Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ എന്തുകൊണ്ട് താമര വിരിയുന്നില്ല; കാരണം കണ്ടെത്തി ബിജെപി, അമിത് ഷായ്ക്ക് മുന്നിൽ റിപ്പോർട്ട്

ദില്ലി: കേരളത്തിലും താമര വിരിയുന്ന കാലം വിദൂരമല്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സംസ്ഥാനം സന്ദർശിച്ച അമിത് ഷാ ബിജെപിയുടെ പൊതുയോഗത്തിൽ പ്രസംഗിച്ചത്. കമ്മ്യൂണിസവും കോൺഗ്രസും അപ്രത്യക്ഷമാകുകയാണെന്നും ബി ജെ പി കേരളത്തിൽ അധികാരത്തിലേറുന്ന ദിവസം വരുമെന്നും ഷാ പറഞ്ഞു.

എന്നാൽ അമിത് ഷായുടെ വാക്കുകൾ എളുപ്പം നടക്കാൻ സാധ്യതയില്ലെന്നാണ് ബിജെപിയുടെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നത്. പാർട്ടിക്ക് എന്തുകൊണ്ട് കേരളം പിടിക്കാൻ സാധിക്കുന്നില്ലെന്നും കേരളം സന്ദർശിച്ച് കേന്ദ്രമന്ത്രിമാർ തയ്യാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. വിശദമായി വായിക്കാം

1


ശക്തമായ പ്രവർത്തനങ്ങൾ കാഴ്ച വെച്ചിട്ടും ബി ജെ പിക്ക് പിടിക്കാൻ കഴിയാതിരുന്ന 144 മണ്ഡലങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം ചേർന്ന ബി ജെ പി ഉന്നത തലയോഗത്തിൽ ചർച്ചയായിരുന്നു. ഇതിൽ കേരളത്തിലെ മൂന്ന് മണ്ഡലങ്ങളാണ് ഉള്ളത്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബി ജെ പി എ പ്ലസ് മണ്ഡലങ്ങൾ എന്ന പട്ടികയിൽ പെടുത്തിയ തിരുവനന്തപുരം, തൃശ്ശൂർ, പത്തനംതിട്ട എന്നിവയാണ് ഈ മണ്ഡലങ്ങൾ.തൃശ്ശൂരിൽ അന്നത്തെ രാജ്യസഭ എംപി കൂടിയായ സുരേഷ് ഗോപി ഇറങ്ങിയിട്ടും പാർട്ടിക്ക് രക്ഷയുണ്ടായില്ല. ശബരിമല സ്ത്രീ പ്രവേശനം ചർച്ചയായ പത്തനംതിട്ടയിൽ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും കനത്ത പരാജയം രുചിച്ചു. പാർട്ടിയെ സംബന്ധിച്ച് നേരിയ ആശ്വാസമായത് തിരുവനന്തപുരത്ത് മാത്രമായിരുന്നു. ഇവിടെ 31 ശതമാനം വോട്ട് നേടി കുമ്മനം രാജശേഖരന് രണ്ടാം സ്ഥാനത്ത് എത്താൻ സാധിച്ചിരുന്നു.

2

കിണഞ്ഞ് പരിശ്രമിച്ചിട്ടും മണ്ഡലങ്ങളിൽ മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതിരുന്നതിന് നിരവധി കാരണങ്ങൾ മന്ത്രിമാരുടെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിൽ പ്രധാനം കേരളത്തിൽ ക്രൈസ്തവ വോട്ടുകശെ സ്വാധീനിക്കാൻ ബിജെപിക്ക് സാധിക്കുന്നില്ലെന്നതാണ്. ക്രിസ്ത്യൻ വോട്ടുകൾ ഏകീകരിക്കാനുള്ള സാഹചര്യം കേരളത്തിൽ ഉണ്ട്. അത് ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ പാർട്ടി നേതൃത്വം നടത്തുന്നുണ്ടെങ്കിലും വിജയിക്കുന്നില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

3


ഹിന്ദു വോട്ടുകൾ ഏകീകരിക്കാൻ കഴിയുന്ന സാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തിലും പാർട്ടി നേതൃത്വം സമ്പൂർണ പരാജയമാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നടക്കുന്നത് പോലെ മറ്റ് പാർട്ടികളിൽ നിന്നും നേതാക്കൾക്ക് ബി ജെ പിയിലേക്ക് വരാൻ പല നേതാക്കൾക്കും താത്പര്യമുണ്ട്. എന്നാൽ അതിന് അനൂകൂലമായൊരു സാഹചര്യം സൃഷ്ടിക്കുന്നതിൽ നേതൃത്വം പരാജയപ്പെടുന്നുവെന്നാണ് മറ്റൊരു വിമർശനം.

ട്വിറ്ററിൽ താരം മോദി തന്നെ;എത്ര ഫോളോവേഴ്സ് എന്നല്ലേ അറിയാം

4


2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യ ലക്ഷ്യം വെച്ചുള്ള പ്രവർത്തനങ്ങൾ ബിജെപി ആരംഭിച്ചിട്ടുണ്ട്. നിലവിൽ ദക്ഷിണേന്ത്യയിൽ കർണാടകയിൽ മാത്രമാണ് പാർട്ടിക്ക് അധികാരം ഉള്ളത്. ബിജെപിയുടെ അടുത്ത പ്രധാന ലക്ഷ്യം തെലങ്കാനയും തമിഴ്നാടുമാണ്. കേരളത്തിലെ സമാനമായ സാഹചര്യമാണ് തെലങ്കാനയിലും കേരളത്തിലുമെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. എന്നിട്ടും ഇവിടെ മുന്നേറാൻ ബി ജെ പിക്ക് സാധിച്ചിട്ടുണ്ടെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസ് തകർന്ന തെലങ്കാനയിൽ വരുന്ന തിരഞ്ഞെടുപ്പോടെ മുഖ്യപ്രതിപക്ഷമാകാൻ സാധിക്കുമെന്ന് ബി ജെ പി കരുതുന്നുണ്ട്. തമിഴ്നാട്ടിൽ എ ഐ എ ഡി എം കെയിലെ അധികാര ഭിന്നതകൾ മുതലെടുത്ത് ലോക്സഭ തിരഞ്ഞെടുപ്പിൽ മുന്നേറാൻ സാധിക്കുമെന്നും പാർട്ടി കണക്ക് കൂട്ടുന്നുണ്ട്.

'ദിൽഷയുടെ ആരാധകർ എങ്ങനെ ശാന്തരാകും?'; ഓണം ലുക്ക് കളറാക്കി കസറിയില്ലേ..വൈറൽ ഫോട്ടോകൾ

5

സമാന മാതൃകകൾ കേരളത്തിലെ നേതൃത്വവും പരീക്ഷിക്കണമെന്നാണ് ബി ജെ പി ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശം. എന്തായാലും കേരളത്തിലേത് അടക്കമുള്ള 144 മണ്ഡലങ്ങളിൽ മന്ത്രിമാർക്ക് പ്രത്യേക ചുമതല നൽകിയിട്ടുണ്ട്. ഒക്ടോബർ മുതൽ ജനവരി വരെ ഈ ലോക്സഭ മണ്ഡലങ്ങളിൽ കേന്ദ്രമന്ത്രിമാർ വീണ്ടും സന്ദർശനം നടത്തും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+