• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ആ വിശ്വാസങ്ങളെയൊക്കെ ചെന്നിത്തല അംഗീകരിക്കുന്നുണ്ടോ? ആർഎസ്എസിനോടാണ് നിങ്ങൾ മത്സരിക്കുന്നത്

  • By Goury Viswanathan

തിരുവനന്തപുരം: ശബരിമല യുവതിപ്രവേശനത്തിനെതിരായ പ്രതിഷേധം സുവർണാവസരമായി കണ്ട് മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന ആർഎസ്എസിനോട് കോൺഗ്രസ് മത്സരിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക്. ഇടതു പക്ഷത്തിൽ നിന്ന് കുറച്ച് വിശ്വാസികളെ ഒപ്പം കൂട്ടാനാണ് അവർ ശ്രമിക്കുന്നത്.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന വിശ്വാസികള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. എന്നാൽ സർക്കാർ എന്നും വിശ്വാസികൾക്കൊപ്പമാണ്. വിധിയെ അനുകൂലിക്കുന്ന വിശ്വസികൾക്കൊപ്പമാണ് സർക്കാരെന്ന് തോമസ് ഐസക് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.

 വാട്ട് എബൗട്ടറി തന്നെ

വാട്ട് എബൗട്ടറി തന്നെ

രമേശ് ചെന്നിത്തല ഇപ്പോഴും പഴയ വാട്ട് എബൌട്ടറികളിൽത്തന്നെ. പ്രധാനവിഷയങ്ങളിൽ നിന്ന് ചർച്ചയെ വഴിതിരിക്കാൻ അതേ അദ്ദേഹത്തിനൊരു ഒരു വഴിയുള്ളൂ. ശബരിമലയെ സംബന്ധിച്ച വിധിയാണ് ചർച്ചാവിഷയം. അക്കാര്യത്തിൽ അദ്ദേഹത്തിന്റേതായി അവശേഷിക്കുന്ന വാദമെന്താണ്? ഇങ്ങനെ സംഗ്രഹിക്കാം - "കേരളത്തിലെ ശബരിമല വിശ്വാസികളിൽ വലിയൊരു ഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ് യുവതീപ്രവേശം. ഇതു മനസിലാക്കാതെ, വിശ്വാസികളെ മുഴുവൻ സംഘികളായി പ്രഖ്യാപിക്കുകയാണ് ഇടതുപക്ഷം ചെയ്യുന്നത്. ഇത് ആത്മഹത്യാപരമാണ്. ഈ വികാരം കണക്കിലെടുക്കാത്തതുകൊണ്ടാണ് വിധി ധൃതിപിടിച്ചു നടപ്പാക്കുന്നത്. ഇതിനെതിരെയാണ് കോൺഗ്രസിന്റെ പ്രക്ഷോഭം".

സാധ്യതകൾ പലതാണ്

സാധ്യതകൾ പലതാണ്

കേവല യുക്തിവാദികളെപ്പോലെ വിശ്വാസമെല്ലാം അന്ധവിശ്വാസമാണെന്നോ കപടമാണെന്നോ ഒന്നും ഞങ്ങൾ വാദിക്കുന്നില്ല. അങ്ങനെയൊരു നിലപാടുണ്ടായിരുന്നെങ്കിൽ കേരളത്തിലെ ഹിന്ദു വിശ്വാസികളിൽ മഹാഭൂരിക്ഷവും ഇടതുപക്ഷത്തോടൊപ്പം നിൽക്കുമായിരുന്നില്ല.

ശബരിമലയിലെ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന വിശ്വാസികൾക്കിടയിലും ആശയക്കുഴപ്പമുണ്ടാകാനുള്ള സാധ്യതയൊന്നും ഞങ്ങൾ തള്ളിക്കളയുന്നില്ല. അതൊക്കെ ഒരു സാധ്യത തന്നെയാണ്. അങ്ങനെയൊരു ആശയക്കുഴപ്പമുണ്ടെങ്കിൽ, അതൊരു സുവർണാവസരമായി കരുതി മുതലെടുക്കാമെന്നാണ് ആർഎസ്എസ് കരുതിയത്.

 മത്സരം ആർഎസ്എസിനോട്

മത്സരം ആർഎസ്എസിനോട്

അക്കാര്യത്തിൽ ആർഎസ്എസിനോട് മത്സരിക്കാനാണ് കോൺഗ്രസും കൂട്ടരും തീരുമാനിച്ചത്. അങ്ങനെ ഇടതുപക്ഷത്തു നിന്നും കുറച്ചു വിശ്വാസികളെ ഒപ്പം കിട്ടുമോ എന്നാണല്ലോ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യുവതീപ്രവേശനം അനുവദിച്ച വിധിയ്ക്കെതിരെ തെരുവിലിറങ്ങിയ ആൾക്കൂട്ടം കണ്ട്, വിശ്വാസികളെല്ലാം ഇക്കാര്യത്തിൽ ഒരു പക്ഷമായി എന്നു നിങ്ങൾ തെറ്റിദ്ധരിച്ചു.

 വിധിയെ അനുകൂലിക്കുന്ന വിശ്വാസികൾ

വിധിയെ അനുകൂലിക്കുന്ന വിശ്വാസികൾ

അതേസമയം, വിശ്വാസികളിൽത്തന്നെ ഇക്കാര്യത്തിൽ രണ്ടുപക്ഷമുണ്ട് എന്ന യാഥാർത്ഥ്യം നിങ്ങൾ ബോധപൂർവം കണ്ടില്ലെന്നു നടിച്ചു. അതുമൊരു യാഥാർത്ഥ്യമാണ്. വിധിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും വിശ്വാസികളിൽത്തന്നെയുണ്ട്. ലീലാവതി ടീച്ചറടക്കം പരസ്യമായി രംഗത്തു വന്നില്ലേ. അവരുടെ വാദങ്ങളെയും നിലപാടുകളെയും അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയബാധ്യതയിൽ നിന്ന് ഒളിച്ചോടുകയല്ലേ, ചെന്നിത്തലയടക്കമുള്ളവർ ചെയ്യുന്നത്?

 മതഭ്രാന്തരാക്കാൻ ശ്രമം

മതഭ്രാന്തരാക്കാൻ ശ്രമം

ഞങ്ങൾക്ക് ഇക്കാര്യത്തിൽ യാതൊരു ആശയക്കുഴപ്പവുമില്ല. വിധിയെ അനുകൂലിക്കുന്ന വിശ്വാസികൾക്കൊപ്പമാണ് ഞങ്ങൾ. എന്നാൽ, വിധിയിൽ സ്വാഭാവികമായി വിശ്വാസപരമായ കാരണങ്ങളാൽ ആശങ്കയുള്ളവരുടെ ആശങ്കയെ ബലപ്പെടുത്തി മതഭ്രാന്താക്കി മാറ്റുകയല്ല വേണ്ടത് എന്ന ഉറച്ച ബോധ്യവുമുണ്ട്. അവധാനതയോടെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കുകയാണ് ചെയ്യേണ്ടത്. ചെന്നിത്തലയടക്കമുള്ള രാഷ്ട്രീയ നേതാക്കൾ ചെയ്യേണ്ടത് അതാണ് എന്നാണ് ഞങ്ങളുടെ അഭിപ്രായം.

അടിസ്ഥാനരഹിതമായ വാദങ്ങൾ

അടിസ്ഥാനരഹിതമായ വാദങ്ങൾ

വിധി നടപ്പാക്കാൻ അനാവശ്യധൃതി പിടിച്ചു എന്നൊക്കെയുള്ള വിമർശനങ്ങൾക്കൊന്നും യാതൊരു അടിസ്ഥാനവുമില്ല. സുപ്രിംകോടതി അനുവദിച്ച മൗലികാവകാശം അനുഭവിക്കാനുള്ള സമയം മാറ്റിവെയ്ക്കാൻ കഴിയില്ല. അതുമാത്രമല്ല, ഈയൊരു വിഷയത്തിൽ 1991 മുതൽ സ്ഥായിയായ നിലപാടു സ്വീകരിച്ചവരാണ് ഇടതുപക്ഷ സർക്കാരുകൾ. 1991ൽ ഇടതുപക്ഷത്തിന്റെ നിലപാടിനെതിരെയാണ് ഹൈക്കോടതി വിധി വന്നത്. ഞങ്ങൾ അപ്പീൽ സമർപ്പിച്ചില്ല. അതിനു ശേഷം വന്ന ഒരു ഇടതുപക്ഷ സർക്കാരും അപ്പീലുമായി പോയില്ല.

 നിലപാട് മാറ്റം ഞങ്ങളുടേതല്ല

നിലപാട് മാറ്റം ഞങ്ങളുടേതല്ല

ഇപ്പോൾ സുപ്രിംകോടതിയിൽ കേസു വന്നപ്പോഴും 1991ൽ സ്വീകരിച്ച അതേ നിലപാടുതന്നെയാണ് ഞങ്ങൾ സ്വീകരിച്ചത്. പ്രായോഗിക നിർദ്ദേശങ്ങൾ കോടതിയ്ക്കു മുന്നിൽ സമർപ്പിക്കുകയും ചെയ്തു. വിശ്വാസികളെക്കൂടി വിശ്വാസത്തിലെടുത്തുവേണം വിധി പറയേണ്ടത് എന്ന വ്യക്തമായി പറയുകയും ചെയ്തിട്ടുണ്ട്. എല്ലാ വശവും പരിശോധിച്ചാണ് സുപ്രിംകോടതിയുടെ വിധി. ആ വിധിയ്ക്കൊപ്പം നിന്ന് ആശങ്കയുള്ള വിശ്വാസികളെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഞങ്ങൾ. മതധ്രൂവീകരണത്തിന് ഈ വിധി ഉപയോഗിക്കാൻ ഒരു കാരണവശാലും ബിജെപിയെ അനുവദിക്കാനാവില്ല.

നവോത്ഥാനചരിത്രവുമായി ബന്ധപ്പെടുത്തി കാര്യങ്ങൾ വിശ്വാസികളെ ബോധ്യപ്പെടുത്താനാണ് ഞങ്ങളുടെ ശ്രമം. അതിനു കാരണമുണ്ട്. മഹാഭൂരിപക്ഷം വിശ്വാസികൾക്കും ക്ഷേത്രപ്രവേശനം പോലും അനുവദിച്ചിരുന്നില്ല.

ഇത് ജാതിമേധാവിത്വം

ഇത് ജാതിമേധാവിത്വം

ജാതിമേധാവിത്തമായിരുന്നു ആ കാർക്കശ്യങ്ങൾ അടിച്ചേൽപ്പിച്ചത്. അതേ, ജാതിമേധാവിത്തം തന്നെയാണ് യുവതീപ്രവേശനത്തെ ഇന്ന് എതിർക്കുന്നതും.

വിശ്വാസികളുടെ കാര്യം പറയുമ്പോൾ എന്തുകൊണ്ടാണ് മലയരയന്മാരുടെ വിശ്വാസം നിങ്ങൾക്കു പ്രധാനമല്ലാത്തത്? മലയരയന്മാരുടെ ആരാധനാകേന്ദ്രമായിരുന്നല്ലോ പണ്ട് ശബരിമല.

ആ വിശ്വാസം അംഗീകരിക്കുമോ?

ആ വിശ്വാസം അംഗീകരിക്കുമോ?

പന്തളം കുടുംബത്തിന്റെയും ആന്ധ്രയിലെ പുരോഹിതന്മാരുടെയും വരവോടെയാണ് ആചാരം മാറിയത്. അതിൻറെ ഭാഗമായാണ് സ്ത്രീപ്രവേശനിയന്ത്രണവും വരുന്നത്. ഇന്ന് മലയരന്മാർ അടക്കമുള്ളവർ തങ്ങളുടെ ക്ഷേത്രത്തിലെ ബ്രാഹ്മണിക്കൽ രീതികൾക്കെതിരെ നിലപാടു സ്വീകരിച്ച് പരസ്യമായി രംഗത്തു വരികയാണ്. അവരും വിശ്വാസികളാണ്. ആ വിശ്വാസികളെ രമേശ് ചെന്നിത്തല പരിഗണിക്കുമോ? കേരളത്തിന്റെ നവോത്ഥാന പാരമ്പര്യത്തിന്റെ അവകാശികളായി എല്ലാ സമുദായങ്ങളിലെയും ഉത്പതിഷ്ണുക്കളുണ്ട്. നിയമവും ആചാരവും ലംഘിക്കാനും ആശയപ്രചരണം നടത്താനും സമരം നയിക്കാനും നായർ ബ്രാഹ്മണ സമുദായങ്ങളിൽ നിന്നുള്ള ഉത്പതിഷ്ണുക്കളുടെ നേതൃത്വം നമ്മുടെ നവോത്ഥാന ചരിത്രത്തിനുണ്ട്. അതിന്റെ തുടർച്ച ഇക്കാലത്തും ഉണ്ടാകും. .

എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നത്?

എന്താണ് മറയ്ക്കാൻ ശ്രമിക്കുന്നത്?

ഇനി തെരഞ്ഞെടുപ്പു ചരിത്രത്തെക്കുറിച്ച്. 1977ലെ ജനതാപാർടിയ്ക്കൊപ്പമായിരുന്നു ഞങ്ങൾ. ആ സഖ്യം ഇന്ത്യയുടെ തിരഞ്ഞെടുപ്പു ചരിത്രത്തിന്റെ ഭാഗമല്ലേ. അതിലെന്താ മറച്ചുവെയ്ക്കാനുള്ളത്? അടിയന്തരാവസ്ഥയെ ചെറുക്കാൻ പിന്നെ എന്തു ചെയ്യണമെന്നാണ് ചെന്നിത്തല ധരിക്കുന്നത്? അടിയന്തരാവസ്ഥയുടെ കെടുതികൾ, അതനുഭവിച്ചവർക്കേ മനസിലാകൂ. ജനത പിളർന്ന ശേഷം എന്തു സംഭവിച്ചു? ആർഎസ്എസ് പക്ഷം തൊട്ടടുത്ത ഇലക്ഷനിൽ നിങ്ങൾക്കൊപ്പമല്ലേ മത്സരിച്ചത്. കെ ജി മാരാരും രാജഗോപാലും നിങ്ങളുടെ സ്ഥാനാർത്ഥികളായിരുന്നില്ലേ. അതെന്തിനാ മറച്ചു വെയ്ക്കുന്നത്.

പരസ്യമായി പിന്തുണച്ചവർ

പരസ്യമായി പിന്തുണച്ചവർ

ഞങ്ങൾ നിങ്ങൾക്കും പിന്തുണ നൽകിയിട്ടുണ്ട്. രഹസ്യമായല്ല, പരസ്യമായി. പക്ഷേ, അതിൽനിന്നൊരു പാഠവും പഠിച്ചു. ബിജെപിയ്ക്കെതിരെയുള്ള സമരത്തിൽ ആത്മാർത്ഥതയോടെ മുന്നിൽ നിൽക്കുന്നവരല്ല നിങ്ങൾ. നേരത്തെ ഒരേ സാമ്പത്തികനയമായിരുന്നു നിങ്ങൾ പങ്കുവെച്ചിരുന്നതെങ്കിൽ, കേരളത്തിൽ ഇപ്പോൾ അവരുടെ രാഷ്ട്രീയനയവും പങ്കിടാൻ മടിയില്ലാത്ത നിലവാരത്തിലേയക്കു പതിച്ചിരിക്കുന്നു. ഇന്ത്യൻ ഭരണഘടനയെയും സുപ്രിംകോടതിയെയും പോലും ദുർബലപ്പെടുത്താൻ ബിജെപിയും സംഘപരിവാറും തീവ്രമായി ശ്രമിക്കുമ്പോൾ ദുർബലമായ പ്രതിരോധം പോലും നിങ്ങൾ ഉയർത്തുന്നില്ല എന്നു മാത്രമല്ല, കോൺഗ്രസിന്റെ കേന്ദ്രനിലപാടിനെപ്പോലും തള്ളിക്കളഞ്ഞുകൊണ്ട അവർക്ക് ഒത്താശ ചെയ്യുന്ന പ്രവർത്തനങ്ങളിൽ പരസ്യമായി ഏർപ്പെടുകയും ചെയ്യുന്നു. ഇതൊക്കെ ഈ നാട്ടിലെ ജനങ്ങൾ കാണുന്നുണ്ട്.

എതിർക്കുക തന്നെ ചെയ്യും

എതിർക്കുക തന്നെ ചെയ്യും

ഞങ്ങളെ സംബന്ധിച്ച് ഇന്ത്യൻ ജനാധിപത്യത്തിനും രാജ്യത്തിനും ബിജെപി ഉയർത്തുന്ന വെല്ലുവിളികളെയും ഭീഷണിയെയും കുറിച്ച് നല്ല ബോധ്യമുണ്ട്. ബിജെപി ഉയർത്തുന്ന വെല്ലുവിളികളെ ഒരു വിട്ടുവീഴ്ചയും കൂടാതെ എതിർക്കുക എന്ന കടമ ഞങ്ങൾ ഏറ്റെടുക്കും, അക്കാര്യത്തിൽ മതനിരപേക്ഷതയെ പിന്തുണയ്ക്കുന്ന നാനാജാതി മതസ്ഥരായ ഉത്പതിഷ്ണുക്കൾ ഞങ്ങൾക്കൊപ്പം ഉണ്ടാവുകയും ചെയ്യും.

ഫേസ്ബുക്ക് പോസ്റ്റ്

ധനമന്ത്രി തോമസ് ഐസകിന്റെ ഫേസ്ബുക്ക് പോസ്റ്റ്

രാജസ്ഥാനില്‍ ശക്തമായ വെല്ലുവിളിയുയര്‍ത്തി കോണ്‍ഗ്രസ്; കളംപിടിക്കാന്‍ മോദിയെ രംഗത്തിറക്കി ബിജെപി

ഒരു കിലോ വഴുതനങ്ങയുടെ വില കേട്ട് ഞെട്ടി; രണ്ടേക്കർ വഴുതനപ്പാടം നശിപ്പിച്ച് കർഷകൻ

English summary
thomas issac facebook post against congress stand on sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more