'കേക്കുമായി അരമനകൾ തേടിവരുന്ന കപടന്മാർക്ക് ഇതേ വിചാരമാണ് ഉള്ളിൽ';ടിഎൻ പ്രതാപൻ
ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെയുള്ള സംഘപരിവാർ അതിക്രമങ്ങളെ രൂക്ഷമായി വിമർശിച്ച് മുൻ എംപി ടിഎൻ പ്രതാപൻ.എന്തുമാത്രം അസഹിഷ്ണുതയോടെയാണ് ഹിന്ദുത്വ തീവ്രവാദികൾ ക്രൈസ്തവ വിശ്വാസികളോട് പെരുമാറുന്നതെന്ന് പ്രതാപൻ വിമർശിച്ചു. തരം കിട്ടിയാൽ ഇവിടെയുള്ള വർഗ്ഗീയ ഭ്രാന്തന്മാരും ഉത്തരേന്ത്യയിലുള്ള അവരുടെ മിത്രങ്ങളെ പോലെയാവും. ഈ കാപട്യം മലയാളി തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന 'ഔട്രീച്' നാടകങ്ങളൊക്കെ മലയാളി കുപ്പത്തൊട്ടിയിൽ എറിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പോസ്റ്റിൻ്റെ പൂർണരൂപം വായിക്കാം
' ക്രിസ്തുമസ് ആയല്ലോ. സമാധാന കാംക്ഷികളായ ഒരു ജനത അവരുടെ വിമോചകന്റെ ഉദയമാണ് ആഘോഷിക്കുന്നത്. ദൈവം സ്നേഹമാണെന്ന് പ്രഖ്യാപിച്ച ഒരു മതവും സേവനം ജീവിത മുദ്രയാക്കി മാറ്റിയ സഭകളും സഹജീവി സ്നേഹം അടയാളമാക്കിയ വിശ്വാസികളും ലോകത്തിന് നന്മ ആശംസിക്കുന്നു അതിമനോഹരമായ ഒരാഘോഷക്കാലം.

ലോകം മുഴുവൻ വലിയ സന്തോഷത്തിലും സമാധാനത്തിലും ആഘോഷിക്കുന്ന ഒരുവേളയാണിത്. പല രാജ്യങ്ങളിലും ക്രിസ്തുമസ്-പുതുവത്സര ആഘോഷം ഏറ്റവും ജനകീയമായ ദേശീയോത്സവങ്ങൾ പോലെയാണ്. നമ്മുടെ നാട്ടിലും ഒരുവിധം എല്ലാ മനുഷ്യരും ക്രിസ്തുമസ് ആഘോഷിക്കുന്നു. ഏറ്റവും കുറഞ്ഞത് ഈ അവധിക്കാലം ആസ്വദിക്കുന്നു. മധുരം പങ്കിടുന്നു. കരോളുകൾക്ക് പ്രോത്സാഹനം നൽകുന്നു. വെളിച്ചം തൂകുന്ന നക്ഷത്രങ്ങൾ കൊണ്ട് വീടുകൾ അലങ്കരിക്കുന്നു. ക്രൈസ്തവ വിശ്വാസികളുടെ ആഘോഷവും അല്ലാത്തവരുടെ ആഘോഷവും വ്യത്യാസമുണ്ടായേക്കാം. ക്രിസ്തുമസ് ആഘോഷിക്കാത്തവരും ഒരുപക്ഷെ ഉണ്ടായേക്കാം. മതവിശ്വാസ രഹിതരായവരോ, ഇതര വിശ്വാസം രൂഢമായവരോ, ക്രൈസ്തവ ആഘോഷം എന്ന നിലക്ക് ചിലപ്പോൾ ക്രിസ്തുമസ് മറ്റുള്ളവരെ പോലെ കൊണ്ടാടണം എന്നില്ല. എന്നാൽ എല്ലാവരും ഒരുകാര്യം ഉറപ്പിച്ചു പറയും. ക്രിസ്തുമത വിശ്വാസികൾ എല്ലാ പൊലിവോടെയും സന്തോഷത്തോടെയും തന്നെ ക്രിസ്തുമസ് ആഘോഷിക്കണം. പ്രത്യേകിച്ച് നമ്മുടെ നാട്ടിൽ, നമ്മുടെ ഭാരതത്തിൽ, നമ്മുടെ കേരളത്തിൽ ക്രിസ്തുമസ് ഏറ്റവും നിറപ്പകിട്ടോടെ ആഘോഷിക്കാൻ വിശ്വാസികൾക്ക് കഴിയണം.
എന്നാൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രാജ്യത്തിൻറെ പലയിടങ്ങളിലും നിന്ന് വരുന്ന വാർത്തകൾ നോക്കൂ. എന്തുമാത്രം അസഹിഷ്ണുതയോടെയാണ് ഹിന്ദുത്വ തീവ്രവാദികൾ പെരുമാറുന്നത്. കുർബാന നടക്കുന്ന ചർച്ചകളിൽ കയറിച്ചെന്ന് ഭീഷണി മുഴക്കുന്നു. സുവിശേഷ സംഗമങ്ങളിൽ അതിക്രമിച്ചു കയറി അലങ്കോലമാക്കുന്നു. കരോളുകൾ തടയുന്നു. യേശു നിന്ദ നടത്തുന്നു. ബൈബിളുകൾ കത്തിക്കുന്നു. നേരത്തെ ഇതൊക്കെ കേരളത്തിന് പുറത്തുമാത്രം കേടുവന്ന കാര്യങ്ങൾ ആയിരുന്നെങ്കിൽ ഇപ്പോൾ കേരളത്തിലും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് നേരെ അസഹിഷ്ണുത കേട്ടുതുടങ്ങുകയാണ്. കരോൾ പാട്ടിനിടയിൽ ഗണഗീതം പാടണമെന്ന് ഭീഷണി മുഴക്കിയത് ഇവിടെ കേരളത്തിലാണ്.
ക്രിസ്തുമസിനും ഈസ്റ്ററിനും കേക്കുമായി അരമനകൾ തേടിവരുന്ന കപടന്മാർക്ക് ഇതേ വിചാരമാണ് ഉള്ളിലെന്ന് എല്ലാവർക്കുമറിയാം. തരം കിട്ടിയാൽ ഇവിടെയുള്ള വർഗ്ഗീയ ഭ്രാന്തന്മാരും ഉത്തരേന്ത്യയിലുള്ള അവരുടെ മിത്രങ്ങളെ പോലെയാവും. ഈ കാപട്യം മലയാളി തിരിച്ചറിഞ്ഞിട്ടുണ്ട്. മനുഷ്യരെ തമ്മിൽ തല്ലിക്കുന്ന 'ഔട്രീച്' നാടകങ്ങളൊക്കെ മലയാളി കുപ്പത്തൊട്ടിയിൽ എറിഞ്ഞിട്ടുണ്ട്. ഇനിയും ഇവരെ കരുതിയിരിക്കണം.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications