്കുന്നുവെന്നും പ്രശാന്ത് പറഞ്ഞു. 'ഞാന്‍ മേയറായി ഇരിക്കുന്ന കാലത്താണ് ഈ കെട്ടിടം നിര്‍മ്മിക്കുന്നതും ഉദ്ഘാടനം നടക്കുന്നതും. എന്നാല്‍ അതൊരു വാദമായി പറയാന്‍ ഉദ്ദേശിക്കുന്നില്ല. കടിച്ചുതൂങ്ങേണ്ട ആവശ്യവുമില്ല. ഇതെല്ലാം ജനം വിലയിരുത്തും. ഇക്കാര്യത്തില്‍ നിയമപരമായ മാര്‍ഗങ്ങള്‍ മാത്രമെ സ്വീകരിക്കൂ. അവിടെയേ ഇരിക്കൂവെന്ന നിര്‍ബന്ധമില്ല. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടിയുമായി ആലോചിക്കും,' വി കെ പ്രശാന്ത് പറഞ്ഞു.
കോര്പ്പറേഷന് കൗണ്‍സില്‍ തീരുമാന പ്രകാരമാണ് പ്രശാന്തിന്റെ ഓഫീസ് വാടകയ്ക്ക് ഇവിടെ പ്രവര്‍ത്തിക്കുന്നത്. അടുത്ത മാര്‍ച്ച് വരെയാണ് ഇതിന്റെ കാലാവധി. എന്നാല്‍ കെട്ടിടം ഒഴിപ്പിക്കാന്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള കൗണ്‍സില്‍ തീരുമാനിച്ചാല്‍ എംഎല്‍എക്ക് ഓഫീസ് ഒഴിയേണ്ടി വരും. കൗണ്‍സിലര്‍ക്ക് കോര്പറേഷന് കെട്ടിടത്തില്‍ ഓഫീസ് വേണമെങ്കില്‍ മേയര്‍ വഴി അനുമതി ലഭിക്കണം.
കെട്ടിട സൗകര്യം ലഭ്യമാണോ എന്ന് സെക്രട്ടറിയാണ് പരിശോധിച്ച് നടപടിയെടുക്കുക. കോര്‍പറേഷന്റെ കെട്ടിടം വാര്‍ഡില്‍ ലഭ്യമല്ലെങ്കില്‍ മറ്റു കെട്ടിടങ്ങള്‍ വാടകയ്ക്ക് എടുക്കാവുന്നതാണ്. കോര്പറേഷന് നിശ്ചിത തുക (പ്രതിമാസം പരമാവധി 8000 രൂപ) വാടക നല്‍കും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications