കാസർഗോഡ് ജില്ലയില്‍ 3 സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ അനുവദിക്കുന്നത് പരിഗണനയില്‍

  • Posted By: Deekshitha Krishnan
Subscribe to Oneindia Malayalam

കാസര്‍കോട്: ജില്ലയില്‍ കാഞ്ഞങ്ങാട് ആസ്ഥാനമാക്കി മൂന്ന് സ്വകാര്യ എഫ്എം റേഡിയോ സ്റ്റേഷനുകള്‍ അനുവദിക്കുന്നത് പരിഗണനയിലെന്ന് പ്രസാര്‍ ഭാരതി. എഫ്എം ചാനലുകളുടെ മൂന്നാം ഘട്ട (ഫേസ് ത്രീ) ലേലത്തില്‍ ഇത് ഉള്‍പ്പെടുത്തുമെന്നും പ്രസാര്‍ ഭാരതി ഡെപ്യൂട്ടി സെക്രട്ടറി എസ്.രവിന്ദര്‍ യാദവ് അറിയിച്ചു.

വികാസ് യാത്ര ചെങ്ങന്നൂരിൽ! 'ഏറ്റുമുട്ടൽ' പ്രഖ്യാപിച്ച് കുമ്മനം; ഗർഭസ്ഥ ശിശുവിനും രക്ഷയില്ല...

കാസര്‍കോട്ട് എഫ്.എം. റേയിയോ നിലയങ്ങളില്ലാത്തത് സംബന്ധിച്ച് കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രി സ്മൃതി സുബിന്‍ ഇറാനിക്ക് എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ. നല്‍കിയ കത്തിന് മറുപടിയായിട്ടാണ് പ്രസാര്‍ ഭാരതിയുടെ വിശദീകരണം ലഭിച്ചത്. കാസര്‍കോട്ട് പുതിയ റേഡിയോ നിലയം തുടങ്ങണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ എം.എല്‍.എ. കത്തയച്ചിരുന്നു.

radio

നിലവില്‍ 6 കിലോവാട്ട് ശേഷിയില്‍ കണ്ണൂര്‍ എഫ്.എം. സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കാസര്‍കോട്ട് ലഭിക്കുന്നില്ല. ജില്ലയിലെ ജനങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നതിന് വേണ്ടി ഇതിന്റെ ശേഷി 10 കിലോ വാട്ടായി വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിക്ക് അംഗീകാരം ലഭിച്ചതായും പ്രസാര്‍ ഭാരതി വൃത്തങ്ങള്‍ വിശദീകരിച്ചു. ഈ വര്‍ഷം ജൂണില്‍ പദ്ധതി കമ്മീഷന്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു.

ഇത് പ്രാബല്യത്തില്‍ വരുന്നതോടെ ജില്ലയിലെ കിഴക്കന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പൂര്‍ണമായും ഇത് ആസ്വദിക്കാന്‍ കഴിയും. ജില്ലയില്‍ 2 സ്വകാര്യ എഫ്.എം. നിലയങ്ങള്‍ അനുവദിക്കുന്നത് പരിഗണനയിലുണ്ടെങ്കിലും ആകാശവാണിക്ക് കീഴില്‍ പുതിയ എഫ്.എം. സ്റ്റേഷന്‍ ആരംഭിക്കാന്‍ പദ്ധതിയില്ല. ആകാശവാണിയുടെ 39 ചാനലുകള്‍ ദൂരദര്‍ശന്റെ ഡി.ടി.എച്ച്. പ്ലാറ്റ്‌ഫോമിലും 17 ചാനലുകള്‍ വെബ്‌സൈറ്റിലൂടെയും മൊബൈലിലൂടെയും ലഭ്യമാണെന്നും കത്തില്‍ വ്യക്തമാക്കി.

ബാഷ പഴയ ബാഷയല്ല മക്കളേ.. ബോധം പോയി ഫഹദ് ഫാസിൽ ഫാൻസ്.. സംസ്ഥാന അവാർഡിനും ട്രോൾ പൂരം

ഇതെന്താ ഇങ്ങനെ, രാജ്യസഭ സീറ്റ് നൽകുന്നതെല്ലാം ബിജെപിക്ക് പുറത്തുള്ളവർക്ക്...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
three private fm station starting in kasarkode

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്