Get Updates
Get notified of breaking news, exclusive insights, and must-see stories!

പറയാനുള്ളത് ധൈര്യത്തോടെ പറഞ്ഞു: പിന്നാലെ നടി ഗായത്രി നേരിടേണ്ടി വരുന്നത്, വന്‍ പ്രതിഷേധം

തിരുവനന്തപുരം: സംസ്കാരിക മേഖലയിലേക്ക് സംഘപരിവാർ നടത്തുന്ന കടന്നു കയറ്റങ്ങളേക്കുറിച്ച് തുറന്ന് പറഞ്ഞുകൊണ്ട് സിനിമ - സീരിയില്‍ നടിയും പുരോകമന കലാസാഹിത്യ സഘം പ്രവർത്തകയുമായ ഗായത്രി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കേരളത്തില്‍ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകളില്‍ ന്യൂനപക്ഷ വിഭാഗങ്ങളുടേയോ ദളിത് ജീവിതങ്ങളുടേയെ കഥ പറയാന്‍ ശ്രമിക്കുന്നുണ്ടോയെന്ന കാതലായ ചോദ്യം ഉയർത്തുന്ന ഗായത്രിയുടെ വിമർശനം സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

നമ്മള്‍ സീരിയിലുകളിലൂടെ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ഒരു ട്രയാങ്കിളാണ്. അദാനിയും അംബാനിയും ടാറ്റയും അടങ്ങുന്ന കോർപ്പറേറ്റുകളാണ് ഈ ട്രയങ്കളിന്റെ ഒരു കോണ്‍. ഈ ട്രയങ്കളിന്റെ മറ്റ് രണ്ട് കോണുകളെ ബന്ധിപ്പിക്കുന്ന ബേസ് തീരുമാനിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും ആണെന്നും പ്രസംഗത്തിലൂടെ ഗായത്രി വർഷ പറഞ്ഞു.

gayathri-varsha

ഈ പ്രസംഗം വൈറലായി മാറിയതിന് പിന്നാലെയാണ് നടിക്കെതിരായ സൈബർ അധിക്ഷേപവും ശക്തമായത്. സ്ത്രീ വിരുദ്ധമായ പരാമർശങ്ങളും താരത്തിനെതിരായി നടക്കുന്നത്. ഇതോടെ താരത്തെ പിന്തുണച്ചുകൊണ്ട് നിരവധിയാളുകളാണ് വന്നിരിക്കുന്നത്. ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണത്തിൽ പ്രതിഷേധിക്കണമെന്ന് പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റിയും ആവശ്യപ്പെട്ടു.

പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ ഗായത്രി വർഷ ഫാസിസ്റ്റ് വർഗീയതക്കെതിരെയുള്ള സാംസ്കാരിക ഇടപെടലുകളിൽ മുൻപന്തിയിലുണ്ട്. മാനവികതയുടെ സന്ദേശം ഉയർത്തിപ്പിടിച്ച് കൊണ്ട് ഗായത്രി വർഷ കേരളത്തിലുടനീളം നടത്തുന്ന പ്രഭാഷണങ്ങളും , സാംസ്കാരിക ഇടപെടലുകളും വെറുപ്പിന്റെ വക്താക്കളെ പരിഭ്രാന്തരാക്കുന്നുണ്ടെന്നും പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി പ്രസ്താവനയിലൂടെ പറയുന്നു.

അതിന്റെ പ്രതിഫലനമാണ് ജീർണ്ണത നിറഞ്ഞു നിൽക്കുന്ന സൈബർ ആക്രമണങ്ങൾ. തൊഴിലിനെയും , സർഗാത്മക ഇടപെടലുകളെയും അപഹസിക്കുന്ന സൈബറിടങ്ങളിലെ
മനുഷ്യവിരുദ്ധരുടെനീക്കം അതി നിന്ദ്യമാണ്. ജീവിതത്തിന്റെ സകല സന്ദർഭങ്ങളിലും മനുഷ്യ സ്നേഹം ഉയർത്തി പ്പിടിക്കുന്ന സമരമുഖങ്ങളുടെ നേതൃനിരയിൽ ഗായത്രി വർഷയുണ്ട്. പ്രതിഭാശാലിയായ ഈ കലാകാരിയെ നിന്ദ്യമായ സൈബർ ആക്രമണം കൊണ്ട് പിന്തിരിപ്പിക്കാമെന്നു കരുതുന്നവർ മൂഡസ്വർഗത്തിലാണ്. ജനാധിപത്യ മതേതര വിശ്വാസികൾ ഗായത്രി വർഷക്കൊപ്പം ധീരതയോടെ നിൽക്കും.

ഗായത്രി വർഷക്കെതിരായ സൈബർ ആക്രമണത്തിൽ സർഗാത്മക പ്രതിഷേധങ്ങൾ ഉയർത്തിക്കൊണ്ടുവരണമെന്ന് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അഭ്യർത്ഥിക്കുകയും ചെയ്യുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+