തോമസ് ചാണ്ടി വിഷയത്തിലെ മുഖ്യമന്ത്രിയുടെ മൗനം, പഴയ ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടി വിഷയത്തില്‍ മുഖ്യമന്ത്രിയുടെ മൗനം കേരളം മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ഇപി ജയരാജന്‍ വിഷയത്തിലും എകെ ശശീന്ദ്രന്‍ വിഷയത്തിലും തിരക്ക് പിടിച്ച് നടപടി എടുത്ത മുഖ്യമന്ത്രി തോമസ് ചാണ്ടിയോട് രാജി ആവശ്യപ്പെടാത്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പഴയ ഫേസ്ബുക്ക് പോസ്‌ററ് കുത്തിപ്പൊക്കി  സോഷ്യല്‍ മീഡിയയില്‍ വിവാദമായിരിക്കുന്നത്.

പിണറായി എന്താ ഒന്നും മിണ്ടാത്തത്, കാശ് വാങ്ങിയത് കൊണ്ടോ? പിണറായി ഡാ, ധാർമ്മികത ഡാ, പോസ്റ്റുകളും ഇല്ല

കഴിഞ്ഞ യുഡിഎഫ് ഭരണ കാലത്ത് കെഎം മാണിക്കെതിരെയും, ഉമ്മന്‍ചാണ്ടിക്കെതിരെയും പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ബാര്‍ കോഴയുടെ വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ തന്നെ കെഎം മാണി രാജിവെക്കണം അല്ലെങ്കില്‍ നാണംകെട്ട് പുറത്ത് പോകേണ്ടിവരുമെന്ന് ഞങ്ങള്‍ പറഞ്ഞതാണ് എന്ന് തുടങ്ങുന്ന പോസ്റ്റില്‍ അധികാരത്തില്‍ കടിച്ചുതൂങ്ങി അഴിമതി സംരക്ഷിക്കാനും കേസ് ഇല്ലാതാക്കാനും നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടിരിരിക്കുന്നു എന്നും,

 fbpost

അന്വേഷണ സംവിധാനത്തെയും ഉദ്ദ്യോഗസ്ഥരെയും ദുരുപയോഗിച്ചു രക്ഷപ്പെടാന്‍ നോക്കി, ഒടുവില്‍ ഹൈക്കോടതിയുടെ നിശ്ചിത വിമര്‍ശനത്തിന് ഇരയാകേണ്ടി വന്ന കെഎം മാണി, ഉമ്മന്‍ചാണ്ടി നയിക്കുന്ന സര്‍ക്കാരിന്റെ പ്രതീകമാണ്.

മാണിക്കൊപ്പം ഉമ്മന്‍ചാണ്ടിക്കും തുടരാന്‍ അര്‍ഹതയില്ല എന്ന് അവസാനിക്കുന്ന പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോര്‍ട്ടാണ് സോഷ്യല്‍ മീഡയിയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. മുന്‍പ് പറഞ്ഞ കാര്യങ്ങള്‍ തോമസ് ചാണ്ടി വിഷയം വന്നപ്പോള്‍ മുഖ്യമന്ത്രിയെ തിരിഞ്ഞുകൊത്തുകയാണ്. എല്‍ഡിഎഫ് പ്രവര്‍ത്തകരും വിഷയം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യ്തിട്ടുണ്ട്.

English summary
chief ministers silence on thomas chandy issue. old facebook post post of chief minister becomes viral in social media

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്